നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Police Complaint | തുറിച്ചുനോക്കിയെന്ന് പറഞ്ഞ് യുവാവിനെയും ഭാര്യയെയും മർദ്ദിച്ചതായി പരാതി

  Police Complaint | തുറിച്ചുനോക്കിയെന്ന് പറഞ്ഞ് യുവാവിനെയും ഭാര്യയെയും മർദ്ദിച്ചതായി പരാതി

  നടന്നു പോകുന്നതിനിടെ തു​റി​ച്ചു​നോ​ക്കി​യെ​ന്നു​പ​റ​ഞ്ഞ് ജോഷിയെയും ഭാര്യയെയും അ​സ​ഭ്യം പ​റ​യു​ക​യും പി​ന്നീ​ട്, സം​ഘം ചേ​ര്‍ന്ന് ആ​ക്ര​മി​ക്കു​ക​യും ചെ​​യ്​​തെ​ന്നാ​ണ് പ​രാ​തി.

  joshi

  joshi

  • Share this:
   കൊല്ലം: തുറിച്ചുനോക്കിയെന്ന് പറഞ്ഞ് യുവാവിനെയും ഭാര്യയെയും മർദ്ദിച്ചതായി പരാതി. കൊല്ലം (Kollam) ജില്ലയിലെ ശാസ്താംകോട്ട മൈ​നാ​ഗ​പ്പ​ള്ളി കോ​വൂ​ര്‍ കോ​ള​നി​യി​ല്‍ യു​വാ​വി​നെ​യും ഭാ​ര്യ​യെ​യും വ​ള​ഞ്ഞു​വെ​ച്ച്‌​ മ​ര്‍ദി​ച്ച​താ​യാണ് പൊലീസിൽ പ​രാ​തി ലഭിച്ചത്. ര​ജ​നീ​ഷ്ഭ​വ​ന​ത്തില്‍ ജോ​ഷി (40) യെ​യും ഭാ​ര്യ ര​ഞ്ജി​ത(38) യെ​യുമാണ്​ മ​ര്‍ദി​ച്ച​ത്​. സംഭവത്തിൽ ആറു പേർക്കെതിരെ പൊലീസ് (Kerala Police) കേസെടുത്തിട്ടുണ്ട്.

   നടന്നു പോകുന്നതിനിടെ തു​റി​ച്ചു​നോ​ക്കി​യെ​ന്നു​പ​റ​ഞ്ഞ് ജോഷിയെയും ഭാര്യയെയും അ​സ​ഭ്യം പ​റ​യു​ക​യും പി​ന്നീ​ട്, സം​ഘം ചേ​ര്‍ന്ന് ആ​ക്ര​മി​ക്കു​ക​യും ചെ​​യ്​​തെ​ന്നാ​ണ് പ​രാ​തി. ത​ല​യി​ലും മു​ഖ​ത്തും സാരമായ പ​രി​ക്കു​കളേറ്റ ജോഷിയെ ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കോ​ള​നി നി​വാ​സി​ക​ളാ​യ അ​ഞ്ചു​പേ​രെ​യും പു​റ​ത്തു​നി​ന്നു വ​ന്ന ഒ​രാ​ളുമാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇവർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് ആറ് പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ജോഷിയെയും ഭാര്യയെയും മർദ്ദിച്ചവരെ തിരിച്ചറിഞ്ഞതായും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

   വഴിത്തര്‍ക്കത്തിനിടെ കല്ലുകൊണ്ടുള്ള മര്‍ദ്ദനമേറ്റ് ഗൃഹനാഥന്‍ മരിച്ചു; ദമ്പതിമാര്‍ അറസ്റ്റില്‍

   നടവഴിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കല്ലുകൊണ്ടുള്ള ഇടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു. നെടുമങ്ങാട് താന്നിമൂട് പച്ചക്കാട് സജിഭവനില്‍ സജി (45)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസി ബ്രിജേഷ്ഭവനില്‍ ബാബു(55), ഭാര്യ റെയ്ച്ചല്‍ (52) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

   ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. നടവഴിയെച്ചൊല്ലി ഏറെ നാളായി ഇരുകുടുംബങ്ങളും വഴക്കായിരുന്നു. ബാബു നന്നാക്കിയിട്ട വഴിയില്‍ക്കൂടി സജി സ്‌കൂട്ടര്‍ ഓടിച്ചുവന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയതെന്ന് പോലീസ് പറഞ്ഞു. റെയ്ച്ചല്‍ സജിയെ കമ്പുകൊണ്ടടിച്ചുവെന്നും ബാബു കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

   Also Read- റാന്നിയിൽ ഒരാളെ കുത്തിക്കൊന്നു; ഒരാൾക്ക് ഗുരുതര പരിക്ക്; പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതം

   മര്‍ദനമേറ്റ് ബോധം കെട്ടുവീണ സജിയെ നാട്ടുകാര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാന്‍ കഴിഞ്ഞില്ല. എ.എസ്.പി. രാജ്പ്രസാദ്, സി.ഐ.സന്തോഷ് കുമാര്‍, എസ്.ഐ. സുനില്‍ഗോപി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പനയ്‌ക്കോട്ടുള്ള ബന്ധുവീട്ടില്‍നിന്ന് ബാബുവിനെയും ഭാര്യ റെയ്ച്ചലിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുനിതയാണ് സജിയുടെ ഭാര്യ.

   Arrest |തിരുവനന്തപുരത്ത് വീട് കയറി ആക്രമിച്ച് 14 യുവാക്കള്‍ പോലീസ് പിടിയില്‍

   തിരുവനന്തപുരം: നഗരൂരില്‍ യുവാക്കള്‍ തമ്മിലുള്ള പകയെ തുടര്‍ന്ന് വീടുകയറി ആക്രമണം. സംഭവുമായി ബന്ധപ്പെട്ട് 14 പേരെ നഗരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. സൂരജ്, വിഷ്ണു എന്നീ യുവാക്കള്‍ തമ്മിലുണ്ടായ വഴക്കാണ് പിന്നീട് വീട്ടില്‍ കയറി സ്ത്രീകളെ വരെ ഉപദ്രവിക്കുന്ന സംഭവങ്ങളിലേക്ക് നീങ്ങിയത്.

   നഗരൂര്‍ സ്വദേശികളായ വിഷ്ണുവും സൂരജും തമ്മില്‍ വര്‍ഷങ്ങളായി ശത്രുതയുണ്ട്. ഇവര്‍ തമ്മില്‍ നേരത്തേ ഏറ്റുമുട്ടുകയും ചെയ്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരം വിഷ്ണുവും സുഹൃത്ത് ലതീഷുമായി സൂരജിന്റെ സുഹൃത്തായ അഫ്‌സലിന്റെ വീടിനു മുന്നിലൂടെ ബൈക്കില്‍ പോവുകയായിരുന്നു. സൂരജും അപ്പോള്‍ ഈ വീട്ടിലുണ്ടായിരുന്നു. സൂരജും അഫ്‌സലും ചേര്‍ന്ന് വിഷ്ണുവിനോടു തട്ടികയറിയും ഒടുവില്‍ കയ്യാങ്കളിയിലെത്തുകയും ചെയ്തു. മര്‍ദ്ദനത്തില്‍ വിഷ്ണുവിനു സാരമായി പരിക്കേറ്റു.

   വിഷ്ണുവിനെ മര്‍ദിച്ചതറിഞ്ഞ എട്ട് സുഹൃത്തുക്കള്‍ സ്ഥലത്തെത്തി. വിഷ്ണുവിന്റെ സുഹൃത്തുക്കളെത്തിയപ്പോള്‍ അഫ്‌സലും സൂരജും വീട്ടിലേക്ക് ഓടികയറി. അക്രമിസംഘം വീട്ടില്‍ കയറി സൂരജിനെയും അഫ്‌സലിനെയും തല്ലുകയായിരുന്നു. ഇതിനിടെ വീട്ടിലുണ്ടായിരുന്നു സ്ത്രീകള്‍ക്കും മര്‍ദ്ദനമേറ്റു. രണ്ട് സംഭവങ്ങളിലുമായി 14 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. കൂട്ടത്തല്ലില്‍ പ്രതികള്‍ക്കെല്ലാം പരിക്കേറ്റിട്ടുണ്ട്.
   Published by:Anuraj GR
   First published: