തൊടുപുഴ: സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട 13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി. വണ്ടന്മേട് സ്വദേശി പ്രമോദ് ആണ് പിടിയിലായത്. വണ്ടിപ്പെരിയാര്‍ ഡൈമുക്ക് സ്വദേശിയായ 13 കാരിയെ മൂന്ന് ദിവസം മുന്‍പാണ് വീട്ടില്‍ നിന്നും കാണാതായത്. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രമോദ് പിടിയിലായത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതോടെയാണ് പീഡിപ്പിക്കപ്പെട്ടെന്ന് വ്യക്തമായത്.
മൂന്ന് മാസം മുമ്പാണ് പെണ്‍കുട്ടിയുമായി സോഷ്യൽ മീഡിയ വഴി ബന്ധം സ്ഥാപിച്ചതെന്ന് പ്രമോദ് പൊലീസിനോട് പറഞ്ഞു. ഇയാൾ പെൺകുട്ടിയെ പ്രണയം നടിച്ച് വീട്ടില്‍ നിന്നും വിളിച്ചിറക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. രണ്ടു ദിവസം മുമ്പ് രാത്രിയില്‍ ബൈക്കില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ്, കുട്ടിയെ സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; 9 മിനിട്ടിനുള്ളിൽ പ്രതിയെ പിടികൂടി
വിശാഖപട്ടണം: പെൺകുട്ടികൾക്കെതിരായ അതിക്രമം തടയാൻ ആന്ധ്രാപ്രദേശ് പൊലീസ് ആവിഷ്ക്കരിച്ച ദിശ എസ്ഒഎസ് ആപ്പിന് അത്ഭുതാവഹമായ പ്രതികരണം. വീടിനുള്ളിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ദിശ എസ്ഒഎസ് ആപ്പിന്റെ സഹായത്തോടെ ഒമ്പത് മിനിട്ടിനുള്ളിൽ പൊലീസ് പിടികൂടി. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ നിന്നുള്ള ഇരുപതുകാരിയായ കോളേജ് വിദ്യാർത്ഥിനിയെയാണ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം നടന്നത്.
ഉറങ്ങിക്കിടന്ന യുവതിയെ വലിച്ചിഴച്ച് വീടിന് പുറത്തെത്തിച്ച് പീഡിപ്പിക്കാനാണ് ശ്രമിച്ചത്. യുവതിയെ വീടിന് പുറത്തെത്തിച്ചതോടെ വെള്ളിയാഴ്ച പുലർച്ചെ 1.17 ന് കൃത്യതയോടെ എസ്ഒഎസ് അലർട്ട് നൽകി. മുന്നറിയിപ്പ് ലഭിച്ചതോടെ ലോക്കൽ പോലീസ് അതിവേഗം സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. വെറും ഒമ്പത് മിനിറ്റിനുള്ളിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മറ്റൊരു സംഭവത്തിൽ, ഈ മാസം ആദ്യം, ആന്ധ്രാ സ്വദേശിനിയായ ഒരു വീട്ടമ്മയ്ക്കെതിരെ ഡൽഹിയിലുണ്ടായ ലൈംഗികാതിക്രമത്തിൽനിന്ന് ദിശ എസ്ഒഎസ് അലർട്ട് സംവിധാനത്തിലൂടെ രക്ഷിക്കാനായിരുന്നു. "ഈ മൊബൈൽ ആപ്ലിക്കേഷൻ ഒരു സ്ത്രീയെ ഉപദ്രവിക്കുന്നതിനെക്കുറിച്ച് വിദൂരമായി ചിന്തിക്കുന്നവരിൽ ഭയം ഉളവാക്കുക മാത്രമല്ല, പ്രതികരിക്കാൻ എടുക്കുന്ന സമയം ഗണ്യമായി വെട്ടിക്കുറയ്ക്കാൻ ഉപയോഗിക്കുന്ന നിയമ നിർവ്വഹണ ഏജൻസികൾക്ക് ഒരു പ്രധാന ഗെയിം-ചേഞ്ചർ ആയി മാറുകയും ചെയ്യുന്നു"- ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ദിശ ആപ്പ് ഉപയോഗിച്ച്, അപകടത്തിൽപ്പെടുന്ന ഏതൊരു സ്ത്രീക്കും തന്റെ ഫോൺ അഞ്ച് തവണ കുലുക്കുകയോ ആപ്പിലെ എസ്ഒഎസ് ബട്ടൺ അമർത്തുകയോ ചെയ്താൽ ലോക്കൽ പോലീസിനെ അറിയിക്കാനാകും. ഈ ആപ്പിന്റെ സഹായത്തോടെ കഴിഞ്ഞ 3 മാസത്തിനുള്ളിൽ സ്ത്രീകൾക്കെതിരായ 900 കുറ്റകൃത്യങ്ങൾ തടയാൻ പോലീസിന് കഴിഞ്ഞുവെന്നും ആന്ധ്രാപ്രദേശ് സർക്കാർ പറയുന്നു.
റെസിഡൻസ് അസോസിയേഷൻ വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രം; ഒരാൾ അറസ്റ്റിൽകൊച്ചി: റെസിഡന്‍സ് അസോസിയേഷന്റെ വാട്സ്അപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത സംഭവത്തിൽ ഒരാള്‍ അറസ്റ്റിലായി. ചോറ്റാനിക്കര കുരിയക്കാട് വട്ടുകളത്തില്‍ ജോസഫ് ജോര്‍ജ് (43) എന്നയാളെയാണ് ആലുവ സൈബര്‍ പോലിസ് അറസ്റ്റ് ചെയ്തത്. വാട്സ്അപ്പ് ഗ്രൂപ്പില്‍ അംഗമായ യുവതി മലവെള്ളപാച്ചലിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത് ജോസഫ് ജോർജ് എഡിറ്റ് ചെയ്ത് അശ്ലീല ചിത്രമാക്കി പോസ്റ്റ് ചെയ്യുകയായിരുന്നു.
Also Read-
മൂന്നാമതും വിവാഹിതയായ യുവതിയെ കാണാൻ വരുന്നവരെ അമ്മ എതിർത്തു; ഒതളങ്ങ കഴിച്ച് യുവതിയുടെ ആത്മഹത്യശ്രമംപരാതിക്കാരി പോസ്റ്റ് ചെയ്ത വീഡിയോ അശ്ലീലം ആണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനും, അപകീര്‍ത്തിപ്പെടുത്താനുമാണ് ചിത്രം ഇത്തരത്തില്‍ പ്രചരിപ്പിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. എസ് എച്ച് ഒ എം ബി ലത്തീഫ്, എസ് ഐ എം.ജെ.ഷാജി, എസ് സി പി ഒ പി എം തല്‍ഹത്ത്, സി പി ഒ മാരായ ജെറി കുര്യാക്കോസ്, വികാസ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.