• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | ആദ്യരാത്രിയിൽ ഭാര്യയുടെ ആഭരണം മോഷ്ടിച്ച് നാടുവിട്ടു; 'നവവരൻ' 19 വർഷത്തിനുശേഷം പിടിയിൽ

Arrest | ആദ്യരാത്രിയിൽ ഭാര്യയുടെ ആഭരണം മോഷ്ടിച്ച് നാടുവിട്ടു; 'നവവരൻ' 19 വർഷത്തിനുശേഷം പിടിയിൽ

ആൾമാറാട്ടം നടത്തിയാണ് മുഹമ്മദ് ജമാൽ മലപ്പുറം സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചത്

Muhammed_Jamal

Muhammed_Jamal

  • Last Updated :
  • Share this:
    മലപ്പുറം: ആദ്യരാത്രിയിൽ ഭാര്യയുടെ ആഭരണങ്ങളും പണവുമായി മുങ്ങിയ 'നവവരൻ' 19 വർഷത്തിനുശേഷം പിടിയിലായി. വയനാട് മാനന്തവാടി പള്ളിപ്പറമ്പൻ മുഹമ്മദ് ജലാൽ (45) ആണ് പിടിയിലായത്. 19 വർഷം മുൻപ് തട്ടിപ്പ് നടത്തി മുങ്ങിയ കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ആൾമാറാട്ടം നടത്തിയാണ് മുഹമ്മദ് ജമാൽ മലപ്പുറം പായിമ്പാടം സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചത്.

    വിവാഹം നടന്ന ദിവസം രാത്രിയിൽ തന്നെ ഇയാളെ കാണാതായിരുന്നു, ഒപ്പം യുവതിയുടെ ആഭരണങ്ങളും പണവും നഷ്ടമായി. ഇതേത്തുടർന്ന് യുവതിയും വീട്ടുകാരും പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ജമാലിനെക്കുറിച്ച് ഒരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല. ഇയാൾ വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞ വിവരം പൊലീസിന് ലഭിച്ചെങ്കിലും പിടികൂടനായില്ല.

    പൊലീസിനെ തന്ത്രപരമായി കബളിപ്പിച്ച് ഇയാൾ മുങ്ങി നടക്കുകയായിരുന്നു. ഇപ്പോൾ സി.ഐ. മഞ്ജിത് ലാൽ, സീനിയർ സി.പി.ഒ. സി.എ. മുജീബ്, സി.പി.ഒ. സാബിർ അലി എന്നിവരടങ്ങിയ സംഘമാണ് മുഹമ്മദ് ജമാലിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

    ഭാര്യ കാമുകനൊപ്പം പോയി ; മക്കളെ കൊലപ്പെടുത്തിയ പിതാവ് ഒടുവില്‍ പോലീസിന് മുന്നില്‍ കീഴടങ്ങി

    കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കൊലപ്പെടുത്തിയ അച്ഛന്‍ അറസ്റ്റില്‍. മക്കളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ഓട്ടോയില്‍ ഒരുരാത്രി മുഴുവന്‍ നഗരം ചുറ്റിയശേഷം പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കര്‍ണാടകയിലെ കലബുര്‍ഗി നഗരത്തിലെ ബാബൂ ബസാറില്‍ താമസിക്കുന്ന ഓട്ടോ ഡ്രൈവറായ ലക്ഷ്മികാന്ത് എന്ന 34കാരനാണ് തന്റെ നാല് മക്കളില്‍ രണ്ടുപേരെ കൊലപ്പെടുത്തിയത്. സോണി (11), മയൂരി (ഒമ്പത്) എന്നിവരാണ് കൊല്ലപ്പെട്ടത്.

    നാല് മാസം മുമ്പ്  ഭാര്യ അഞ്ജലി ലക്ഷ്മികാന്തിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയിരുന്നു. ഇതിനുശേഷം അഞ്ജലിയുടെ അമ്മയ്ക്കൊപ്പമായിരുന്നു കുട്ടികളുടെ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം  കുട്ടികളെ കാണാന്‍ ലക്ഷ്മികാന്ത് എത്തിയതിന് പിന്നാലെ കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് നാല് കുട്ടികളെയും ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയ ലക്ഷ്മികാന്ത് പിന്നീട് രണ്ട് കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നു.

    Also Read- വിദേശത്തുള്ള ഭര്‍ത്താവിന്റെ വ്യാജ മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഭാര്യ തട്ടിയെടുത്തത് ലക്ഷങ്ങളുടെ സ്വത്ത്

    ഇളയകുട്ടികളായ മോഹിത്ത് (അഞ്ച്), ശ്രേയ (മൂന്ന്) എന്നിവര്‍ അറിയാതെയാണ് മുതിര്‍ന്ന രണ്ടു പെണ്‍കുട്ടികളെയും ഇയാള്‍ കൊലപ്പെടുത്തിയത്. കാമുകനൊപ്പം പോയ ഭാര്യയ്ക്കൊപ്പം അയച്ചാല്‍ കുട്ടികളുടെ ജീവിതം അപകടത്തിലാകുമെന്ന പേടി മൂലമാണ് നാല് മക്കളെയും കൊലപ്പെടുത്താന്‍ ഇയാള്‍ തീരുമാനിച്ചത്. എന്നാല്‍ രണ്ട് മക്കളെ കൊന്നതോടെ ഭയന്ന ലക്ഷ്മികാന്ത്, ബാക്കിയുള്ള മക്കളെ കൊലപ്പെടുത്താനുള്ള തീരുമാനത്തില്‍നിന്ന് പിന്‍മാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

    ചൊവ്വാഴ്ച വൈകിട്ടാണ് ഇയാള്‍ രണ്ടു മക്കളെയും കൊലപ്പെടുത്തിയത്. ഇതോടെ അസ്വസ്ഥനായ പ്രതി എന്തുചെയ്യണമെന്ന് ധാരണയില്ലാതെയാണ് മൃതദേഹങ്ങളുമായി രാത്രി ഓട്ടോയില്‍ നഗരം ചുറ്റിയത്. പിന്നീട് ബുധനാഴ്ച രാവിലെ മഹാത്മ ബസവേശ്വര പോലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങുകയായിരുന്നു.
    Published by:Anuraj GR
    First published: