നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • അർജുൻ ആയങ്കിയെയും സംഘത്തെയും അപായപ്പെടുത്താൻ ടിപ്പറുമായി എത്തിയയാൾ പിടിയിൽ

    അർജുൻ ആയങ്കിയെയും സംഘത്തെയും അപായപ്പെടുത്താൻ ടിപ്പറുമായി എത്തിയയാൾ പിടിയിൽ

    കേസിൽ ഇത് വരെ 19 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വർണം കൊണ്ടുപോകാൻ ജൂൺ 21 ന് കരിപ്പൂരിൽ എത്തിയത് ആറു സംഘങ്ങൾ

    Arjun-Ayanki_Tipper

    Arjun-Ayanki_Tipper

    • Share this:
    മലപ്പുറം: കരിപ്പൂർ സ്വർണ്ണ കവർച്ചാ ആസൂത്രണ കേസിൽ അർജ്ജുൻ ആയങ്കിയേയും സംഘത്തേയും അപായപ്പെടുത്താൻ ടിപ്പറുമായി വന്ന സംഘത്തിലെ മുഖ്യ പ്രതി അറസ്റ്റിൽ. താമരശ്ശേരി കൊട്ടേഷൻ സംഘത്തിലെ മുഖ്യ പ്രതി ശിഹാബ് ആണ് അറസ്റ്റിൽ ആയത്. കേസിൽ ഇത് വരെ അറസ്റ്റ് ചെയ്തവരുടെ എണ്ണം 19 ആയി.  ഇയാളെ കൊണ്ടോട്ടി ഡി വൈ എസ് പി അഷറഫിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘം താമരശ്ശേരി  അടി വാരത്തുള്ള ഒളിത്താവളത്തിൽ നിന്നും ആണ് പിടികൂടിയത്.

    അർജുൻ ആയങ്കിയുടെ വാഹനത്തെ ടിപ്പർ ലോറി ഉപയോഗിച്ച് ആക്രമിക്കാൻ താമരശ്ശേരി സംഘത്തിൽ നിന്നും കൊട്ടേഷൻ  കിട്ടിയതു പ്രകാരമാണ്  അവിടെയെത്തിയത് എന്നാണ്  ശിഹാബിന്റെ മൊഴി. എന്നാൽ അർജുൻ ആയങ്കി വാഹനത്തിൻ്റെ ഹെഡ് ലൈറ്റ് ഓഫാക്കി വളരെ വേഗത്തിൽ പോയതിനാൽ ശ്രമം നടന്നില്ല. അർജുൻ്റെ വാഹനത്തെ പിൻതുടർന്ന് പോയവരിൽ ഉൾപ്പെട്ട ചെർപ്പുളശ്ശേരി സംഘത്തിൻ്റെ വാഹനം അപകടത്തിൽ പെട്ടാണ് 5 പേർ കൊല്ലപ്പെട്ടത്. താമരശേരിയിൽ നിന്നുള്ള രണ്ട് സംഘങ്ങളിൽ  പെട്ട ഏഴു പേരെ ഇത് വരെ അന്വേഷണസംഘം പിടികൂടിയിരുന്നു . ഇതിൽ ഇപ്പോൾ പിടിയിൽ ആയ ശിഹാബിന്റെ സംഘത്തിൽ ഉൾപ്പെട്ട നാസർ എന്ന ആളെ പിടി കൂടിയിരുന്നു. അതിനെ തുടർന്ന് ശിഹാബ് ഒളിവിൽ പോവുക ആയിരുന്നു. നാസറിനെ  വിശദമായി ചോദ്യം ചെയ്തതിൽ  ഇവരുടെ സംഘത്തിൽ ഉൾപ്പെട്ട മുഴുവൻ ആളുകളേയും വാഹനങ്ങളേയും കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

    താമരശേരിയിൽ നിന്നുള്ള മറ്റൊരു സംഘത്തിലെ അഞ്ചു പേരെ മുൻപ് പിടികൂടിയിരുന്നു. സ്വർണ കവർച്ച ആസൂത്രണ കേസിൽ ഇത് വരെ 19 പേരാണ് അറസ്റ്റിൽ ആയിട്ടുള്ളത്. സംഭവം നടന്ന ദിവസം അർജുൻ ആയങ്കിക്ക് പുറമെ ചെർപ്പുളശ്ശേരി, കൊടുവള്ളി, താമരശേരി എന്നിവിടങ്ങളിൽ നിന്ന് അഞ്ചു സംഘങ്ങൾ ആണ് കള്ളക്കടത്ത് സ്വർണത്തിന് വേണ്ടി കരിപ്പൂരിൽ എത്തിയത്.
    കരിപ്പൂരിൽ 21ന് കസ്റ്റംസ് മലപ്പുറം മൂർക്കനാട് സ്വദേശി ഷഫീഖിൽ നിന്നും പിടിച്ചെടുത്ത സ്വർണത്തിന് മൂന്നോ നാലോ സംഘങ്ങൾ ആണ് പണം മുടക്കിയത് എന്നാണ് പോലീസ് നിഗമനം. 2.33 കിലോ 24 കാരറ്റ് സ്വർണം ആണ് എന്ന് കോഫീ മെഷീനിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ഈ കള്ളക്കടത്തിന് പിന്നിൽ കൊടുവള്ളി കേന്ദ്രീകരിച്ച് സ്വർണ കടത്ത് നടത്തുന്നവരാണ് എന്നും പ്രത്യേക അന്വേഷണ സംഘം വിലയിരുത്തുന്നു.

    ഒന്നിച്ച് പണം മുടക്കി വലിയ തൂക്കത്തിൽ സ്വർണം നാട്ടിൽ എത്തിക്കുക. അതിന് ശേഷം പിന്നീട് വീതിച്ച് എടുക്കുക.ഇങ്ങനെ ആയിരുന്നു അവരുടെ ഉദ്ദേശം എന്നും പോലീസ് നിരീക്ഷിക്കുന്നു. കടത്താൻ ശ്രമിച്ച സ്വർണത്തിന് ഇത്രയും അധികം മൂല്യം ഉള്ളത് കൊണ്ടാണ് ഇത് മറ്റാരും തട്ടിയെടുക്കാതെ കൊടുവള്ളിയിൽ എത്തിക്കാൻ ഇത്രയും അധികം ആളുകളെ കള്ളക്കടത്ത് സംഘങ്ങൾ തയ്യാറാക്കിയതും.കസ്റ്റംസ് സ്വർണം പിടിച്ചെടുത്തത് ഇവരുടെ അറിയാൻ വൈകിയത് ആണ് ഒരർഥത്തിൽ ഇവരുടെ എല്ലാ പദ്ധതികളും തെറ്റിച്ചതും ഇവരെ നിയമത്തിന് മുൻപിൽ എത്തിച്ചതും. കണ്ണൂർ സംഘം സ്വർണം തട്ടിയെടുത്ത് എന്ന് കരുതി ചെർപ്പുളശ്ശേരി സംഘം അവരെ പിന്തുടർന്നതും തുടർന്ന് ഉണ്ടായ അപകടവും ആണ് ഇപ്പോഴത്തെ കേസുകൾക്കും അന്വേഷണത്തിനും അറസ്റ്റുകൾക്കും എല്ലാം അടിസ്ഥാനം.
    Published by:Anuraj GR
    First published:
    )}