• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മുഖ്യമന്ത്രിയെ വകവരുത്തും; എന്നെ കൊന്നോളൂ; കേരള ഹൗസിലെ നാടകീയ സംഭവം ഇങ്ങനെ

News18 Malayalam
Updated: August 4, 2018, 12:58 PM IST
മുഖ്യമന്ത്രിയെ വകവരുത്തും; എന്നെ കൊന്നോളൂ; കേരള ഹൗസിലെ നാടകീയ സംഭവം ഇങ്ങനെ
News18 Malayalam
Updated: August 4, 2018, 12:58 PM IST
ന്യൂഡല്‍ഹി: ഡല്‍ഹി കേരളഹൗസില്‍ മുഖ്യമന്ത്രി താമസിച്ചിരുന്ന കെട്ടിടത്തിന് പുറത്ത് കത്തി വീശി യുവാവിന്റെ ഭീഷണി. മുഖ്യമന്ത്രിയെ വകവരുത്തുമെന്നും തന്നെ കൊന്നോളൂ എന്നും പറഞ്ഞായിരുന്നു പ്രതിഷേധം. ഇയാളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ശേഷം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചു.

മുഖ്യമന്ത്രി താമസിക്കുന്ന കൊച്ചിന്‍ ഹൗസിന് പുറത്ത് രാവിലെ ഒമ്പതരയോടെയായിരുന്നു ആലപ്പുഴ സ്വദേശി വിമല്‍ രാജിന്റെ നാടകീയ പ്രതിഷേധം. മാധ്യമ ക്യാമറകള്‍ക്ക് മുന്നില്‍ മലയാളത്തിലും ഹിന്ദിയിലും ഉറക്കെ സംസാരിച്ച ഇയാള്‍ തന്റെ തൊഴില്‍ പ്രശ്‌നങ്ങളെപറ്റിയും പറയുന്നുണ്ടായിരുന്നു. പക്ഷെ ഒന്നിലും വ്യക്തതയില്ല.

കേരള ഹൗസ് സുരക്ഷാ ജീവക്കാര്‍ ചോദ്യം ചെയ്തതോടെ കത്തിയെടുത്ത് വീശി. ഉടന്‍ തന്നെ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതയുള്ള കേരള പോലീസ് സംഘം ഇയാളെ കീഴ്പ്പെടുത്തി.

പോലീസ് കേരള ഹൗസ് മെയിന്‍ ബ്‌ളോക്കിലേക്ക് മാറ്റിയപ്പോള്‍ അവിടെയുണ്ടായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും വിമല്‍ രാജ് പരാതി പറഞ്ഞു. കേരള ഹൗസില്‍ ഉണ്ടായിരുന്ന ഡല്‍ഹി പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തു. കടവൂര്‍ കരിപ്പുഴ സ്വദേശിയായ വിമല്‍ രാജ് മാനസിക അസ്വാസ്ഥ്യം ഉള്ളയാളാണെന്നു കയ്യിലെ മെഡിക്കല്‍ രേഖകളില്‍ ഉള്ളതായി ഡല്‍ഹി പൊലീസ് ഡിസിപി അറിയിച്ചു.

ഇയാളെ ശാദ്രയിലെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. രണ്ട് വര്‍ഷം മുമ്പ് സെക്രട്ടേറിയറ്റിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതും ഇതേ ആള്‍ ആണെന്ന് പൊലീസ് സംശയിക്കുന്നു.

സംഭവത്തില്‍ കേരളം ഹൗസില്‍ സുരക്ഷാ വീഴ്ചയുണ്ടായോ എന്നു പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
First published: August 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...