നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ജോളിയുടെ ലൈംഗികതയിലേക്ക് ഒളിഞ്ഞ് നോക്കുന്നവര്‍....

  ജോളിയുടെ ലൈംഗികതയിലേക്ക് ഒളിഞ്ഞ് നോക്കുന്നവര്‍....

  ജോളിയുടെ ലൈംഗികതയും അവരുടെ അവയങ്ങളെപ്പറ്റിയുള്ള കഥകളും സ്ട്രെയിറ്റ് ചെയ്ത മുടിയുമൊക്കെയാണ് വിളിച്ചുകൂവിക്കൊണ്ടുള്ള പ്രതിഷേധമെന്ന പേരില്‍ പുറത്തേക്ക് വരുന്നത്.

  ജോളി

  ജോളി

  • Share this:
  കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്ന ജോളിയെ കൂകിവിളിച്ച് പ്രതിഷേധിക്കുകയാണ് അവര്‍. ജോളിയെന്നാണ് പേര്, പെണ്ണാണ്. അവിടെയാണ് മലയാളി പുരുഷുവിന്റെ യഥാര്‍ഥ സ്വഭാവം പുറത്തുവരുന്നത്. അന്വേഷണസംഘം പറയുന്നത് ശരിയാണെങ്കില്‍ കേരളം കണ്ട ഏറ്റവും വലിയൊരു നൊട്ടോറിയസ് ക്രിമിനലിലൊരാളാണ് ജോളിയാമ്മ ജോസഫ്. പക്ഷേ എന്തുകൊണ്ടോ ജോളിയെ അങ്ങനെ കാണാന്‍ പാടിയാര്‍ക്കിയലായ പുരുഷസമൂഹത്തിന് കഴിയാത്തൊരു പ്രശ്‌നം പ്രകടമാണ്. തെളിവെടുപ്പിന് കൊണ്ടുവരുമ്പോള്‍ കൂകിവിളിക്കുന്നവരുടെ മന:ശാസ്ത്രം വളരെ അപകടകരമാണെന്ന് തോന്നിപ്പിക്കുന്നു. മലയാളി പുരുഷന്റെ സെക്ഷ്വല്‍ ഫ്രസ്‌ട്രേഷനോട് കൂട്ടിവായിക്കാവുന്ന കൂകിവിളികളാണെങ്ങും കേള്‍ക്കുന്നത്. ജോളിയുടെ ലൈംഗികതയും അവരുടെ അവയങ്ങളെപ്പറ്റിയുള്ള കഥകളും സ്ട്രെയിറ്റ് ചെയ്ത മുടിയുമൊക്കെയാണ് വിളിച്ചുകൂവിക്കൊണ്ടുള്ള പ്രതിഷേധമെന്ന പേരില്‍ പുറത്തേക്ക് വരുന്നത്. അങ്ങനെ വരുമ്പോള്‍ മറ്റ് പ്രതികളായ എം സ് മാത്യുവും പ്രജുകുമാറുമൊന്നും ചിത്രത്തിലേയില്ല.

  ജോളിയുടെ വഴിവിട്ട ബന്ധങ്ങളും സൗഹൃദങ്ങളുമെല്ലാം ലൈംഗികതയോട് ചേര്‍ത്ത് വായിക്കുമ്പോഴുണ്ടാകുന്ന ഓര്‍ഗാമസിമിക്കായ ആനന്ദത്തില്‍ മതിമറക്കുന്നവര്‍ കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതര പരമ്പരയെ സൗകര്യപൂര്‍വം മറക്കുകയും ചെയ്യുന്നു. ജോളിയുടെ അവിവഹിതവും അനാശാസ്യവുമെന്നൊക്കെ തട്ടിവിട്ടുന്നതിലൂടെ ചില മാധ്യമങ്ങളെങ്കിലും മേല്‍സൂചിപ്പിച്ച വിഭാഗത്തില്‍ വരും. കൂടത്തായ് എന്ന കുടിയേറ്റ ഗ്രാമത്തില്‍ എല്ലാവരും ബഹുമാനിക്കുന്ന ഒരു അധ്യാപിക(വ്യാജമാണെന്ന് ഇപ്പോഴാണ് തെളിഞ്ഞത്.) നടത്തിയ കൊലപാതക ചര്‍ച്ചകളുടെ ഓരോ ഘട്ടത്തിലും അവരുടെ ലൈംഗികതയില്‍ ഊന്നിപ്പറഞ്ഞ് നാമെല്ലാം യഥാര്‍ഥ മലയാളി പുരുഷന്‍മാരാകുന്നു. എണ്ണിയാല്‍ തീരാത്ത അത്രയ്ക്ക് പുരുഷന്‍മാരെ മയക്കിയെടുത്തവള്‍. അമിത ലൈംഗിക താല്‍പര്യമുള്ളവര്‍, ഒരുമ്പെട്ടവള്‍. ഇങ്ങനെ പോകുന്നു പുറത്തേക്ക് വമിക്കുന്ന സ്ത്രീ വിരുദ്ധമായ പുരുഷ വര്‍ണ്ണനകള്‍. അതിനെല്ലാം ശേഷമാണ് ജോളിയിലെ ക്രിമിനലിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്നത്.

  ജോളിയ്ക്ക് ബന്ധമുള്ള പുരുഷന്‍മാരെയൊക്കെ വച്ച് ലൈംഗികത മെനയുന്ന കഥകളില്‍ അഭിരമിക്കുന്ന ആണ്‍ക്കൂട്ടങ്ങള്‍. കൊലപാതകങ്ങളുടെ ഞെട്ടല്‍ മറികടന്ന് നമ്മളെത്ര പെട്ടെന്നാണ് ജോളിയുടെ ലൈംഗികതയിലേക്ക് പ്രയാണം തുടങ്ങിയത്. സോളാര്‍ തട്ടിപ്പ് മറന്ന്, അതിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ മറന്ന് സരിതയിലേക്ക് ഒളിഞ്ഞ് നോക്കിയ ആവേശത്തിന്റെ പത്തിരട്ടിയായിരുന്നു ജോളിക്ക് പിന്നാലെ സഞ്ചരിച്ച കണ്ണുകള്‍. ജോളിക്ക് പലപുരുഷന്‍മാരുമായി വഴിവിട്ടതും അല്ലാതത്തതുമായ ബന്ധങ്ങള്‍ ഉണ്ടാവാം. ഉണ്ടെന്ന് തന്നെയാണ് പുറത്തുവരുന്ന വിവരങ്ങള്‍. കൊലപാതക പരമ്പരയില്‍ ഇപ്പറഞ്ഞവര്‍ക്കെന്തെങ്കിലും പ്രത്യക്ഷമോ പരോക്ഷമോ ആയ ബന്ധങ്ങളുണ്ടൊയെന്നതാണല്ലൊ ഗൗരവതരം. മാധ്യമങ്ങളെ സംബന്ധിച്ചും അതാണ് വാര്‍ത്ത. മറ്റുള്ളത് അവരുടെ സ്വകാര്യതകളാണ്. ജോളി വിശ്വാസിയായ കുലസ്ത്രീയാണെന്ന് പുരോഗമവാദം പറയുന്നവര്‍ ഒരുവശത്ത്. ജോളി പുരോഗമനവാദിയാണ് മദ്യപിക്കുമെന്നൊക്കെ പറയുന്നവര്‍ എതിര്‍ പക്ഷത്ത്. അവിടെയും ചര്‍ച്ചകള്‍ അവസാനിക്കുന്നത് ജോളിയുടെ ലൈംഗികതയില്‍ ഊന്നിയാണെന്ന് മാത്രം.

  കൂടത്തായിയിലും എന്‍ഐടിയിലും തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴും താമരശ്ശേരി കോടതിയിലെത്തിച്ചപ്പോഴും കൂടിനിന്ന പുരുഷാരം കൂകിവിളിക്കുകയും അശ്ലീലചുവയോടെ കമന്റുകള്‍ പാസാക്കുകയും ചെയ്യുന്നത് കേരളം കണ്ടതാണല്ലൊ. ജോളി നടത്തിയ കൊലപാതകങ്ങളെക്കാള്‍ കൂടുതല്‍ അവരുടെ ബന്ധങ്ങളെ ലൈംഗികതയോട് കൂട്ടിവായിച്ചായിരുന്നു ആ 'പ്രതിഷേധം'. കേരളത്തില്‍ പുരുഷന്‍മാര്‍ പ്രതിസ്ഥാനത്തായ കേസുകളിലൊന്നുമില്ലാത്ത ആവേശമാണ് സരിതയും ജോളിയും സൗമ്യയുമൊക്കെ കുറ്റക്കാരായപ്പോള്‍. അവനാണ് കുറ്റക്കാരനെങ്കില്‍ വെട്ടിനുറുക്കണം. അവളാണെങ്കിലോ കൂട്ടബലാത്സംഗം ചെയ്യണം. ഇതാണ് മലയാളിയുടെ 'പ്രബുദ്ധ നിലപാട്'. കൂടത്തായിയിലും താമരശ്ശേരിയിലും എന്‍ഐടിയിലുമൊക്കെ ഉയര്‍ന്ന പോര്‍വിളികള്‍ക്ക് പിന്നിലെ മനശാസ്ത്രം ഇതായിരുന്നു.
  First published: