• HOME
  • »
  • NEWS
  • »
  • crime
  • »
  • മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്ത എസ്ഐക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റില്‍

മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്ത എസ്ഐക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റില്‍

കോന്നി എസ്ഐ സജു എബ്രഹാമിനാണ്  മർദ്ദനമേറ്റത്

  • Last Updated :
  • Share this:
    പത്തനംതിട്ട: മദ്യപിച്ച് വാഹനമോടിച്ചതിന് കഴിഞ്ഞദിവസം കേസ്സെടുത്തതിലുള്ള വിരോധത്താൽ എസ്ഐ യെ കയ്യേറ്റം ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. കോന്നി പൂവൻപാറ പെന്തക്കോസ്തു പള്ളിക്ക് സമീപം കോട്ടമുരുപ്പേൽ വീട്ടിൽ മാഹീനെ (37) യാണ് കോന്നി പോലീസ്  ചൊവ്വാഴ്ച  ചൈനാമുക്കിൽ നിന്നും  പിടികൂടിയത്.

    തിങ്കൾ രാത്രി കോന്നി ടൗണിലെ ഹോട്ടലിൽ വച്ച് കോന്നി എസ്ഐ സജു എബ്രഹാമിനാണ്  മർദ്ദനമേറ്റത്. മദ്യപിച്ച് വാഹനമോടിച്ചതിന് യുവാവിനെതിരെ എസ്ഐ കേസ് എടുത്തിരുന്നു, ഈ വിരോധത്താൽ,  ഭക്ഷണം വാങ്ങാൻ ഹോട്ടലിലെത്തിയ എസ്ഐക്ക് നേരെ അസഭ്യം പറയുകയും  ചോദ്യം ചെയ്തപ്പോൾ എസ്ഐയുടെ  ഷർട്ടിൽ കുത്തിപ്പിടിച്ച് വലിച്ചു പുറത്തുകൊണ്ട്  പോയി അടിക്കുകയും  തറയിലിട്ട് ചവിട്ടുകയും ചെയ്യുകയായിരുന്നു.

    മുമ്പ് കോന്നി പോലീസ് സ്റ്റേഷനിൽ യുവാവിനെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിനും കോവിഡ് നിയമങ്ങൾ ലംഘിച്ചതിനുമായി 3 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഈമാസം 20 ന് ഇയാൾക്കെതിരെ കേസെടുത്തത് എസ്ഐ സജു എബ്രഹാം ആണ്.എസ് ഐ അറിയിച്ചത് പ്രകാരം സ്റ്റേഷനിൽ നിന്നും പോലീസ് എത്തുമ്പോഴേക്കും ഇയാൾ സ്ഥലത്തുനിന്നും കടന്നിരുന്നു. ഒളിവിൽ പോയ പ്രതിയെ  എസ്ഐ മാരായ രവീന്ദ്രൻ, അനീഷ്, സി പി ഓ ദിനേശ് എന്നിവരുടെ സംഘം നടത്തിയ തെരച്ചിലിലാണ്  ചൈനാമുക്കിൽ നിന്നും പിടികൂടിയത്.
    Published by:Arun krishna
    First published: