• HOME
  • »
  • NEWS
  • »
  • crime
  • »
  • ഫ്ലാറ്റിലെ അടുക്കളയിലെ കഞ്ചാവ് വളര്‍ത്തല്‍; ചെടിക്ക് തണുപ്പും വെളിച്ചവും ലഭിക്കാന്‍ LED ലൈറ്റും എക്സോസ്റ്റ് ഫാനും

ഫ്ലാറ്റിലെ അടുക്കളയിലെ കഞ്ചാവ് വളര്‍ത്തല്‍; ചെടിക്ക് തണുപ്പും വെളിച്ചവും ലഭിക്കാന്‍ LED ലൈറ്റും എക്സോസ്റ്റ് ഫാനും

കഞ്ചാവ് ചെടി വളർത്തുന്നതെങ്ങനെയെന്ന് ഇന്റർനെറ്റിൽ നോക്കിയാണ് ഇവർ പഠിച്ചത്

  • Last Updated :
  • Share this:
    കൊച്ചി: ഫ്ലാറ്റിൽ അത്യാധുനിക സൗകര്യങ്ങളോടെ ക‍ഞ്ചാവ് ചെടി വളർത്തിയ യുവാവും യുവതിയുമാണ് ഇന്നലെ കൊച്ചിയിൽ പിടിയിൽ. പത്തനംതിട്ട കോന്നി വല്യതെക്കേത്ത് വീട്ടില്‍ അലന്‍ (26), ആലപ്പുഴ കായംകുളം പെരുമ്പള്ളി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അപര്‍ണ (24) എന്നിവരാണ് അറസ്റ്റിലായത്.

    കാക്കാട് നിലംപതിഞ്ഞിമുകളിലെ ഫ്ലാറ്റിൽ ഒരു റൂമും അടുക്കളയും ഹാളുമണുള്ളത്. അടുക്കളയിലണ് കഞ്ചാവ് ചെടി വളർത്തിയിരുന്നത്. കഞ്ചാവ് ചെടി വളർത്തുന്നതെങ്ങനെയെന്ന് ഇന്റർനെറ്റിൽ നോക്കിയാണ് ഇവർ പഠിച്ചതെന്ന് പൊലീസ് പറയുന്നു. ചെടിക്ക് തണുപ്പും വെളിച്ചവും ലഭിക്കാൻ എല്‍ഇഡി ലൈറ്റുകളും എക്സോസ്റ്റ് ഫാനുകളും ഘടിപ്പിച്ച നിലയിലായിരുന്നു.

    Also Read-'ഫ്ലാറ്റിലെ കഞ്ചാവ് ചെടി പരിപാലനം' ഇന്റർനെറ്റിൽ നോക്കി പഠിച്ചു; കൊച്ചിയിൽ യുവാവും യുവതിയും പിടിയിൽ

    ഒന്നരമീറ്റർ‌ ഉയരവും നാലു മാസം പ്രായവുമുള്ള ചെടിയാണ് ഫ്ലാറ്റിലെ അടുക്കളയിൽ നിന്ന് കണ്ടെത്തിയത്. ഫ്ലാറ്റിൽ ലഹരി ഉപയോഗം നടക്കുന്നതായി രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് എത്തിയത്. പരിശോധനയ്ക്കിടെ കഞ്ചാവ് കൈവശം വെച്ചതിനു മറ്റൊരു യുവാവിനേയും ഇവർക്കൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്തനംതിട്ട മല്ലപ്പള്ളി കണ്ടത്തിൽ അനന്തന്റെ മകൻ അമലിനെയാണ് (28) പിടികൂടിയത്.

    Also Read-വീട് കുത്തിത്തുറന്ന് 30 പവൻ സ്വർണവും 30000 രൂപയും മോഷ്ടിച്ച മൂന്നുപേർ പിടിയിൽ

    പരിശോധനയില്‍ വസ്ത്രത്തിനുള്ളില്‍നിന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. അലനും അപർണയുമായി അമലിന് ലഹരി ഇടപാടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇൻഫോപാർക്ക് എസ്എച്ച്ഒ വിപിൻദാസ്, എസ്ഐ ജയിംസ് ജോൺ, ഡാൻസാഫ് ടീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
    Published by:Jayesh Krishnan
    First published: