Sexual Abuse | ബാർബർ ഷോപ്പിലെത്തിയ പതിനാലുകാരനെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
Sexual Abuse | ബാർബർ ഷോപ്പിലെത്തിയ പതിനാലുകാരനെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
മുടി മുറിക്കാനായി ഷോപ്പിലെത്തിയ കുട്ടിയെ തന്ത്രപൂർവ്വം വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി അശ്ലീലദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു
(പ്രതീകാത്മക ചിത്രം)
Last Updated :
Share this:
ഇടുക്കി: ബാർബർ ഷോപ്പിൽ മുടി മുറിക്കാനെത്തിയ പതിന്നാലുകാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം. അശ്ലീല ദൃശ്യങ്ങൾ കാട്ടിയാണ് പതിന്നാലുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിശ്വനാഥപുരം രാജീവ് ഭവനില്‍ രാജീവിനെ കുമളി പൊലീസ് അറസ്റ്റു ചെയ്തു. ഇടുക്കിയിലെ കുമളിയിലാണ് സംഭവമുണ്ടായത്. മുടി മുറിക്കാനായി ഷോപ്പിലെത്തിയ കുട്ടിയെ തന്ത്രപൂർവ്വം വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി അശ്ലീലദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
മുടി മുറിക്കാനായി എത്തിയ കുട്ടിയെ ബൈക്കില്‍ വിളിച്ച് കയറ്റി പ്രതി വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെവെച്ച് മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ ബലം പ്രയോഗിച്ച് കാണിക്കുകയും കടന്നു പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കുട്ടി ബഹളം വെച്ചതോടെ ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങി പോയി. തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. മാതാപിതാക്കള്‍ പൊലീസിൽ നല്കിയ പരാതിയിലാണ് രാജീവ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പരിശീലനത്തിന്റെ മറവില്‍ വിദ്യാര്‍ഥിനികളുടെ ശരീര ഭാഗങ്ങളില്‍ ബോധപൂര്‍വം സ്പര്‍ശിച്ച കായികാധ്യാപകന് അറസ്റ്റില്‍. കോയമ്പത്തൂര്‍ നഗരത്തിലെ സുഗുണപുരം ഈസ്റ്റ് സര്‍ക്കാര്‍ ഹൈസ്കൂളിലെ കായിക അധ്യാപകനായ വാല്പാറ സ്വദേശി പ്രഭാകരനാണ് പിടിയിലായത്. അധ്യാപകന്റെ മോശം പ്രവര്‍ത്തി കുട്ടികള്‍ വീട്ടിലറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്കൂള്‍ ഉപരോധിച്ചതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുന്‍പാണ് പ്രഭാകരന് സുഗുണപുരം സ്കൂള്‍ കായിക അധ്യാപകനായി ചുമതലയേറ്റത്. തൊട്ടടുത്ത ദിവസം മുതല്‍ ഇയാള്‍ പരിശീലനത്തിന്റെ മറവില്‍ പെണ്‍കുട്ടികളുടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ തുടങ്ങിയെന്നാണ് വിദ്യാര്‍ഥിനികളുടെ പരാതി. ദുരുദ്ദേശ്യത്തോടെയുള്ള പെരുമാറ്റം സഹിക്കാന്‍ കഴിയാതായതോടെ കുട്ടികള്‍ പ്രധാന അധ്യാപികയെ വിവരമറിയിച്ചു. നടപടിയെടുക്കുന്നതിനു പകരം കുട്ടികളെ ആശ്വസിപ്പിച്ച് മടക്കി അയയ്ക്കുകയാണ് അധ്യാപിക ചെയ്തത്. ഇതോടെ കുട്ടികള്‍ വീട്ടില്‍ വിവരമറിയിച്ചു. ഇന്നലെ രാവിലെ മാതാപിതാക്കള്‍ പ്രതിഷേധവുമായി സ്കൂളിലെത്തി.
കോയമ്പത്തൂര്‍ ഡിസിപി സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും രക്ഷിതാക്കള്‍ പിരിഞ്ഞുപോകാന്‍ തയാറായില്ല. കായിക അധ്യാപകനെതിരെയും പ്രധാന അധ്യാപികയ്ക്കെതിരെയും നടപടിയെടുക്കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന് രക്ഷിതാക്കള്‍ ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് ആര്‍ഡിഒ സ്ഥലത്തെത്തി.
പ്രശ്നം കലക്ടറുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും നടപടിയുണ്ടാകുമെന്നും ഉറപ്പുനല്‍കി. പിന്നാലെ പ്രഭാകരനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ഇയാളെ വിദ്യാഭ്യാസ വകുപ്പ് സര്‍വീസില്‍ നിന്നു സസ്പെൻഡ് ചെയ്തു. ഇതോടെയാണ് മാതാപിതാക്കള്‍ ഉപരോധം അവസാനിപ്പിച്ചത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.