നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പാക് കോളേജ് ഹോസ്റ്റലിലെ ഹിന്ദു മെഡിക്കൽ വിദ്യാർത്ഥിനിയുടെ മരണം; വസ്ത്രങ്ങളിലും ശരീരത്തിലും പുരുഷ DNAയുടെ സാന്നിധ്യം

  പാക് കോളേജ് ഹോസ്റ്റലിലെ ഹിന്ദു മെഡിക്കൽ വിദ്യാർത്ഥിനിയുടെ മരണം; വസ്ത്രങ്ങളിലും ശരീരത്തിലും പുരുഷ DNAയുടെ സാന്നിധ്യം

  ചോദ്യം ചെയ്യലിൽ നിമ്റിതയുമായി പ്രണയബന്ധത്തിലായിരുന്നെന്ന് അബ്രോ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   ലാഹോർ: പാകിസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കാണപ്പെട്ട ഹിന്ദുവായ ദന്തൽ വിദ്യാർത്ഥിനിയുടെ ശരീരത്തിലും വസ്ത്രങ്ങളിലും പുരുഷ ഡി എൻ എയുടെ സാന്നിധ്യം. മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പാക് അന്വേഷണ ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിദ്യാർത്ഥിനിയുടെ മരണം ആത്മഹത്യയാണെന്ന് കോളേജ് അധികൃതർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കേസിന്‍റെ അന്വേഷണത്തിൽ പുതിയ വഴിത്തിരിവ്.

   ലാർകാന ജില്ലയിലെ സിന്ധ് പ്രവിശ്യയിലെ ബിബി ആസിഫ ഡെന്‍റൽ കോളേജിലെ അവസാനവർഷ വിദ്യാർത്ഥിനിയായ നിമ്റിത ചാന്ദ്നിയെ സെപ്തംബർ 16ന് ആയിരുന്നു മരിച്ച നിലയിൽ സുഹൃത്തുക്കൾ കണ്ടെത്തിയത്. കട്ടിലിൽ മരിച്ച നിലയിൽ കിടക്കുന്നതായാണ് കണ്ടെത്തിയത്. കഴുത്തിൽ കയറും കെട്ടിയിട്ടുണ്ടായിരുന്നു.

   സാമുഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു പെൺകുട്ടി. അതേസമയം, മരിച്ച പെൺകുട്ടിയുടെ സെൽ ഫോണിലെ വിവരങ്ങൾ അടിസ്ഥാനമാക്കി സഹപാഠികളായ മെഹ്‌റാൻ അബ്രോ, അലി ഷാൻ മേമൻ എന്നിവരുൾപ്പെടെ 32 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

   'നീ ഞങ്ങടെ ആശാനെ പറ്റിക്കും അല്ലേടാ'; ടൊയോട്ട പേജിൽ മലയാളികളുടെ ട്രോൾ പൊങ്കാല

   ചോദ്യം ചെയ്യലിൽ നിമ്റിതയുമായി പ്രണയ ബന്ധത്തിലായിരുന്നെന്ന് അബ്രോ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അബ്രോയുമായി വിവാഹത്തിനുള്ള സാധ്യത നിമ്റിത ചർച്ച ചെയ്തിരുന്നെന്നും എന്നാൽ അബ്രോ അത് തള്ളിക്കളഞ്ഞതായും പൊലീസ് പറഞ്ഞു.

   നിമ്റിതയുടെ മരണത്തിൽ സെപ്റ്റംബർ 25ന് സിന്ധ് ഹൈക്കോടതി ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നിമ്റിതയുടെ മരണം കൊലപാതകമാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞതിനെ തുടർന്നായിരുന്നു ഇത്. ലാർക്കാന ജില്ലയും സെഷൻസ് ജഡ്ജിയും ഉൾപ്പെടുന്ന ഏകാംഗ ജുഡീഷ്യൽ കമ്മീഷൻ ഹിന്ദു പെൺകുട്ടിയുടെ മരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

   നിമ്റിതയുടെ കഴുത്തിൽ കണ്ട പാടുകൾ മരണം ആത്മഹത്യയല്ലെന്ന് വ്യക്തമാക്കുന്നതാണെന്ന് കറാച്ചിയിലെ ഡോവ് മെഡിക്കൽ കോളേജിലെ മെഡിക്കൽ കൺസൾട്ടന്‍റ് ആയ നിമ്റിതയുടെ സഹോദരൻ വിഷാൽ പറഞ്ഞു.

   First published:
   )}