നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • യുവ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി 20 ലക്ഷം തട്ടാൻ ശ്രമം; ഒരാൾ അറസ്റ്റിൽ

  യുവ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി 20 ലക്ഷം തട്ടാൻ ശ്രമം; ഒരാൾ അറസ്റ്റിൽ

  ഞായറാഴ്ച തവണക്കടവിലെത്തിയ വ്യവസായിയെ രഞ്ജിനി ചേര്‍ത്തലയിലെ ലോഡ്ജ് മുറിയിലേക്ക് കൂട്ടി കൊണ്ടുപോകുകയായിരുന്നു...

  honeytrap_Arrest

  honeytrap_Arrest

  • Share this:
   കോട്ടയം: യുവ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി 20 ലക്ഷം തട്ടാൻ ശ്രമിച്ച സംഭവത്തിൽ കാസർകോട് സ്വദേശിനി അറസ്റ്റിലായി. വൈക്കം സ്വദേശിയായ യുവ വ്യവസായിയിൽ നിന്നാണ് 20 ലക്ഷം രൂപ തട്ടിയെടുക്കാൻ ഹണിട്രാപ്പ് സംഘം ശ്രമിച്ചത്. 1.35 ലക്ഷം രൂപ സംഘം കൈക്കലാക്കുകയും ചെയ്തിരുന്നു. പ്രണയം നടിച്ച ശേഷം ഇക്കഴിഞ്ഞ ഞായറാഴ്ച ചേര്‍ത്തലയിലെ ലോഡ്ജില്‍ വിളിച്ചു വരുത്തിയാണ് യുവാവിനെ ഭീഷണിപ്പെടുത്തിയത്.

   ഹണിട്രാപ്പ് സംഘത്തിൽ കാസര്‍കോഡ് സ്വദേശിനി ഉള്‍പ്പെടെ മൂന്നംഗ സംഘമാണ് ഉണ്ടായിരുന്നത്. പണം വാങ്ങാനെത്തിയ സംഘത്തിലെ ഒരാളെ പൊലീസ് തന്ത്രപരമായി പിടികൂടി. കാസര്‍കോട് അമ്പലത്തറ സ്വദേശിനി രഞ്ജിനി, കാത്തിരപ്പള്ളി കൂവപള്ളി സ്വദേശി സുബിന്‍ കൃഷ്ണന്‍, ഞാറക്കല്‍ സ്വദേശി ജോസ്ലിന്‍ എന്നിവരാണ് തട്ടിപ്പ് നടത്തിയത്.

   വൈക്കത്തെ യുവവ്യവസായിയെ ഫോണിലൂടെ പരിചയപ്പെട്ട രഞ്ജിനി പ്രണയം നടിച്ചാണ് കുടുക്കിയത്. കഴിഞ്ഞ കുറേ കാലമായി ഫോൺ വഴി ഇരുവരും ദിവസവും സംസാരിച്ചിരുന്നു. അതിനിടെ യുവതിയെ നേരിൽ കാണണമെന്ന് പലതവണ യുവാവ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഞായറാഴ്ച തവണക്കടവിലെത്തിയ വ്യവസായിയെ രഞ്ജിനി ചേര്‍ത്തലയിലെ ലോഡ്ജ് മുറിയിലേക്ക് കൂട്ടി കൊണ്ടുപോയത്. ഇവർക്ക് പിന്നാലെ സുബിനും കൃഷ്ണനും അവിടെയെത്തി. അതിനിടെ യുവാവിന്‍റെ വസ്ത്രം ഊരിമാറ്റുകയും യുവതിക്കൊപ്പം ഇരുത്തി മൊബൈൽ ക്യാമറയിൽ ചിത്രങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ചിത്രം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും, അത് ഒഴിവാക്കാൻ. 20 ലക്ഷം രൂപ നൽകണമെന്നുമാണ് സംഘം ആവശ്യപ്പെട്ടത്.

   വൈക്കത്തെ വീട്ടിലെത്താൻ യുവ വ്യവസായി ആവശ്യപ്പെട്ടത് അനുസരിച്ച്, സംഘത്തിൽപ്പെട്ടയാൾ അവിടെ എത്തുകയായിരുന്നു. അതിനിടെ വിവരം പൊലീസിൽ അറിയിച്ചിരുന്നു. 1.35 ലക്ഷം ഇവര്‍ക്ക് കൈമാറുന്നതിനിടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

   'കൊല ചെയ്യാൻ കാരണം ഭാര്യയുടെ അപഥ സഞ്ചാരം'; മലപ്പുറം വാഴക്കാട് കൊലപാതകത്തിൽ പ്രതിയുടെ കുറ്റസമ്മതം

   മലപ്പുറം: വാഴക്കാട് അനന്തായൂരിലെ അരുംകൊലക്ക് കാരണം ഭാര്യ ഷാക്കിറയുടെ അപഥ സഞ്ചാരമെന്ന് പ്രതിയുടെ മൊഴി. കത്തിയും കയറും വാങ്ങിയത് ചെറൂപ്പയിലെ കടയിൽ നിന്നാണെന്നും പ്രതി ഷമീർ പൊലീസിനോട് സമ്മതിച്ചു. ഷാക്കിറയുടെ കാമുകൻ ഭീക്ഷണിപ്പെടുത്തിയതോടെയാണ് വൈരാഗ്യം കൂടിയതെന്നും, ഇതേത്തുടർന്ന് കൊല നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും ഷമീർ പൊലീസിനോട് പറഞ്ഞു. പ്രതിയെ കൊല നടന്ന വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചു.

   Also Read- ഇടുക്കിയിൽ പതിന്നാലുകാരി പ്രസവിച്ച സംഭവത്തിൽ ബന്ധു പിടിയിൽ

   ഷാക്കിറയെ കൊന്ന് രക്ഷപ്പെട്ട മുഹമ്മദ് ഷമീറിനെ സാഹസികമായാണ് വാഴക്കാട് പൊലീസ് പിടികൂടിയത്. മാവൂർ പി എച്ച് ഡി ഭാഗത്തുള്ള ഗോളിയ റയോൺസിന്റെ കാട് മുടി കിടക്കുന്ന സ്ഥലത്ത് നിന് ആത്മഹത്യ ചെയ്യാൻ തയ്യാറായി നിൽക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

   മക്കളുടെ മുന്നിലിട്ടാണ് ഷമീർ ഭാര്യയെ കഴുത്തുമുറുക്കിക്കൊന്നത്. ഇതിനു ശേഷം ഒളിവില്‍പ്പോയ ഷമീറിനെ ഇന്ന് വൈകുന്നേരത്തോടെ പിടികൂടുകയായിരുന്നു. അനന്തായൂര്‍ ഇളംപിലാറ്റാശ്ശേരി കുഞ്ഞിമുഹമ്മദിന്റെയും നഫീസയുടെയും മകള്‍ ഷാക്കിറ(27)യെയാണ് ഭര്‍ത്താവ് ഷമീര്‍ (34) കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി രണ്ടുമണിക്ക് വീട്ടിനകത്തുവെച്ചാണ് സംഭവം. കൊലയ്ക്കുശേഷം വീട്ടുടമസ്ഥനെ ഫോണില്‍ വിളിച്ചുപറഞ്ഞശേഷമാണ് ഷമീര്‍ നാടുവിട്ടത്.

   വാഴക്കാട് പഞ്ചായത്തിലെ അനന്തായൂരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ്‌ സംഭവം. പോലീസെത്തി വീട്ടില്‍കയറി നോക്കിയപ്പോള്‍ ഡൈനിങ് ഹാളില്‍ കഴുത്തില്‍ കയര്‍മുറുകി മരിച്ചു കിടക്കുന്ന ഷാക്കിറയെയാണ് കണ്ടത്. കോഴിക്കോട് ജില്ലയിലെ മുക്കം മണാശ്ശേരി സ്വദേശിയാണ് ഷമീര്‍. പത്തുവര്‍ഷം മുമ്പ് മുണ്ടുമുഴി അനന്തായൂര്‍ ഭാഗത്ത് കല്ലുവെട്ട് ജോലിക്കെത്തിയ ഇയാള്‍, ഷാക്കിറയെ വിവാഹം കഴിക്കുകയായിരുന്നു. പ്രതിക്കായി കൊണ്ടോട്ടി ഡി. വൈ. എസ്. പി കെ. അഷ്‌റഫിന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്.
   Published by:Anuraj GR
   First published:
   )}