• HOME
  • »
  • NEWS
  • »
  • crime
  • »
  • Robbery | ദോഷമകറ്റാനുള്ള ഏലസ് തേടിയെത്തി; മലയാളി വനിതാ ജ്യോതിഷിയെ കെട്ടിയിട്ട് വായിൽ തുണി തിരുകി മോഷണം

Robbery | ദോഷമകറ്റാനുള്ള ഏലസ് തേടിയെത്തി; മലയാളി വനിതാ ജ്യോതിഷിയെ കെട്ടിയിട്ട് വായിൽ തുണി തിരുകി മോഷണം

മണിക്കൂറുകളോളം ബന്ധനസ്ഥയായിരുന്നതിനാൽ അവർ അബോധാവസ്ഥയിലായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    മലയാളിയായ വനിതാ ജ്യോതിഷിയെ (Astrologer) കെട്ടിയിട്ട് മോഷണം (Robbery). തിരുവനന്തപുരം സ്വദേശിനി വിമലാദേവിയെ (58) തമിഴ്‌നാട്ടിലെ (Tamil Nadu) തിരുപ്പൂരിലെ (Tiruppur) വീട്ടിൽ മോഷ്ടാവ് കെട്ടിയിടുകയും ഇവരുടെ ആഭരണങ്ങൾ കവരുകയുമായിരുന്നു.

    ജ്യോതിഷവും മന്ത്രവാദവും അറിയുന്ന ഇവരെ കാണാനായി രാജേഷ് എന്ന് സ്വയം പരിചയപ്പെടുത്തി ഏകദേശം 40 വയസ്സ് തോന്നിക്കുന്ന ഒരാൾ എത്തിയിരുന്നു. ദോഷം അകറ്റാനുള്ള ഏലസ് അന്വേഷിച്ചായിരുന്നു ഇയാൾ എത്തിയത്.

    ഏറെനേരം കഴിഞ്ഞും വിമലാദേവിയെ പുറത്തേക്ക് കാണാഞ്ഞതോടെ അയൽവാസിയായ സ്ത്രീ അന്വേഷിച്ച് ചെന്നപ്പോഴാണ് സംഭവം അറിയുന്നത്. വിമലാദേവിയെ കസേരയിൽ ഇരുത്തി വായിൽ തുണിതിരുകി ബന്ധിച്ച അവസ്ഥയിലായിരുന്നു. മണിക്കൂറുകളോളം ബന്ധനസ്ഥയായിരുന്നതിനാൽ അവർ അബോധാവസ്ഥയിലായിരുന്നു.

    തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവർ സുഖംപ്രാപിച്ചുവരികയാണ്. കഴുത്തിലുണ്ടായിരുന്ന ഏഴ് സ്വര്‍ണാഭരണവും അലമാരയിലുണ്ടായിരുന്ന 7,000 രൂപയും കാണാതായെന്ന് ഇവർ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

    യാത്രയ്ക്കിടെ കാറിന്റെ ടയർ പഞ്ചറായെന്ന് പിന്നാലെ എത്തി അറിയിക്കും; പിന്നാലെ മർദനവും കവർച്ചയും; രണ്ടുപേർ പിടിയിൽ

    തിരുവനന്തപുരം: കാർ യാത്രികനെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ച് പണവും സ്വർണവുമായി കടന്നുകളഞ്ഞ അഞ്ചു പ്രതികളിൽ രണ്ടുപേർ പിടിയിലായി. വെഞ്ഞാറമൂട് (Venjaramood) പനവൂർ വാഴൂർ വിളയിൽ വീട്ടിൽ നാസിം (43), പനവൂർ റാഷിദ് (40) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 8.30ന് വെഞ്ഞാറമൂട്ടിൽ നിന്ന് ആനാട്ടേക്ക് പോവുകയായിരുന്ന കഴിക്കുംകര കിഴക്കേകോണത്ത് വീട്ടിൽ മോഹനപ്പണിക്കരെയാണ് (58) ഇന്നോവ കാറിലെത്തിയ അഞ്ചംഗസംഘം ആക്രമിച്ചത്. അക്രമിസംഘം മോഹനപ്പണിക്കർ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പഞ്ചറാണെന്ന് പറയുകയും കാർ നിറുത്തി ഇറങ്ങിയ ഇയാളെ അക്രമിസംഘത്തിന്റെ കാറിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.

    Also read- Attack | നടുറോഡിൽ ആളുകൾ നോക്കിനിൽക്കെ അഭിഭാഷകയെ ക്രൂരമായി തല്ലി, വയറ്റത്ത് ചവിട്ടി; പ്രതി അറസ്റ്റിൽ

    തുടർന്ന് സീറ്റിൽ കമഴ്ത്തിക്കിടത്തി മർദ്ദിക്കുകയായിരുന്നു. കൂടാതെ 11 പവന്റെ മാലയും മോതിരവും വാച്ചും കൈവശമുണ്ടായിരുന്ന 28000 രൂപയും പേഴ്സും മറ്റു രേഖകളും കൈക്കലാക്കുകയും ചെയ്തു. പൊലീസിൽ വിവരമറിയിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പൊലീസിൽ അറിയിക്കുമെന്ന് പറഞ്ഞപ്പോൾ കൂടുതൽ ഉപദ്രവിച്ചതായും മോഹനപ്പണിക്കർ നൽകിയ പരാതിയിൽ പറയുന്നു. മറ്റു മൂന്ന് പ്രതികൾക്കായി ഊർജിത അന്വേഷണം ആരംഭിച്ചതായി വെഞ്ഞാറമൂട് സർക്കിൾ ഇൻസ്‌പെക്ടർ സൈജുനാഥ് അറിയിച്ചു.

    Also read- Arrest | ഹോട്ടലിലെ ഭക്ഷണ സാധനങ്ങൾ ശുചിമുറിയിൽ; ചോദ്യം ചെയ്ത ഡോക്ടർക്ക് മർദനം; മൂന്ന് പേർ അറസ്റ്റിൽ

    യാത്രക്കിടെ കാറിന്റെ ടയർ പഞ്ചറായെന്ന് പറഞ്ഞ് തടഞ്ഞുനിർത്തുകയും വാഹനം നിർത്തി പുറത്തിറങ്ങിയാൽ ആക്രമിക്കുകയുമായിരുന്നു സംഘത്തിന്റെ രീതി. സംഘം സമാനമായ രീതിയിൽ കവർച്ച നടത്തിയോ എന്നും വെഞ്ഞാറമൂട് പൊലീസ് പരിശോധിക്കുന്നുണ്ട്.
    Published by:Naveen
    First published: