വിവാഹ വാഗ്ദാനം നിരസിച്ച കാമുകിയെ കൊന്നു; മരണം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ കാമുകന്റെ ശ്രമം

ഓഗസ്റ്റ് ഒമ്പതിന് ഇരയെ മുംബൈ - നാസിക് ബൈപ്പാസ് റോഡിലേക്ക് കൂട്ടിക്കൊണ്ടു പോയി. എന്നാൽ, അവിടെ വെച്ച് വീണ്ടും വിവാഹാഭ്യർത്ഥന നിരസിച്ചു. ഇതിൽ കുപിതനായ യുവാവ് ദുപ്പട്ട ഉപയോഗിച്ച് കഴുത്തുഞെരിച്ച് യുവതിയെ കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹം മരത്തിൽ കെട്ടി തൂക്കിയിട്ട് ഓടി രക്ഷപ്പെട്ടു.

News18 Malayalam | news18
Updated: August 17, 2020, 3:12 PM IST
വിവാഹ വാഗ്ദാനം നിരസിച്ച കാമുകിയെ കൊന്നു; മരണം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ കാമുകന്റെ ശ്രമം
murder
  • News18
  • Last Updated: August 17, 2020, 3:12 PM IST
  • Share this:
വിവാഹവാഗ്ദാനം നിരസിച്ചതിന്  യുവതിയെ കാമുകൻ കൊന്നു. കൊലപാതകത്തിനു ശേഷം യുവതിയുടേത് ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ മൃതദേഹം ഇയാൾ മരത്തിൽ കെട്ടിത്തൂക്കി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഞായറാഴ്ചയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.

കൊലപാതകിയും കൊല്ലപ്പെട്ട യുവതിയും നേരത്തെ വിവാഹിതരാണ്. എന്നാൽ, ഇരുവരും തങ്ങളുടെ പങ്കാളികളിൽ നിന്ന് പിരിഞ്ഞവരാണെന്നും പൊലീസ് വ്യക്തമാക്കി.

ഇരുപത്തിനാലു വയസുള്ള യുവതിയാണ് കൊല്ലപ്പെട്ടത്. വീട്ടുജോലിക്കാരിയായ ഇവർ കല്യാണിലാണ് താമസിക്കുന്നത്. നാസിക് - മുംബൈ ബൈപാസ് റോഡിലെ ഭിവണ്ടി പ്രദേശത്തെ മരത്തിലാണ് ഓഗസ്റ്റ് ഒമ്പതിന് മൃതദേഹം കണ്ടതെന്ന് സോൺ II ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് രാജ് കുമാർ ഷിൻഡെ പറഞ്ഞു.

തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി അയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇത് സാധാരണ മരണമല്ലെന്നും കഴുത്തിഞെരിച്ച് കൊല്ലപ്പെട്ടതാണെന്നും കണ്ടെത്തി.

You may also like:മരുന്ന് പരീക്ഷണത്തിന് വിധേയനായി മലയാളിയും [NEWS]തുര്‍ക്കി പ്രഥമ വനിത എമിനെ ഉര്‍ദുഗാനെ സന്ദർശിച്ചു [NEWS] ആരോഗ്യപ്രവർത്തകർക്കിടയൽ രോഗസാധ്യത കൂടുതൽ [NEWS]

അന്വേഷണത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കളോട് പൊലീസ് സംസാരിച്ചപ്പോഴാണ് പ്രതിയായ ദീപക് രുപവതെയെക്കുറിച്ച് അറിഞ്ഞത്. ഇയാൾ കല്യാണിലെ ഗോവിന്ദ് വാദിയിൽ ഡ്രൈവർ ആയി ജോലി ചെയ്തു വരികയാണ്.

ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് യുവതിയുമായി പ്രണയത്തിൽ ആയിരുന്നെന്നും എന്നാൽ തന്റെ വിവാഹഭ്യർത്ഥന അവൾ നിരസിക്കുകയും മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയത്.

ഓഗസ്റ്റ് ഒമ്പതിന് ഇരയെ മുംബൈ - നാസിക് ബൈപ്പാസ് റോഡിലേക്ക് കൂട്ടിക്കൊണ്ടു പോയി. എന്നാൽ, അവിടെ വെച്ച് വീണ്ടും വിവാഹാഭ്യർത്ഥന നിരസിച്ചു. ഇതിൽ കുപിതനായ യുവാവ് ദുപ്പട്ട ഉപയോഗിച്ച് കഴുത്തുഞെരിച്ച് യുവതിയെ കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹം മരത്തിൽ കെട്ടി തൂക്കിയിട്ട് ഓടി രക്ഷപ്പെട്ടു.

ശനിയാഴ്ച രാത്രി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 302, 201 എന്നിവ അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
Published by: Joys Joy
First published: August 17, 2020, 3:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading