നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഇടുക്കിയിൽ ആത്മഹത്യ ചെയ്ത പതിനേഴുകാരി പീഡനത്തിന് ഇരയായി; DNA പരിശോധനയിൽ പ്രതി പിടിയിൽ

  ഇടുക്കിയിൽ ആത്മഹത്യ ചെയ്ത പതിനേഴുകാരി പീഡനത്തിന് ഇരയായി; DNA പരിശോധനയിൽ പ്രതി പിടിയിൽ

  ഡിഎന്‍എ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പെണ്‍കുട്ടി പീഡനത്തിരയായതായി കണ്ടെത്തിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഇടുക്കി: പീരുമേടിന് സമീപം കരടിക്കുഴിയില്‍ ആത്മഹത്യ ചെയ്ത പതിനേഴുകാരി പീഡനത്തിനിരയായിരുന്നെന്ന് പൊലീസ്. കഴിഞ്ഞ ഡിസംബറിലാണ് കരടിക്കുഴിയില്‍ വീടിനുസമീപമുള്ള കുളത്തില്‍ പതിനേഴുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കരടിക്കുഴി സ്വദേശി ആനന്ദ് അറസ്റ്റിലായി.

   ഡിഎന്‍എ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പെണ്‍കുട്ടി പീഡനത്തിരയായതായി കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പോക്‌സോ വകുപ്പ് ചുമത്തി പീരുമേട് പൊലീസ് അറസ്റ്റുചെയ്തു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

   ഇടുക്കിയിൽ ആറു വയസുകാരന്‍റെ കൊലപാതകം: ഭാര്യ പിണങ്ങി പോയതിന് പ്രതികാരമായെന്ന് പ്രതി; കൃത്യത്തിന് ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തു

   ഇടുക്കി: ആനച്ചാലില്‍ മുഹമ്മദ് ഷാന്‍ ലക്ഷ്യമിട്ടത് കൂട്ടക്കൊല. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ആറ് വയസുകാരനെ കൊലപെടുത്താന്‍ ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തു. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ ഉണ്ടായ ജന രോക്ഷത്തിന്റെ സാഹചര്യത്തില്‍, വന്‍ പോലിസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് തെളിവെടുപ്പിന് എത്തിച്ചത്. തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ ഇടയാക്കിയത് സൈനബയും സഫിയയുമാണെന്ന ധാരണയാണ് സുനില്‍ എന്ന മുഹമ്മദ് ഷാനെ ക്രൂരമായ കൃത്യത്തിലേയ്ക്ക് നയിച്ചത്. തനിയ്ക്ക് ഇല്ലാത്ത കുടുംബം ഇവര്‍ക്കും വേണ്ട, എന്ന് തീരുമാനിച്ച ഷാന്‍ എല്ലാവരേയും വകവരുത്താന്‍ നിശ്ചയിക്കുകയായിരുന്നു. കൃത്യം നടത്തിയ രീതി പ്രതി വിവരിച്ചു.

   കൊല്ലപെട്ട അല്‍ത്താഫും അമ്മ സഫിയയും താമസിയ്ക്കുന്ന വീട്ടിലാണ് ഷാന്‍ ആദ്യം എത്തിയത്. അടച്ചുറപ്പില്ലാത്ത പുറകു വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന പ്രതി ചുറ്റിക ഉപയോഗിച്ച് ഇരുവരേയും പലതവണ അടിച്ചു. മരിച്ചെന്ന് കരുതിയാണ് സൈനബയുടെ വീട്ടിലേയ്ക്ക് പോയത്. ഇവരേയും സമാനമായ രീതിയില്‍ ആക്രമിച്ചു. ശബ്ദം കേട്ട് ഉണര്‍ന്ന, അല്‍ത്താഫിന്റെ സഹോദരിയെ വലിച്ചിഴച്ച്, സഫിയയുടെ വീട്ടിലേയ്ക്ക്, കൊണ്ടുപോയി. പിന്നീട് സമീപത്തെ ഏലകാട്ടിലേയ്ക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് കൊലപെടുത്താനും ശ്രമിച്ചു. അക്രമിയുടെ കൈയില്‍ നിന്നും പെണ്‍കുട്ടി കുതറി മാറി ഓടി രക്ഷപെട്ടു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സൈനബയും സഫിയയും ചികിത്സയില്‍ തുടരുകയാണ്. പെണ്‍കുട്ടി മാനസിക ആരോഗ്യം വീണ്ടെടുത്തില്ല.

   ആനച്ചാൽ ആമക്കണ്ടത്ത് ആറുവയസുകാരനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്ന സംഭവത്തിലെ പ്രതി  വണ്ടിപ്പെരിയാർ സ്വദേശി ഷാൻ മുഹമ്മദിനെ കഴിഞ്ഞ ദിവസമാണ്  പോലീസ് പിടികൂടിയത്. മുതുവാൻ കുടി ഭാഗത്തു നിന്നുമാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

   ഞായറാഴ്ച പുലർച്ചെയാണ് കുടുംബ വഴക്കിനിടെ ആറു വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. റിയാസ് മന്‍സിലില്‍ അല്‍ത്താഫാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ സഹോദരനും മതാവിനും മുത്തശ്ശിയ്ക്കും മര്‍ദനമേറ്റു. മാതാവ് സഫിയ ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ഗുരുതരാവസ്ഥയിലാണ്. സഫിയയുടെ സഹോദരിയുടെ ഭർത്താവ് ഷാജഹാൻ എന്ന ഷാൻ മുഹമ്മദാണ് അക്രമം നടത്തിയത്.

   കുടുംബവഴക്കിന്റെ പേരില്‍ ഭാര്യയുടെ അമ്മയെയും സഹോദരിയെയും മക്കളെയും ഇയാള്‍ ആക്രമിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ സഫിയയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഷാജഹാന്‍ ഉറങ്ങി കിടന്ന സഫിയയേയും മക്കളേയും ആക്രമിക്കുകയായിരുന്നു.

   ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഷാജഹാന്റെ ഭാര്യ ഇയാളുമായി അകന്നു കഴിയുകയായിരുന്നു. തന്നേയും ഭാര്യയേയും അകറ്റിയതിന് പിന്നില്‍ ഭാര്യമാതാവും സഹോദരിയുമാണെന്ന ധാരണയിലാണ് ഭാര്യവീട്ടുകാരെ കൂട്ടക്കൊല ചെയ്യാന്‍ ഷാജഹാന്‍ ഒരുങ്ങിയതെന്നാണ് സൂചന. ഇരുകുടുംബങ്ങളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. ചുറ്റികയുമായി വീട്ടിലെത്തിയ പ്രതി കുട്ടിയുടെ തലയ്ക്കടിച്ചു.

   Also Read- വയനാട്ടിൽ റിസോർട്ടിന്റെ പൂളിൽ വീണ് എട്ടു വയസുകാരൻ മരിച്ചു

   കൊലപാതകത്തിന് ശേഷം പ്രതി ഒളിവിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ സഫിയയും മാതാവും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
   Published by:Anuraj GR
   First published: