• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | പതിനേഴുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്ത് പിടിയിൽ

Arrest | പതിനേഴുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്ത് പിടിയിൽ

പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്ത കത്തില്‍ കണ്ട മൊബൈല്‍ ഫോൺ വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യയിൽ അഭിൽദേവിന്‍റെ പങ്ക് വ്യക്തമായത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  തിരുവനന്തപുരം: പതിനേഴുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആൺ സുഹൃത്തിനെ പൊലീസ് പിടികൂടി. കല്ലമ്പലത്തിനടുത്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കടയ്ക്കല്‍ വെള്ളാര്‍വട്ട, ആലത്തറമല മാവിള പുത്തന്‍വീട്ടില്‍ അഭില്‍ദേവ് (21) പൊലീസ് കസ്റ്റഡിയിലായത്.

  2021 ഒക്ടോബര്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്ത കത്തില്‍ കണ്ട മൊബൈല്‍ ഫോൺ വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യയിൽ അഭിൽദേവിന്‍റെ പങ്ക് വ്യക്തമായത്. പ്രതി പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതേത്തുടർന്ന് പള്ളിക്കൽ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം നടത്തി. ഇതിനിടെ പൊലീസിനെ വെട്ടിച്ചുകടന്ന യുവാവിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടുകയായിരുന്നു.

  പള്ളിക്കല്‍ സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ എം. സഹില്‍, എ.എസ്.ഐ അനില്‍കുമാര്‍, സീനിയര്‍ സി.പി.ഒ മനോജ്, സി.പി.ഒമാരായ സന്തോഷ്, ഷമീര്‍ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്തു.

  അട്ടപ്പാടിയിൽ ആദിവാസി ഊരിൽ നിന്ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ

  അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിലെ കള്ളക്കര ആദിവാസി ഊരിൽ നിന്നും കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം കിണറ്റിൽ. കള്ളക്കര ഊരിലെ മരുതൻ - മരുതി  ദമ്പതികളുടെ മകൾ ധനുഷയുടെ മൃതദേഹമാണ് വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്.

  ഫെബ്രുവരി മൂന്നിന് രാത്രി മുതൽ ധനുഷയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഡ്രോൺ ഉപയോഗിച്ച് പൊലീസ് ഈ മേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെയാണ് കള്ളക്കര ഊരിന് സമീപത്തെ തെങ്ങിൻതോപ്പിലെ കിണറ്റിൽ ധനുഷയുടെ മൃതദേഹം കണ്ടെത്തുന്നത്.

  Also Read-Attempt to murder| ഭർത്താവിന്റെ ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം;ഭാര്യയ്ക്ക് വഴികാട്ടി അമ്മയോ?

  മൃതദേഹം അഴുകിയ നിലയിലാണ്. അഗളി ഗവൺമെന്റ് ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ധനുഷ. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. ഷോളയൂർ പൊലീസിനാണ് അന്വേഷണ ചുമതല.

  പ്രണയം നടിച്ച് 13-കാരിയെ ബസ്സിനുള്ളിൽ വെച്ച് പീഡിപ്പിച്ച സംഭവം; ഒളിവിലായിരുന്ന മൂന്നാം പ്രതി പിടിയിൽ

  പ്രണയം നടിച്ച് 13-കാരിയായ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ബസ്സിനുള്ളിൽ വെച്ച് പീഡിപ്പിച്ച (Rape) കേസിലെ മൂന്നാം പ്രതി അറസ്റ്റിൽ (Arrest). ഏറ്റുമാനൂർ വള്ളിക്കാട് നിരപ്പേൽ വിഷ്ണു മനോഹരനെയാണ് (30) പോലീസ് അറസ്റ്റ് ചെയ്‌തത്‌. കഴിഞ്ഞമാസം 15 നായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തുവെന്നാണ് പ്രതിക്കെതിരായ കേസ്.
  Also Read-പെട്രോൾ പമ്പിൽ ആയുധമേന്തിയെത്തി രണ്ടു ലക്ഷം രൂപ കവർന്നു

  നഗരത്തിലെ പ്രമുഖ സ്കൂളിലെ വിദ്യാർത്ഥിനിയായ 13-കാരിയെ ബസ് കണ്ടക്ടർ അഫ്സൽ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലേക്ക് വിളിച്ചു വരുത്തി ബസ്സിനുള്ളിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ ബസ്സിനുള്ളിൽ കയറ്റിയതിനു ശേഷം രണ്ടും മൂന്നും പ്രതികളായ എബിനും വിഷ്ണുവും,ഒന്നാം പ്രതിയായ അഫ്സലിന് ഒത്താശ ചെയ്തുകൊണ്ട് ബസ്സിന്റെ ഷട്ടർ താഴ്ത്തി പുറത്ത് പോവുകയായിരുന്നു.

  തുടർന്ന് പാലാ ഡി വൈ എസ് പി ഷാജു ജോസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പാലാ സിഐ കെ.പി ടോംസന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പോലീസ് സംഘം ബസ്സിനുള്ളിൽ നിന്നും പെൺകുട്ടിയെയും സം

  ക്രാന്തി സ്വദേശിയായ പ്രതി അഫ്സലിനെയും കണ്ടെത്തുകയായിരുന്നു. പിന്നീട് സംഭവത്തിനായി ഒത്താശ ചെയ്തു കൊടുത്ത കട്ടപ്പന സ്വദേശിയായ ഡ്രൈവർ എബിനെയും പോലീസ് സ്റ്റാൻഡിനുള്ളിൽ നിന്നും പിടികൂടി. തുടർന്ന് പീഡനത്തിന് ഇവർക്കെതിരെ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഇരുവരെയും റിമാൻഡ് ചെയ്തു. കേസിൽ അഫ്സൽ ഒന്നാം പ്രതിയും എബിൻ രണ്ടാം പ്രതിയുമാണ്.
  Published by:Anuraj GR
  First published: