• HOME
  • »
  • NEWS
  • »
  • crime
  • »
  • Anez Anzare | മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ പരാതിയുമായി ഓസ്ട്രേലിയയിൽ നിന്നുള്ള മലയാളി യുവതിയും

Anez Anzare | മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ പരാതിയുമായി ഓസ്ട്രേലിയയിൽ നിന്നുള്ള മലയാളി യുവതിയും

വിവാഹ സമയം ആയതുകൊണ്ടാണ് അന്ന് അനീസ് അൻസാരിക്കെതിരെ പരാതി നൽകാതിരുന്നത് എന്ന് യുവതി സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു

അനീസ് അൻസാരി

അനീസ് അൻസാരി

  • Share this:
    മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ (Anez Anzare) പരാതിയുമായി ഓസ്ട്രേലിയയിൽ നിന്നുള്ള മലയാളി യുവതിയും. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ഇമെയിൽ വഴി യുവതി പരാതി നൽകി. വിവാഹത്തിന് മേക്കപ്പിടാൻ എത്തിയപ്പോൾ അനീസ് അൻസാരി അപമര്യാദയായി പെരുമാറി എന്നാണ് ആരോപണം.

    കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ഇമെയിൽ വഴിയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. പരാതി ലഭിച്ചതിനു പിന്നാലെ ഇവരുമായി പോലീസ് ബന്ധപ്പെട്ടു. കൂടുതൽ തെളിവുകൾ അനീസിനെതിരെ നൽകാൻ തയ്യാറാണെന്ന് ഇവർ പോലീസിനെ അറിയിച്ചിട്ടുണ്ട്. വിവാഹ സമയം ആയതുകൊണ്ടാണ് അന്ന് അനീസ് അൻസാരിക്കെതിരെ പരാതി നൽകാതിരുന്നതെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.

    അനീസിനെതിരെ മൂന്ന് പരാതികളാണ് നേരത്തെ ലഭിച്ചിരുന്നത്. പോലീസ് കേസ് എടുത്തതിന് പിന്നാലെ അനീസ് അൻസാരി ഒളിവിൽ പോയിരുന്നു. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

    ഇയാൾക്കെതിരെ കൂടുതൽ പരാതികൾ വരാനുള്ള സാധ്യത ഉണ്ടെന്ന് പോലീസ് പറയുന്നു. നിലവിൽ പരാതി നൽകിയ യുവതികൾ  മറ്റു പലരും സമാനരീതിയിൽ  ഇയാളെക്കുറിച്ച് പരാതി പറഞ്ഞതായും വെളിപ്പെടുത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പരാതി പറഞ്ഞ യുവതികൾ ആദ്യം പോലീസിൽ പരാതി നൽകാൻ തയ്യാറായിരുന്നില്ല. എന്നാൽ ഈ പരാതിയുടെ സ്വഭാവം മനസ്സിലാക്കി പോലീസ് നടപടികളിലേക്ക് കടക്കുകയായിരുന്നു.

    ഇവരെ  പിന്നീട് പൊലീസ് ബന്ധപ്പെടുകയും ഇ-മെയിൽ വഴി  അവർ പരാതി അയക്കുകയും ആയിരുന്നു. സമാനമായ രീതിയിൽ പലരെയും അനീസ് അൻസാരി സമീപിച്ചിട്ടുണ്ട് എന്നാണ് വിവരം. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയി അറിയപ്പെടുന്ന  ഇയാൾക്ക്  കേരളത്തിലും ദുബായിലും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുണ്ട്. മേക്കപ്പ് സാധനങ്ങളുടെയും സൗന്ദര്യവർധക വസ്തുക്കളുടെയും ഓൺലൈൻ വിൽപ്പന ശൃംഖലയും ഇയാളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.

    മാർച്ച് 10 വ്യാഴാഴ്ച കൊച്ചി പോലീസ് കമ്മീഷണർ നാഗരാജുവിന് മുൻപാകെ മൂന്ന് സ്ത്രീകൾ പരാതിപ്പെട്ടതാണ് തുടക്കം.

    അനീസ് അൻസാരിക്കെതിരെ തങ്ങൾക്ക് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, എന്നാൽ അവയിൽ ഒപ്പിടാത്തതിനാൽ വിശദമായ പരാതികളും ഒപ്പുകളും സഹിതം പ്രതികരിക്കാൻ സ്ത്രീകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കുര്യാക്കോസ് വി.യു. ദി ക്വിന്റിനോട് പറഞ്ഞതായി റിപോർട്ടുണ്ട്.

    ഇൻസ്റ്റാഗ്രാമിൽ ഏകദേശം 78,000 ഫോളോവേഴ്‌സുള്ള അനീസ്, കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും തന്റെ ബ്രാൻഡുമായി ഫാഷൻ വ്യവസായത്തിൽ അറിയപ്പെടുന്ന പേരാണ്. ഇയാൾ ഒരു പ്രമുഖ ബ്രൈഡൽ ആർട്ടിസ്റ്റ് എന്നതിലുപരി, അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ്.

    Summary: One more complainant has come out against celebrity make-up artiste Anez Ansari, for having behaved inappropriately on her wedding day. The Malayali woman from Australia lodged an email complaint to police. Police have launched search operation to trace the accused
    Published by:user_57
    First published: