അമേരിക്കയിലെ മിസോറിയിലെ കൻസാസ് സിറ്റിയിൽ വീട് മാറി ഡോർ ബെൽ അടിച്ചതിനെ തുടർന്ന് കറുത്ത വർഗ്ഗക്കാരന് നേരെ 84 കാരൻ വെടിയുതിർത്തു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. റാൽഫ് യാൾ എന്ന 16 കാരനെയാണ് വെള്ളക്കാരനായ ആൻഡ്രൂ ലെസ്റ്റർ എന്നയാൾ വെടിവെച്ചത്. ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും 200,000 ഡോളർ ബോണ്ടിൽ പിന്നീട് വിട്ടയച്ചു. ഇയാളെ ബുധനാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും.
ഏപ്രിൽ 13ന് റാൽഫ് തന്റെ ഇരട്ട സഹോദരങ്ങളെ സുഹൃത്തിന്റെ വീടു മാറി ഡോർബെൽ അടിച്ചതിന് കറുത്ത വർഗക്കാരനു നേരെ വെടിയുതിർത്തു. ലെസ്റ്ററിന്റെ വീടിന്റെ സമീപത്തായിരുന്നു ഈ സുഹൃത്തിന്റെ വീടും. അങ്ങനെ അബദ്ധവശാൽ രാത്രി 10 മണിക്ക് സുഹൃത്തിന്റെ വീടാണെന്ന് കരുതി റാൽഫ് ലെസ്റ്ററിന്റെ വസതിയുടെ ഡോർബെൽ അടിക്കുകയായിരുന്നു. ഇതിൽ ക്ഷുഭിതനായ പ്രതി തന്റെ 32 കാലിബർ റിവോൾവർ കൊണ്ട് റാൽഫിന് നേരെ വെടിയുതിർക്കുകയായിരുന്നു.
Also read-കർണാടകയിലെ ധർവാഡിൽ BJP നേതാവിനെ കുത്തിക്കൊന്നു
വീട്ടിൽ ആരോ അതിക്രമിച്ചു കയറാൻ ശ്രമിക്കുകയാണെന്ന് കരുതിയാണ് ഇയാൾ രണ്ടുതവണ 16കാരന് നേരെ വെടിയുതിർത്തത് എന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്. അതേസമയം വെടിവയ്ക്കുന്നതിനു മുൻപ് ഇവർ തമ്മിൽ സംഭാഷണം ഒന്നും നടന്നിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. കൂടാതെ യാളിന്റെ തലയ്ക്കും വെടിയേറ്റിട്ടുണ്ട്. നിലവിൽ ആഫ്രിക്കൻ വംശജനായ ആൺകുട്ടി ശസ്ത്രക്രിയയ്ക്ക് ശേഷം അപകട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. തൊട്ടടുത്ത വീട്ടിലെ ജെയിംസ് ലിഞ്ച് എന്ന അയൽക്കാരനാണ് കുട്ടിയെ ആദ്യം രക്തത്തിൽ കുളിച്ചുകിടക്കുന്നതായി കണ്ടത്. തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്.
അതേസമയം മകന് ഇപ്പോൾ കുഴപ്പമില്ല എന്നും എന്നാൽ സംഭവത്തിന്റെ ആഘാതം വിട്ടുമാറിയിട്ടില്ലെന്നും റാൽഫിന്റെ അമ്മ ക്ലിയോ നാഗ്ബെ പറഞ്ഞു. വെടിവയ്പ്പ് നടന്ന രാത്രിയിൽ പ്രതിയായ ലെസ്റ്ററിനെ രണ്ട് മണിക്കൂർ മാത്രമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കേണ്ടതിനാലാണ് ഇയാളെ പെട്ടെന്ന് വിട്ടയച്ചത് എന്നാണ് പോലീസ് നൽകുന്ന വിശദീകരണം
കൂടാതെ പ്രതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയാൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സായുധ ക്രിമിനൽ നടപടിക്ക് ഒരാളെ 3-15 വർഷം വരെ ജയിലിൽ അടയ്ക്കാനുള്ള നിയമവുമുണ്ട് . എന്നാൽ ഈ ആക്രമണം വംശീയ പ്രേരിതമായ ഒരു വെടിവെപ്പാണെന്ന ആരോപണമാണ് ഉയരുന്നത്. കറുത്ത വർഗ്ഗക്കാരൻ ആയതുകൊണ്ടാണ് കുട്ടിക്ക് വെടിയേറ്റത് എന്നാണ് പലരും വിഷയത്തിൽ പ്രതികരിക്കുന്നത്.
സംഭവത്തെ തുടർന്ന് യു എസിലെ കൻസാസ് സിറ്റിയിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും അരങ്ങേറിയിട്ടുണ്ട്. യാളിന്റെ സഹപാഠികൾ ചൊവ്വാഴ്ച പ്രതിഷേധം നടത്തിയിരുന്നു. വിദ്വേഷം നിർത്തുക”, “ജസ്റ്റിസ് 4 റാൽഫ്” തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. യു എസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെയും ഈ വിഷയം ഇതിനോടകം പ്രകോപിപ്പിച്ചിട്ടുണ്ട് . സംഭവത്തെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹം യാളിനെ വൈറ്റ് ഹൗസിലേക്കും ക്ഷണിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.