• HOME
  • »
  • NEWS
  • »
  • crime
  • »
  • പതിനാറുകാരിയെ ഒന്നരവർഷമായി പീഡിപ്പിച്ചു; അമ്മയുടെ കാമുകൻ അറസ്റ്റിൽ

പതിനാറുകാരിയെ ഒന്നരവർഷമായി പീഡിപ്പിച്ചു; അമ്മയുടെ കാമുകൻ അറസ്റ്റിൽ

പെൺകുട്ടിയുടെ പിതാവ് കുറെ കാലം മുമ്പ് ഉപേക്ഷിച്ചുപോയതാണ്. വാടകവീട്ടിൽ കഴിഞ്ഞുവരവേ, പെൺകുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായതോടെയാണ് പ്രതി ഇവർക്കൊപ്പം താമസം തുടങ്ങിയത്

  • Last Updated :
  • Share this:
    പത്തനംതിട്ട: പതിനാറുകാരിയെ ഒന്നര വർഷമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായി. റാന്നി തോട്ടമൺ ആര്യപത്രയിൽ അനിൽകുമാറിന്റെ മകൻ അനന്തു അനിൽകുമാർ( 26) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. പത്തനംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വാടകയ്ക്ക് താമസിച്ചിരുന്ന 16 വയസുള്ള പെൺകുട്ടിയെയാണ് പ്രതി ഒന്നര വർഷമായി ലൈംഗികമായി പീഡിപ്പിച്ചുവന്നത്.

    പെൺകുട്ടിയുടെ പിതാവ് കുറെ കാലം മുമ്പ് ഉപേക്ഷിച്ചുപോയതാണ്. വാടകവീട്ടിൽ കഴിഞ്ഞുവരവേ, പെൺകുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായതോടെയാണ് പ്രതി ഇവർക്കൊപ്പം താമസം തുടങ്ങിയത്. ഒപ്പം കൂടിയ യുവാവ് പെൺകുട്ടിയെ നിരന്ത്രമായി പീഡിപ്പിച്ചു. ഇക്കഴിഞ്ഞ അഞ്ചിന് രാത്രി പ്രതി ദേഹോപദ്രവം ഏൽപിച്ചതോടെയാണ് പീഡനവിവരം പുറംലോകം അറിഞ്ഞത്. നാളുകളായുള്ള ലൈംഗികപീഡനവും ഉപദ്രവവും പോലീസിനോട് വെളിപ്പെടുത്തിയ കുട്ടിയുടെ മൊഴിപ്രകാരം കേസെടുത്തു.

    തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പത്തനംതിട്ട കൺട്രോൾ റൂം സബ് ഇൻസ്പെക്ടർ മധുവിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടർ ജിബു ജോൺ, സബ് ഇൻസ്പെക്ടർ ജോൺസൺ എന്നിവരുടെ നേതൃത്വത്തിൽ ആണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി.

    വിവാഹ വാഗ്ദാനം നൽകി പീഡനം; കോട്ടയത്ത് കെട്ടിട നിര്‍മ്മാണ സ്ഥാപന ഡയറക്ടര്‍ അറസ്റ്റില്‍

    വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ കെട്ടിട നിര്‍മ്മാണ സ്ഥാപന ഡയറക്ടറായ യുവാവ് അറസ്റ്റില്‍. കോട്ടയത്തെ സ്വകാര്യ ഹോട്ടൽ അടക്കം നിരവധി സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിലാണ് ചങ്ങനാശ്ശേരി സ്വദേശിയായ വ്യവസായിയെ പോലീസ് അറസ്റ്റ് ചെയ്തത്.  ചങ്ങനാശ്ശേരിയിൽ കെട്ടിടത്തിൽ നിർമ്മാണ കമ്പനിയുടെ ഡയറക്ടറായി പ്രവർത്തിക്കുന്ന ചെത്തിപ്പുഴ  മുക്കാടൻ വീട്ടിൽ ചെറിയാൻ മാത്യു മകൻ ടോണി ചെറിയാൻ (35) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത പ്രതിയെ  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Also Read- സൗഹൃദം സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി; അറസ്റ്റിലായ ടിക് ടോക് താരം വിനീതിനെതിരെ വീണ്ടും പരാതി

    കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.  പ്രതിയായ ടോണി ചെറിയാന്റെ  അഭിഭാഷകന്റെ ഗുമസ്തയാണ് പീഡനത്തിനിരയായ വീട്ടമ്മ. ഇവരുമായി സൗഹൃദം നടിച്ച ശേഷം ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി.   അതിജീവിതയുടെ വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾക്ക് ബന്ധുവായ കൗൺസിലർ വഴി  കൗൺസിലിംഗ് നൽകാം എന്നായിരുന്നു പ്രതിയുടെ വാഗ്ദാനം. ഇതിനായി കോട്ടയത്തെ വൻകിട ഹോട്ടലിലേക്ക് ഇരയെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് പാനീയം നൽകി മയക്കി കിടത്തിയ ശേഷം നഗ്നചിത്രങ്ങൾ പകർത്തി ലൈംഗികമായി പീഡിപ്പിച്ചു എന്ന് കോട്ടയം ഈസ്റ്റ് പോലീസിന് നൽകിയ പരാതിയിൽ അതിജീവിത പറയുന്നു.

    പലതവണ പിന്നീട് ലൈംഗിക പീഡനത്തിന് ഇരയായതായി  അതിജീവത നൽകിയ മൊഴിയിൽ പറയുന്നുണ്ട്. കോട്ടയത്തെ മറ്റു രണ്ട് ഹോട്ടലുകളിൽ വച്ച് ആയിരുന്നു പിന്നീട് പീഡനം നടന്നത്. തുടർന്ന് കൊച്ചിയിലെ ആളൊഴിഞ്ഞ പ്രദേശത്ത് വച്ചു കാറിൽ ലൈംഗികമായി ഉപയോഗിച്ചതായും അതിജീവത നൽകിയ പരാതിയിൽ പറയുന്നു.
    Published by:Anuraj GR
    First published: