കോഴിക്കോട്: വിഴിഞ്ഞം മാതൃകയിൽ പോലീസ് സ്റ്റേഷൻ തകർക്കമെന്ന് സോഷ്യൽ മീഡിയയിൽ ആഹ്വാനം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുക്കാളിയിലെ ആശാരിന്റെ വിട ഷംസുദ്ദീനെയാണ് ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്.
അഴിയൂരിൽ പതിമൂന്നുകാരിയെ മയക്കുമരുന്നിന് അടിമയാക്കിയെന്ന പരാതിയിൽ ആരോപണ വിധേയനെ വിട്ടയച്ചത് കൊണ്ട് രോഷം കൊണ്ടാണ് ഷംസുദ്ദീൻ സോഷ്യൽ മീഡിയ വഴി 33 സെക്കന്റുള്ള ഓഡിയോ പുറത്ത് വിട്ടത്.
പോലീസുകാർ ലഹരിമാഫിയക്ക് സംരക്ഷണം നൽകുകയാണെന്നാണ് ഷംസുദ്ദീൻ ഓഡിയോയിൽ പറയുന്നത്. അതുകൊണ്ട് സ്റ്റേഷൻ വിഴിഞ്ഞത്തേത് പോലെ തകർക്കണമെന്ന് ഓഡിയോയൽ പറയുന്നു. ഷംസുദ്ദീനെ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്.
ശബ്ദ സന്ദേശം എത്തിയതിനെ തുടർന്ന് ചോമ്പാല പോലീസ് സ്റ്റേഷന് 30 പോലീസുകാരുടെ സുരക്ഷ ഏർപ്പാടാക്കിയിരുന്നു. പ്രതിക്കെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ വടകര കോടതിയിൽ ഹാജരാക്കും.
News Summary- The police arrested a youth who called on social media to demolish the police station on the pattern of Vizhinjam. Chompala police arrested Vida Shamsuddin of Mukkali
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.