Shocking | ജനനേന്ദ്രിയത്തിൽ സാനിറ്റൈസ‍ര്‍ സ്പ്രേ ചെയ്തു; യുവാവ് ഗുരുതരനിലയിൽ

ഉടമയും മറ്റ് രണ്ട് പേരും ചേർന്ന് യുവാവിനെ മർദ്ദിച്ച് സ്വകാര്യഭാഗങ്ങളിൽ സാനിറ്റൈസർ സ്പ്രേ ചെയ്തു, ഗുരുതരാവസ്ഥയിലായ യുവാവിനെ സംഘം ഉപേക്ഷിക്കുകയായിരുന്നു

News18 Malayalam | news18-malayalam
Updated: July 6, 2020, 4:28 PM IST
Shocking | ജനനേന്ദ്രിയത്തിൽ സാനിറ്റൈസ‍ര്‍ സ്പ്രേ ചെയ്തു; യുവാവ് ഗുരുതരനിലയിൽ
holding
  • Share this:
മുംബൈ: ലോക്ക്ഡൗൺ കാലത്തെ ചെലവ് സംബന്ധിച്ച് യുവാവിനെ തൊഴിലുടമ ഉൾപ്പടെ മൂന്നുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. മഹാരാഷ്ട്രയിലെ കോത്റൂഡിലാണ് സംഭവം. ലോക്ക്ഡൗൺ സമയത്ത് ഡൽഹിയിലായിരുന്ന യുവാവ് കമ്പനിയുടെ പണം ചെലവഴിച്ചത് സംബന്ധിച്ച തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണം. തട്ടിക്കൊണ്ടുപോയ യുവാവിനെ ക്രൂരമായി പീഡിപ്പിച്ചിച്ചിരുന്നതായി പരാതിയിൽ പറയുന്നു. യുവാവിന്‍റെ ജനനേന്ദ്രിയത്തിൽ നിരന്തരം സാനിറ്റൈസർ സ്പ്രേ ചെയ്യുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തിരുന്നതായി പരാതിയിലുണ്ട്. ഗുരുതരമായി പരിക്കേറ്റ യുവാവ് ഇപ്പോൾ ചികിത്സയിലാണ്.

യുവാവിനെ തട്ടിക്കൊണ്ടുപോയി ജൂൺ 13, ജൂൺ 14 തീയതികളിൽ കമ്പനിയുടെ ഓഫീസിൽവെച്ച് പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. അതേസമയം പൊലീസിന് പരാതി ലഭിച്ചത് ജൂലൈ രണ്ടിനാണെന്ന് കോത്റൂഡ് എസ്.എച്ച്.ഒ അറിയിച്ചു. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

കലാകാരന്മാരുടെ ചിത്രങ്ങളുടെ പ്രദർശനങ്ങൾ സംഘടിപ്പിക്കുന്ന സ്ഥാപനത്തിന്റെ മാനേജരായി പ്രവർത്തിച്ചിരുന്ന മുപ്പതുകാരനാണ് പരാതിക്കാരൻ. മാർച്ചിൽ ഔദ്യോഗിക ജോലികൾക്കായി ഡൽഹിയിൽ പോയിരുന്നെങ്കിലും ലോക്ക്ഡൗൺ കാരണം അവിടെ കുടുങ്ങിപ്പോയി. ഈ സമയം കമ്പനിയുടെ പണം ചെലവിനായി യുവാവ് ഉപയോഗിച്ചിരുന്നു. ഇതിനെചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്.

പരാതിക്കാരൻ ഡൽഹിയിലെ ഒരു ഹോട്ടലിൽ മുറിയെടത്ത് താമസിക്കുകയും ഓഫീസ് നൽകിയ പണം ചെലവഴിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. "ലോക്ക്ഡൗൺ ഇളവ് വന്നതോടെ മെയ് ഏഴിനാണ് യുവാവ് പൂനെയിൽ തിരിച്ചെത്തിയത്. ഇതിനുശേഷം, പരാതിക്കാരനെ തൊഴിലുടമ 17 ദിവസത്തേക്ക് ഒരു ഹോട്ടലിൽ ക്വറന്‍റീനിലാക്കി. ഈ സമയം ചെലവിന് പണമില്ലാത്തതിനാൽ അയാൾ ഫോൺ പണയംവച്ചു.

ജൂൺ 13 ന് കമ്പനിയുടെ ഉടമയും സഹായിയും ചേർന്ന് പരാതിക്കാരൻ ഡൽഹിയിൽ ചെലവഴിച്ച പണം ആവശ്യപ്പെടുകയും കാറിൽ തട്ടിക്കൊണ്ടുപോകുകയും ചെയ്യുകയായിരുന്നു.

"യുവാവിനെ സ്ഥാപനത്തിന്റെ ഓഫീസിലേക്ക് അവർ കൊണ്ടുപോയി അവിടെ ബന്ദിയാക്കി. ഉടമയും മറ്റ് രണ്ട് പേരും ചേർന്ന് യുവാവിനെ മർദ്ദിച്ച് സ്വകാര്യഭാഗങ്ങളിൽ സാനിറ്റൈസർ സ്പ്രേ ചെയ്തു, ”ഉദ്യോഗസ്ഥർ പറഞ്ഞു. മർദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ യുവാവിനെ പിന്നീട് അവർ മോചിപ്പിച്ചു.
TRENDING:പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത് ബ്ലാക്ക് മെയിലിംഗ്; അഞ്ചുപേർ അറസ്റ്റിൽ [NEWS]കാൺപൂർ വെടിവയ്പ്പ്: ഗുണ്ടാത്തലവൻ വികാസ് ദുബെയെ കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ടരലക്ഷം രൂപ വാഗ്ദാനം ചെയ്ത് പൊലീസ് [NEWS]മുഖ്യപ്രതി IT വകുപ്പിൽ ഉദ്യോഗസ്ഥ; കോൺസുലേറ്റ് മുൻ പി.ആർ.ഒ കസ്റ്റഡ‍ിയിൽ; അന്വേഷണം എങ്ങോട്ടു തിരിയും? [NEWS]
പരാതിക്കാരനെ പൊലീസ് ഇടപെട്ടാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
Published by: Anuraj GR
First published: July 6, 2020, 4:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading