• HOME
 • »
 • NEWS
 • »
 • crime
 • »
 • മെക്കാനിക്കിന്റെ വേഷം ധരിച്ചെത്തി KSRTC ബസുമായി കടന്നയാള്‍ പിടിയില്‍; നിരവധി വാഹനങ്ങളെ ഇടിച്ചു

മെക്കാനിക്കിന്റെ വേഷം ധരിച്ചെത്തി KSRTC ബസുമായി കടന്നയാള്‍ പിടിയില്‍; നിരവധി വാഹനങ്ങളെ ഇടിച്ചു

മലപ്പുറം സ്വദേശി ഹരീഷ് എന്നയാളാണ് ബസ് എടുത്തുകൊണ്ടു പോയത് . ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസ് പറഞ്ഞു.

 • Share this:
  ആലുവ കെഎസ്ആര്‍ടിസി (KSRTC) സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് മെക്കാനിക്കിന്‍റെ വേഷത്തിലെത്തി മോഷ്ടിച്ചയാളെ പിടികൂടി.മലപ്പുറം സ്വദേശി ഹരീഷ് എന്നയാളാണ് ബസ് എടുത്തുകൊണ്ടു പോയത് . ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി എറണാകുളം നോര്‍ത്ത് പോലീസ് പറഞ്ഞു.

  മോഷ്ടിച്ച ബസ് ഓടിച്ചു പോകുന്നതിനിടെ മറ്റ് നിരവധി വാഹനങ്ങളെ ഇടിച്ചിരുന്നു. കോഴിക്കോട് ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസ്സഞ്ചർ ബസാണ് മോഷണം പോയത്. കെഎസ്ആർടിസി ആലുവ സ്റ്റാന്റിൽ നിർത്തിയിട്ട ബസ് മെക്കാനിക്കൽ ജീവനക്കാരന്റെ വേഷത്തിൽ എത്തിയ ഇയാള്‍ ഓടിച്ച് പോവുകയായിരുന്നു.  ഇന്ന് രാവിലെ ആയിരുന്നു സംഭവം.

  ആലുവ ഡിപ്പോയിലെ ബസ് അറ്റകുറ്റപ്പണി നടക്കുന്ന ഭാഗത്ത് ഇന്ന് രാവിലെയാണ് മോഷ്ടാവ് എത്തിയത്. മെക്കാനിക്കിന്‍റെ വേഷത്തിൽ എത്തിയതിനാൽ ഡിപ്പോ സെക്യൂരിറ്റി ജീവനക്കാരന് അസ്വാഭാവികത തോന്നിയില്ല. കോഴിക്കോട് സൂപ്പർ ഫാസ്റ്റ് ബസ്സിനടുത്തേക്ക് പോയ ഇയാൾ മിനുട്ടുകൾക്കുള്ളിൽ ബസ്സുമായി കടന്നുകളഞ്ഞു. ഉച്ചയ്ക്ക് 1.30 ന് പോകേണ്ട ബസ്സ് നേരത്തെ പോയതിൽ സംശയം തോന്നിയ ജീവനക്കാർ പിന്നാലെ ഓടി. എന്നാൽ ബസ്സ് കണ്ടെത്താനായില്ല.

  Also Read- കാമുകനൊപ്പം പോയത് ഒരാഴ്ച മുന്‍പ് ; 3.5 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി ദമ്പതികള്‍ പിടിയില്‍

  തുടർന്ന് ആലുവ ഈസ്റ്റ് പോലീസിൽ കെഎസ്ആർടിസി അധികൃതർ പരാതി നൽകി. പോലീസ് എത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെ എറണാകുളം ഭാഗത്തേക്ക് അപകടകരമായ രീതിയിൽ കെ.എസ്ആർടിസി ബസ്സ് പോകുന്നതായി ചിലർ ഫോൺ വിളിച്ച് പരാതിപ്പെട്ടു. തുടർന്ന് നോർത്ത് പോലീസ് കലൂരിനടുത്ത് വെച്ച് ബസ്സ് പിടികൂടി. ഇതിനിടയിൽ നാലോളം കാറുകളിലും മറ്റ് വാഹനങ്ങളിലും ബസ്സ് ഇടിച്ച് കേടുവരുത്തിയിരുന്നു. കൊച്ചിയിലെ തിരക്കേറിയ റോഡിലൂടെ  ഇത്രയും വേഗത്തിൽ ബസ്സ് ഓടിച്ചിട്ടും കൂടുതൽ അപകടമൊന്നും ഉണ്ടായില്ല എന്ന ആശ്വാസത്തിലാണ് പോലീസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി . നേരത്തെ കൊട്ടാരക്കരയിലും സമാനമായ രീതിയിൽ കെഎസ്ആർടിസി ബസ് മോഷണം പോയിരുന്നു.

  ക്രീം ബണ്ണിൽ ക്രീമില്ല; ബേക്കറി ഉടമയുടെ കൈ യുവാക്കൾ തല്ലിയൊടിച്ചു


  കോട്ടയം: ക്രീം ബണ്ണിൽ (Cream Bun) ക്രീമില്ലെന്നാരോപിച്ച് കടയുടമയുടെ കൈ യുവാക്കൾ തല്ലിയൊടിച്ചു. ബേക്കറി ഉടമയേയും, ചായ കുടിക്കാനെത്തിയ വൃദ്ധനേയുമടക്കം അഞ്ച് പേരെയാണ് യുവാക്കൾ മർദിച്ചത്. ചൂടില്ലാത്ത ചായ വാങ്ങി കുടിച്ചതിനായിരുന്നു 95 വയസുകാരനായ വൃദ്ധനെ ഇവർ തല്ലിയത്. കോട്ടയം (Kottayam) മറവൻ തുരുത്ത് സ്വദേശികളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

  ബുധനാഴ്ച വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. ബേക്കറിയിലെത്തിയ യുവാക്കൾ ക്രീം ബൺ ആവശ്യപ്പെട്ടു. ബൺ നൽകിയപ്പോൾ അതിൽ ക്രീമില്ലെന്ന് ആരോപിച്ച് ഇവർ ബേക്കറി ഉടമയെ മർദിക്കുകയായിരുന്നു. തുടർന്ന് കടയിൽ ചായ കുടിക്കാനെത്തിയ വൃദ്ധനെയും, ബേക്കറി ഉടമയുടെ ഭാര്യ, കുട്ടികൾ എന്നിവരെയും യുവാക്കൾ മർദിച്ചു.

  Also Read- യുവതിയെ കൊന്ന് മൃതദേഹം ചാക്കിലാക്കി റെയില്‍വേ പാളത്തില്‍ തള്ളി; പ്രതി പിടിയില്‍

  ആക്രമണത്തിൽ പരിക്കേറ്റവരെ സമീപവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ ആറ് പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അന്വേഷണം ആരംഭിച്ചതായും ആക്രമണം നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞതായും പറഞ്ഞ പൊലീസ് ഇവരെ എത്രയും പെട്ടെന്ന് തന്നെ പിടികൂടുമെന്നും അറിയിച്ചു.
  Published by:Arun krishna
  First published: