18 വർഷം ഒളിവിൽ കഴിഞ്ഞ മോഷണ കേസിലെ പ്രതി പിടിയിൽ; അറസ്റ്റിലായത് നാലാം വിവാഹത്തിന് തയാറെടുക്കുന്നതിനിടെ

കൊട്ടാരക്കര സ്വദേശി ശ്രീകാന്തിനെയാണ് പാലക്കാട് ജില്ലാ സ്‌പെഷ്യൽ സ്ക്വാഡ് ചെന്നൈയിൽ നിന്നും പിടികൂടിയത്.

News18 Malayalam | news18-malayalam
Updated: November 24, 2019, 10:32 PM IST
18 വർഷം ഒളിവിൽ കഴിഞ്ഞ മോഷണ കേസിലെ  പ്രതി പിടിയിൽ; അറസ്റ്റിലായത് നാലാം വിവാഹത്തിന് തയാറെടുക്കുന്നതിനിടെ
അറസ്റ്റിലായ ശ്രീകാന്ത്
  • Share this:
പാലക്കാട്: പാലക്കാട് ജില്ലാ കോടതി ജീവനക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ 18 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പൊലീസ് പിടിയിൽ. കൊട്ടാരക്കര സ്വദേശി ശ്രീകാന്തിനെയാണ് പാലക്കാട് ജില്ലാ സ്‌പെഷ്യൽ സ്ക്വാഡ് ചെന്നൈയിൽ നിന്നും പിടികൂടിയത്. പാലക്കാട് കോടതിയിൽ നിന്നും മാല തട്ടിപ്പറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ച ശ്രീകാന്തിനെ അന്ന് പിടികൂടിയിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.

ഒളിവ് കാലത്ത് മൂന്നു വിവാഹങ്ങൾ കഴിച്ചതായി ശ്രീകാന്ത് പറഞ്ഞു. ഇക്കാലത്ത്  അജിത് ജോസഫ്, അജിത് കുമാർ എന്നിങ്ങനെ പേരുകൾ മാറ്റിയാണ് ഇയാൾ നടന്നിരുന്നത്. കൊട്ടാരക്കര, എറണാകുളം പെരുമ്പടപ്പ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് വിവാഹം കഴിച്ചത്. നാലാമത്തെ വിവാഹം കഴിക്കാനുള്ള ഒരുക്കത്തിനിടെയാണ് ഇയാൾ അറസ്റ്റിലായതെന്ന് പൊലീസ് വ്യക്തമാക്കി.

Also Read നാളെ വിദേശത്തേക്ക് പോകാനിരിക്കെ കോട്ടയത്ത് റിട്ട. എസ്.ഐ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

കൊല്ലം, എറണാകുളം , ചെന്നൈ എന്നിവിടങ്ങളിൽ സാമ്പത്തിക തട്ടിപ്പ്,  വിസ തട്ടിപ്പ് എന്നിവ നടത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്. പലക്കാട് DCRB ഡിവൈഎസ്പി കെ.എൽ.രാധാകൃഷ്ണൻ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Also Read കണ്ണൂരിൽ ആയുധങ്ങളുമായി SDPI പ്രവർത്തകൻ പിടിയിൽ; 4 പേർ ഓടി രക്ഷപ്പെട്ടു
First published: November 24, 2019, 10:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading