HOME /NEWS /Crime / ആശ്രമത്തിൽ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മലയാളി പാസ്റ്റർ അറസ്റ്റിൽ

ആശ്രമത്തിൽ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മലയാളി പാസ്റ്റർ അറസ്റ്റിൽ

വിവിധ സ്ഥലങ്ങളിലെ ദരിദ്രകുടുംബങ്ങളിലെ 12 പെൺകുട്ടികളടക്കം 45 പേരാണ് ഇപ്പോൾ ആശ്രമത്തിൽ അന്തേവാസികളായിട്ടുള്ളത്

വിവിധ സ്ഥലങ്ങളിലെ ദരിദ്രകുടുംബങ്ങളിലെ 12 പെൺകുട്ടികളടക്കം 45 പേരാണ് ഇപ്പോൾ ആശ്രമത്തിൽ അന്തേവാസികളായിട്ടുള്ളത്

വിവിധ സ്ഥലങ്ങളിലെ ദരിദ്രകുടുംബങ്ങളിലെ 12 പെൺകുട്ടികളടക്കം 45 പേരാണ് ഇപ്പോൾ ആശ്രമത്തിൽ അന്തേവാസികളായിട്ടുള്ളത്

  • Share this:

    മുംബൈ: പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് മലയാളി പാസ്റ്റർ നവി മുംബൈയിൽ അറസ്റ്റിലായി. സീവുഡിലെ ബേത്തൽ ഗോസ്പൽ പെന്റകോസ്റ്റൽ ചർച്ചിലെ പാസ്റ്റർ രാജ്കുമാർ യേശുദാസനെയാണ് (53) പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ആശ്രമത്തിൽ താമസിച്ചുവരുന്ന പെൺകുട്ടികളെയാണ് രാജ്കുമാർ യേശുദാസൻ ലൈംഗികമായി ചൂഷണം ചെയ്തത്. താനെ ജില്ല വനിത, ശിശുക്ഷേമ വകുപ്പിന്റെ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതി അഞ്ചു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു.

    വിവിധ സ്ഥലങ്ങളിലെ ദരിദ്രകുടുംബങ്ങളിലെ 12 പെൺകുട്ടികളടക്കം 45 പേരാണ് ഇപ്പോൾ ആശ്രമത്തിൽ അന്തേവാസികളായിട്ടുള്ളത്. പല കാരണങ്ങൾ പറഞ്ഞ് പെൺകുട്ടികളെ മുറിയിലെത്തിച്ചാണ് രാജ്കുമാർ യേശുദാസൻ പീഡനം നടത്തിയത്. അധികൃതർ നടത്തിയ കൌൺസിലിങ്ങിലാണ് പെൺകുട്ടികൾ പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് പരാതി ലഭിച്ചതോടെ ശിശുക്ഷേമ വകുപ്പ് അധികൃതർ ആശ്രമത്തിലെത്തി കുട്ടികളിൽനിന്ന് മൊഴിയെടുക്കുകയായിരുന്നു. 14കാരിയായ പെൺകുട്ടിയാണ് ആദ്യമായി പീഡന ആരോപണം ഉന്നയിച്ചത്. ഇതേത്തുടർന്ന് ആശ്രമത്തിലെ അന്തേവാസികൾക്കിടയിൽ ശിശുക്ഷേപമ അധികൃതർ മൊഴിയെടുപ്പ് നടത്തിയത്.

    കോഴിക്കോട് ഹോംനഴ്‌സിങ്ങിന്റെ മറവിൽ അനാശാസ്യകേന്ദ്രം നടത്തിയ റിട്ട. മിലിട്ടറി ഓഫീസർ അറസ്റ്റിൽ

    അനാശാസ്യകേന്ദ്രം നടത്തിയ റിട്ട. മിലിട്ടറി ഓഫീസർ അറസ്റ്റിൽ. കക്കോടി സായൂജ്യം വീട്ടിൽ സുഗുണനെ(72)യാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം ഇടപാടുകാരനായ കൊമ്മേരി സ്വദേശി താജുദ്ദീൻ(47) എന്നയാളും മധുരസ്വദേശിയായ സ്ത്രീയും അറസ്റ്റിലായി.

    രഹസ്യവിവരത്തെ തുടര്‍ന്ന് കെട്ടിടത്തിൽ കസബ സിഐഎൻ പ്രജീഷിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു. പരിസരത്തുള്ളവരോട് അന്വേഷിച്ചപ്പോൾ ഹോംനഴ്‌സിങ് സ്ഥാപനമാണെന്നാണ് പോലീസിന് ലഭിച്ച വിവരം.

    Also Read-രാജസ്ഥാൻ: പാത്രത്തിലെ വെള്ളം കുടിച്ചതിന് അധ്യാപകൻ മർദിച്ച ദളിത് വിദ്യാർത്ഥി മരിച്ചു

    ടൗൺ എ.സി.പി. ബിജുരാജിന്റെ നിർദേശപ്രകാരം പരിശോധന നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. പരിശോധനയിൽ എസ്.ഐ. പി. അനീഷ്, എസ്.സി.പി.ഒ.മാരായ ബിനീഷ്, ഷറീനാബി, സാഹിറ, ഉമേഷ്, വിഷ്ണുപ്രഭ എന്നിവരും പങ്കെടുത്തു.

    First published:

    Tags: Crime news, Mumbai, Sexual abuse