• HOME
 • »
 • NEWS
 • »
 • crime
 • »
 • Suicide|പെട്രോൾ പമ്പ് നടത്തിപ്പിൽ പങ്കാളിയാക്കമെന്ന് വിശ്വസിപ്പിച്ച് 15.5 ലക്ഷം രൂപ തട്ടിയെടുത്തു; അറുപത്തിമൂന്നുകാരന്റെ ആത്മഹത്യയിൽ പ്രതി പിടിയിൽ

Suicide|പെട്രോൾ പമ്പ് നടത്തിപ്പിൽ പങ്കാളിയാക്കമെന്ന് വിശ്വസിപ്പിച്ച് 15.5 ലക്ഷം രൂപ തട്ടിയെടുത്തു; അറുപത്തിമൂന്നുകാരന്റെ ആത്മഹത്യയിൽ പ്രതി പിടിയിൽ

പെട്രോള്‍ പമ്പിനായി മരണപ്പെട്ട സതീശന്‍ പിളളയില്‍ നിന്നും പതിനഞ്ചര ലക്ഷം രൂപ വാങ്ങിയിരുന്നു

പിടിയിലായ നവാസ്

പിടിയിലായ നവാസ്

 • Share this:
  കൊല്ലം: യുവാവ് പണം വാങ്ങി വഞ്ചിച്ചതിനെ തുടര്‍ന്ന് അറുപത്തിമൂന്നുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പെട്രോള്‍ പമ്പ് (petrol pump)നടത്തിപ്പില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പണം വാങ്ങിയത്. വഞ്ചിച്ചതിനെ തുടര്‍ന്ന് അറുപത്തിമൂന്നുകാരന്‍ ജീവനൊടുക്കുകയായിരുന്നു(Suicide). രണ്ടാംകുറ്റി മാര്‍ക്കറ്റിന് സമീപം പ്രഗതി നഗര്‍ - 26 ല്‍ സതീശന്‍പിളളയാണ് ജീവനൊടുക്കിയത്. പോരുവഴി കമ്പലടി ചിറയില്‍ ജംഗ്ഷന് സമീപം ചിറയില്‍ വടക്കതില്‍ വീട്ടില്‍ ഷംസുദ്ദീന്‍ മകന്‍ നവാസ് (43) ആണ് അറസ്റ്റിലായത്.

  ഇയാൾ കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യ കുറിപ്പ് എഴുതി വച്ചതിന് ശേഷമായിരുന്നു ആത്മഹത്യ. സതീശൻ പിളളയെ സ്വന്തം വീട്ടില്‍ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നവാസ് ഭരണിക്കാവ് സിനിമാ പറമ്പില്‍ നടത്തി വരുന്ന പെട്രോള്‍ പമ്പിനായി മരണപ്പെട്ട സതീശന്‍ പിളളയില്‍ നിന്നും പതിനഞ്ചര ലക്ഷം രൂപ വാങ്ങിയിരുന്നു. പട്രോള്‍ പമ്പില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ബാങ്ക് വായ്പ്പയെടുത്താണ് തുക നല്‍കിയത്.

  എന്നാല്‍ സതീശന്‍ പിളള അറിയാതെ നവാസ് പമ്പ് മറ്റൊരാള്‍ക്ക് മറിച്ച് നല്‍കുകയായിരുന്നു. പണം തിരികെ ആവശ്യപ്പെട്ടുവെങ്കിലും 'നീ പോയി ചാകെടാ' എന്ന് പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തി മടക്കി അയച്ചു. ഇതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യക്കുറിപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നവാസ് പിടിയിലായത്. ഇയാളെ പിടികൂടാന്‍ പോരുവഴി കമ്പലടിയിലെത്തിയ പോലീസ് സംഘം എത്തി.
  Also Read-Murder | ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കുട്ടിയേയും കൊണ്ട് വീടുവിട്ടുപോയി

  പോലീസിനെ കണ്ട് ഇയാള്‍ വീട്ടില്‍ നിന്നും പിന്‍വശത്തെ മതില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ചു. പിന്‍തുടര്‍ന്നെത്തിയ പോലീസ് സംഘം പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഘത്തെ ഇയാളുടെ ബന്ധുക്കളും മറ്റും ചേര്‍ന്ന് സ്ഥലത്ത് തടഞ്ഞു. തടയാനെത്തിയതിൽ ചിലർക്കും ക്രിമിനൽ പശ്ചാത്തലമുണ്ട്. കൂടുതൽ പോലീസെത്തി പ്രതിയെ കൊണ്ടുപോയി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെയും നടപടിയുണ്ടാകും.

  Also Read-Shot Dead | വിവാഹച്ചടങ്ങിനിടെ വിവാദ ആള്‍ദൈവം രാംപാലിന്റെ പ്രഭാഷണം; സംഘര്‍ഷം; ഒരാളെ വെടിവെച്ചു കൊന്നു

  കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍ റ്റി ഐ.പി.എസ് ഇടപെട്ട് ശൂരനാട് ഐ.എസ്.എച്.ഒ ഗിരീഷിന്‍റെ നേതൃത്വത്തില്‍ കൂടതല്‍ പോലീസ് എത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് സമയത്തെ സംഘര്‍ഷ സാധ്യതയ്ക്ക് അയവ് വരുത്തിയത്. കൊല്ലം അസിസ്റ്റന്‍റ് കമ്മീഷണര്‍ ജി.ഡി വിജയകുമാറിന്‍റെ നിര്‍ദ്ദേശാനുസരണം കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിനോദ്.കെയുടെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ അനീഷ്.എ,പി, ജാനസ് പി ബേബി, എ.എസ്.ഐമാരായ സന്തോഷ്.വി, സുനില്‍കുമാര്‍, പ്രകാശ് ചന്ദ്രന്‍. സി.പി.ഒമാരായ സാജ്, സജു, സുധീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

  ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
  Published by:Naseeba TC
  First published: