കല്യാണ ഉറപ്പിച്ചിട്ടും ജോലിയ്ക്ക് പോകാതെ മറ്റൊരു സ്ത്രീയുമായി ചാറ്റിങ് നടത്തിയ യുവാവിനെ തല്ലിക്കൊന്ന് വീട്ടുകാര്‍. മധ്യപ്രദേശിലെ ബുര്‍ഹാന്‍പുര്‍ ജില്ലയിലാണ് സംഭവം. 25 കാരനായ യുവാവിനെ മതാപിതാക്കളും സഹോദരിയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.
കയ്യും കാലും കൂട്ടിക്കെട്ടിയ നിലയില്‍ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടുകാര്‍ തന്നെയാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായത്. രാമകൃഷ്ണന് സിങ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
വിവാഹം ഉറപ്പിച്ച ശേഷവും മറ്റൊരു സ്ത്രീയുമായി ചാറ്റ് ചെയ്യുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതാണ് പ്രശ്നങ്ങളുടെ തുടക്കം. ജോലിയ്ക്ക് പോകാതെ ഫോണില്‍ സമയം ചെലവഴിക്കുന്ന മകനെ നേരത്തെയും വീട്ടുകാര്‍ താക്കീത് നല്‍കിയിരുന്നു. ഇതേക്കുറിച്ച് തര്‍ക്കമുണ്ടായതോടെ യുവാവിന്റെ തല പിടിച്ച് മാതാപിതാക്കള്‍ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു.
കുഴഞ്ഞുവീണ മകന് മരിച്ചെന്ന് മനസ്സിലാക്കിയാതോടെ മാതാപിതാക്കള്‍ കയ്യും കാലും കെട്ടി സഹോദരിയുടെ സഹായത്തോടെ മൃതദേഹം പുഴയില്‍ തള്ളുകയായിരുന്നു. സംഭവത്തില്‍ പിതാവ് ഭീമാന്‍ സിങ്, മാതാവ് ജമുനാബായിയും സോഹദരി കൃഷ്ണ ബായിയും കുറ്റം സമ്മതിച്ചു.
Murder |മൃഗബലി നടത്താൻ മദ്യപിച്ചെത്തി ; ആടിനു പകരം കത്തിവെച്ചത് യുവാവിന്റെ കഴുത്തില്‍
ഹൈദരാബാദ്: മൃഗബലിക്കിടെ യുവാവിനെ കഴുത്തറത്ത് കൊന്നു. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ വല്‍സപ്പള്ളിയിലാണ് ദാരുണാമായ സംഭവം. പ്രതിയായ ചലാപതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വല്‍സപ്പള്ളി സ്വദേശിയായ സുരേഷാണ്(35) കൊല്ലപ്പെട്ടത്.
സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി യെല്ലമ്മ ക്ഷേത്രത്തില്‍ മൃഗബലി സംഘടിപ്പിച്ചു. ഇതിനിടെയാണ് ആടിന് പകരം ചലാപതി സുരേഷിന്റെ കഴുത്തറത്തത്. ബലിയ്ക്കായി ആടിനെ പിടിച്ചുനിന്നിരുന്നത് സുരേഷായിരുന്നു. മദ്യലഹരിയിലായിരുന്ന ചലാപതി ആടിന് പകരം സുരേഷിന്റെ കഴുത്തിലാണ് വെട്ടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.