കട്ടപ്പന: വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കുമളി സ്വദേശി മനു മനോജ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുമളിയിൽ 13 വയസുകാരിയെയാണ് വീട്ടിൽ കടന്നുകയറി മനു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മനു നേരത്തെയും പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നു.
മനു മനോജിനെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. മദ്യപിച്ചെത്തിയ പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. അപ്രതീക്ഷിതമായി പ്രതിയെ കണ്ട പെൺകുട്ടി ഉറക്കെ നിലവിളിച്ചുകൊണ്ട് വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ബഹളം കേട്ട് എത്തിയ അയൽക്കാരാണ് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
പതിനാലുകാരിക്ക് മുന്നിൽ നഗ്നതാ പ്രദർശനം; അയൽവാസിയായ യുവാവ് പോക്സോ കേസിൽ അകത്തായിനഗ്നതാ പ്രദർശനം നടത്തുകയും ലൈംഗിക ചേഷ്ടകൾ കാട്ടുകയും ചെയ്തെന്ന പതിനാലുകാരിയായ വിദ്യാർഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിലായി. വീടിന്റെ സിറ്റൗട്ടിൽ ഇരുന്നു പഠിക്കുന്ന സമയത്ത് അയൽവാസിയായ യുവാവ് ശബ്ദമുണ്ടാക്കി വിളിച്ചു ഉടുത്തിരുന്ന ലുങ്കി പൊക്കി കാണിച്ചതായാണ് കേസ്. തന്നോടും മറ്റ് സ്ത്രീകളോടും സ്ഥിരമായി ലൈംഗിക ചേഷ്ടകൾ കാണിക്കുന്നതായി വിദ്യാർഥിനി ജില്ലാ ചൈൽഡ് ലൈനിൽ പരാതി അറിയിച്ചതോടെയാണ് പ്രതി പിടിയിലായത്.
ചൈൽഡ് ലൈൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത മേൽപറമ്പ പൊലീസ്, വസ്ത്രം പൊക്കി കാണിച്ചതിനും സ്ത്രീകളോട് ലൈംഗിക ചേഷ്ടകൾ കാണിച്ചതിനും സ്ത്രീകൾക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ സ്ഥിരമായി പെരുമാറിയതിനും ഇന്ത്യൻ ശിക്ഷാ നിയമം 354 വകുപ്പു പ്രകാരവും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗിക ചേഷ്ടകൾ കാണിച്ചതിന് പോക്സോ നിയമപ്രകാരവും യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
അന്വേഷണത്തിനൊടുവിലാണ് മേൽപറമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 43 കാരനായ പ്രതിയെ വ്യാഴാഴ്ച ഉച്ചയ്ക്ക് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായ സിഐ ടി ഉത്തംദാസിന്റെ നേതൃത്വത്തിൽ എസ്ഐ വിജയൻ വി കെ, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ചന്ദ്രശേഖരൻ പി, സരള ടി എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്കും കോവിഡ് ടെസ്റ്റിനും ശേഷം പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കുമെന്ന് മേൽപറമ്പ പൊലീസ് അറിയിച്ചു.
അശ്ലീല സന്ദേശമയക്കുന്നു; പരാതി പരിഹരിക്കാൻ വന്ന എഎസ്ഐക്കെതിരെ വീട്ടമ്മയുടെ പരാതിനിരന്തരം അശ്ലീല സന്ദേശമയക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥനെതിരെ വീട്ടമ്മയുടെ പരാതി. എറണാകുളം സ്വദേശിനിയാണ് എഎസ്ഐയുടെ ശല്യം സഹിക്കാനാവാതെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. തന്റെ ഭർത്താവുമായി ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്നാണ് വീട്ടമ്മ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ എത്തുന്നത്. തുടർന്ന് പരാതി പരിഹാരത്തിനായി ഇവർക്ക് കൗൺസിലിങ് നൽകാൻ ഓഫീസിലെ ഒരു എഎസ്ഐയെ ചുമതലപ്പെടുത്തി. ഇയാളിൽ നിന്നാണ് വീട്ടമ്മയ്ക്ക് മോശം അനുഭവമുണ്ടായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.