• HOME
 • »
 • NEWS
 • »
 • crime
 • »
 • കൊല്ലം മുട്ടറ മരുതിമലയിൽ പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കൊല്ലം മുട്ടറ മരുതിമലയിൽ പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

വിനോദ സഞ്ചാര കേന്ദ്രമായ മുട്ടറ മരുതിമല കാണിക്കാമെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ക്ലാസ് കഴിഞ്ഞ് വന്ന പെൺകുട്ടിയെ സ്കൂളിന് സമീപത്ത് നിന്നും ബൈക്കിൽ കയറ്റി മലയിൽ കൊണ്ടു പോയി ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

Maruthimala_Rape

Maruthimala_Rape

 • Last Updated :
 • Share this:
  കൊല്ലം: കൊട്ടാരക്കരയ്ക്കു സമീപം ഓടനാവട്ടം മുട്ടറ മരുതിമലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊട്ടിയം മൈലക്കാട് നന്ദുഭവനിൽ യദുകൃഷ്ണ (20)യാണ് പൂയപ്പള്ളി പോലീസ് അറസ്റ്റു ചെയ്തത്.

  കഴിഞ്ഞ ദിവസം വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ചാണ് പീഡനത്തിന് ഇരയാക്കുകയായിരുന്നു. വിനോദ സഞ്ചാര കേന്ദ്രമായ മുട്ടറ മരുതിമല കാണിക്കാമെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ക്ലാസ് കഴിഞ്ഞ് വന്ന പെൺകുട്ടിയെ സ്കൂളിന് സമീപത്ത് നിന്നും ബൈക്കിൽ കയറ്റി മലയിൽ കൊണ്ടു പോയി ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

  മലമുകളിൽ അനാശാസ്യം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം അറിയിച്ചതിനെ ത്തുടർന്ന് പൂയപ്പള്ളി എസ്. ഐ. ഗോപീചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മലയിലെത്തി യുവാവിനെയും പെൺകുട്ടിയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാവിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു.

  നേരത്തെ പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ 17കാരിയെ 12ഓളം പേർ ചേർന്നു പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനടക്കം 11 പേരെ പൂയപ്പള്ളി പോലീസ്‌ അറസ്‌റ്റ് ചെയ്‌തിരുന്നു. സഹോദരനെ കൂടാതെ വെളിയം ചൂരക്കോട്‌ പനച്ചിവിള വീട്ടില്‍ വിഷ്‌ണു (19), മാരൂര്‍ പാറവിള പുത്തന്‍ വീട്ടില്‍ അനന്ദു പ്രസാദ്‌(20), പോച്ചക്കളം പ്രസൂന്‍ നിവാസില്‍ പ്രവീണ്‍ (20) എന്നിവരെയാണ്‌ ഞായറാഴ്ച പൂയപ്പള്ളി പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌.

  പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി വർക്കലയിലുണ്ടെന്ന് മനസിലായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. വർക്കലയിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. അതിനിടെ പെൺകുട്ടി തിരികെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു.

  തുടർന്ന് ഒരു കൌൺസിലറുടെ സഹായത്തോടെ പെൺകുട്ടിയിൽനിന്ന് വിവരം ആരായാൻ ശ്രമിച്ചതിൽനിന്നാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തുവന്നത്. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതോടെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഇൻസ്റ്റാഗ്രാം വഴിയുള്ള ബന്ധങ്ങളിലൂടെയാണ് പെൺകുട്ടിയെ കുടുക്കിയതെന്ന് പൊലീസ് മനസിലാക്കി.

  നല്ലില പഴങ്ങാലം ഉത്രാടം വീട്ടിൽ ഹൃദയ്(19) എന്ന യുവാവുമായി പെൺകുട്ടി ചാറ്റ് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. ഹൃദയ് തന്നെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മറ്റുള്ളവർക്ക് കൈമാറുകയായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി. ഹൃദയ് പീഡിപ്പിച്ചശേഷം മറ്റു 11ഓളം പേർ കൂടി തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

  You May Also Read- കൊല്ലത്ത് 17കാരിയെ 12 പേർ ചേർന്ന് പീഡിപ്പിച്ചു; മൂന്നു പേർ കൂടി അറസ്റ്റിൽ; നാലുപേർ റിമാൻഡിൽ

  പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഹൃദയ് ഉൾപ്പടെ നാലുപേരെ ഫെബ്രുവരി ഒന്നിന് പൂയപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തു. പഴങ്ങാലം അമ്പിപ്പൊയ്ക, കോഴിക്കാൽ പുത്തൻ വീട്ടിൽ റഫീഖ്(22), പള്ളിമൺ ജെ. പി നിവാസിൽ ജയകൃഷ്ണൻ(22), മുട്ടയ്ക്കാവ് സ്വദേശി അഭിജിത്ത് (21) എന്നിവരാണ് ആദ്യം അറസ്റ്റിലായത്. ഇവർക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ പൊലീസ് ചുമത്തിയിരുന്നു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

  പെൺകുട്ടിയെ ഇനിയും കൂടുതല്‍ പേര്‍ പീഡിപ്പിച്ചതായാണ് വിവരമെന്നും, അന്വേഷണം തുടരുന്നുവെന്നുമാണ് സൂചന. യപ്പള്ളി എസ്. എച്ച്. ഒ വിനോദ് ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്. ഐമാരായ രാജൻ ബാബു, സന്തോഷ് കുമാർ, എ എസ് ഐ രാജേഷ്, അനിൽ കുമാർ, ഗോപ കുമാർ, സി പി ഒ ബിജു വർഗീസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
  Published by:Anuraj GR
  First published: