HOME » NEWS » Crime » MAN ACCUSED OF RAPING A TODDLER WAS SHOT IN THE LEG BY THE POLICE

ഒന്നര വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു; വെടിവെച്ച് വീഴ്ത്തി പൊലീസ്

അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ എടുത്ത് അടുത്തുള്ള സ്കൂളിൽ കൊണ്ടു വന്ന് പീഡിപ്പിച്ചു എന്നാണ് കേസ്.

News18 Malayalam | news18-malayalam
Updated: June 23, 2021, 11:55 AM IST
ഒന്നര വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു; വെടിവെച്ച് വീഴ്ത്തി പൊലീസ്
പ്രതീകാത്മക ചിത്രം
  • Share this:
ഉത്തർപ്രദേശ്: പിഞ്ചുകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവെച്ചു വീഴ്ത്തി പൊലീസ്. ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് കാലിന് വെടിവെച്ച് വീഴ്ത്തി പിടികൂടിയത്. ഉത്തർപ്രദേശിലെ ബറൈച്ച് ജില്ലയിലാണ് സംഭവം.

ഒന്നര വയസ്സുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ മുപ്പതുകാരനായ യുവാവിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച രാത്രിയാണ് ബറൈച്ചിലെ ഗ്രാമത്തിൽ സംഭവം നടന്നത്. അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ എടുത്ത് അടുത്തുള്ള സ്കൂളിൽ കൊണ്ടു വന്ന് പീഡിപ്പിച്ചു എന്നാണ് കേസ്.

ഗ്രാമവാസികൾ സംഭവം അറിഞ്ഞതിനെ തുടർന്ന് യുവാവിനെ മർദിച്ചിരുന്നു. ബലാത്സംഗത്തിനിരയായ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്.

കുഞ്ഞിന്റെ പിതാവ് നൽകിയ പരാതിയിലാണ് ചൊവ്വാഴ്ച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഐപിസി, പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ജില്ലാ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ എത്തിക്കുന്നതിനിടെയാണ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്.

ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിന്റെ കാലിന് പൊലീസ് വെടിവെക്കുകയായിരുന്നു. പരിക്കേറ്റ പ്രതി ഇപ്പോൾ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സയിലാണ്.

You may also like:അശ്ലീലച്ചുവയോടെ സംസാരം, സ്‌പെഷ്യല്‍ ക്ലാസിന് വീട്ടിലേക്ക് ക്ഷണം; തമിഴ്‌നാട്ടില്‍ ഒരു അധ്യാപകന്‍ കൂടി അറസ്റ്റില്‍

മറ്റൊരു സംഭവത്തിൽ, പരവൂർ ഊഴായിക്കോട്ട് പിഞ്ചുകുഞ്ഞിനെ കരിയില കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവതി അസ്റ്റിൽ. കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പുരയിടത്തിന്റെ ഉടമയുടെ മകൾ രേഷ്മ (22) ആണ് അറസ്റ്റിലായത്. കുഞ്ഞ് രേഷ്മയുടേത് ആണെന്ന് പൊലീസ് പറഞ്ഞു.

ഡിഎൻഎ പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേത് തന്നെയാണെന്ന് കണ്ടെത്തിയത്. പ്രസവിച്ചയുടൻ കുഞ്ഞിനെ രേഷ്മ ഉപേക്ഷിക്കുകയായിരുന്നു. പ്രസവ വിവരം വീട്ടുകാരിൽ നിന്നു പോലും രേഷ്മ മറച്ചുവയ്ക്കുകയായിരുന്നു. കരിയില കൂനയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് പിറ്റേന്ന് തന്നെ മരിച്ചിരുന്നു.

2021 ജനുവരി 5നായിരുന്നു സംഭവം. നടയ്ക്കൽ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപമുള്ള വീടിന്റെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒരു തോര്‍ത്ത് മുണ്ട് കൊണ്ടു പോലും മൂടാതെയാണ് പൊക്കിള്‍ കൊടി പോലും മുറിയാത്ത കുഞ്ഞിനെ കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ചത്. തെളിവുകളൊന്നും അവശേഷിപ്പിക്കാതിരിക്കാനുളള ആസൂത്രിത നീക്കമാണിതെന്ന് പൊലീസ് അന്ന് വ്യക്തമാക്കിയിരുന്നു.

കുഞ്ഞിന്റെ കരച്ചിൽ കേട്ട് വീട്ടുടമ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ദേഹമാസകലം കരിയിലയും പൊടിയും മുടിയ നിലയിലായിരുന്നു കുഞ്ഞ്. പൊലീസെത്തി കുട്ടിയെ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മൂന്നു കിലോ തൂക്കമുള്ള ആൺകുഞ്ഞിന്റെ ആരോഗ്യ നില മോശമായതിനെ തുടർന്ന് പാരിപ്പള്ളിയിൽ നിന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് വിദഗ്ധ ചികിൽസയ്ക്കായി മാറ്റി. എന്നാൽ ഒരു രാത്രി മുഴുവൻ മഞ്ഞേറ്റ് മണ്ണിൽ കിടന്നത് കുഞ്ഞ് അണുബാധയെ തുടർന്ന് മരിക്കുകയായിരുന്നു.
Published by: Naseeba TC
First published: June 23, 2021, 11:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories