• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

'മരിക്കണോ, ജീവിക്കണോ ?'; സോഷ്യൽ മീഡിയയിലെ വോട്ടെടുപ്പിനുശേഷം കൗമാരക്കാരി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കി

മരിക്കണമെന്ന് അഭിപ്രായപ്പെട്ടവർക്കെതിരെയെല്ലാം ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തും

news18
Updated: May 15, 2019, 4:00 PM IST
'മരിക്കണോ, ജീവിക്കണോ ?'; സോഷ്യൽ മീഡിയയിലെ വോട്ടെടുപ്പിനുശേഷം കൗമാരക്കാരി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കി
മരിക്കണമെന്ന് അഭിപ്രായപ്പെട്ടവർക്കെതിരെയെല്ലാം ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തും
news18
Updated: May 15, 2019, 4:00 PM IST
ക്വാലാലംപൂർ: സോഷ്യൽമീഡിയയിൽ അഭിപ്രായ വോട്ടെടുപ്പ് നടത്തിയശേഷം കൗമാരക്കാരി കെട്ടിടത്തിന് മുകളിൽ നിന്ന് ജീവനൊടുക്കി. മലേഷ്യയിലാണ് സംഭവം. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ അധികാരികൾ ഉത്തരവിട്ടു. ജീവനൊടുക്കണോ വേണ്ടയോ എന്ന് ചോദിച്ച് സോഷ്യൽമീഡിയയിൽ വോട്ടെടുപ്പ് നടത്തിയ ശേഷം 16കാരി ജീവനൊടുക്കുകയായിരുന്നു. 'വളരെ പ്രധാനപ്പെട്ടതാണ്, D/L ‌ഇതിൽ നിന്ന് ഒന്ന് തെരഞ്ഞെടുക്കാൻ എന്നെ സഹായിക്കൂ' എന്ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ‌്തശേഷം മെയ് 13മാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് കിഴക്കൻ മലേഷ്യയിലുൾപ്പെടുന്ന സരവാകിലെ പൊലീസ് പറയുന്നത്.

'D/L എന്നാൽ Death/Life എന്നാണ് അർത്ഥമാക്കുന്നതെന്ന് പെൺകുട്ടിയുടെ അടുത്ത സുഹൃത്തുക്കൾ വ്യക്തമാക്കിയതായി ജില്ലാ പൊലീസ് മേധാവി അയ്ദിൽ ബോൽഹസൻ പറഞ്ഞു. വോട്ടെടുപ്പ് നടത്തിയപ്പോൾ പെൺകുട്ടിയുടെ ഫോളോവേഴ്സിൽ 69 ശതമാനം പേരും 'മരണം' ആണത്രേ തെരഞ്ഞെടുത്തത്. പെൺകുട്ടി മരിക്കണമെന്ന് അഭിപ്രായപ്പെട്ട് വോട്ട് ചെയ്തവർക്കെതിരെയെല്ലാം ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താമെന്നും അഭിഭാഷകനും പാർലമെന്റംഗവുമായ രാംകർപാൽ സിംഗ് പറഞ്ഞു. മലേഷ്യൻ നിയമം അനുസരിച്ച് പ്രായപൂർത്തിയാകാത്തവരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന വധശിക്ഷയോ 20 വർഷം തടവുശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ്.

മലേഷ്യൻ യുവജനക്ഷേമ- കായികവകുപ്പ് മന്ത്രി സയ്ദ് സാദിഖ് സയ്ദ് അബ്ദുൽ റഹ്മാനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന ആത്മഹത്യാ നിരക്കും മാനസികാരോഗ്യ പ്രശ്നങ്ങളും ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ഈ തരത്തിൽ ഒരു പെണ്‍കുട്ടിയുടെ ജീവൻ നഷ്ടമായത് നിർഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു.

First published: May 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...