• HOME
  • »
  • NEWS
  • »
  • crime
  • »
  • Rape | പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം പണവും സ്വർണവും തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

Rape | പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം പണവും സ്വർണവും തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

പെൺകുട്ടിയെ വശീകരിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തശേഷമാണ് സ്വർണവും പണവും തട്ടിയെടുത്തത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കൊല്ലം: പതിനഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുത്ത് സംഭവത്തിൽ യുവാവ് അറസ്റ്റിലായി. തെൻമല ഒറ്റക്കല്‍ ലുക്കൗട്ടിന് സമീപം മാപ്പിളശ്ശേരി വീട്ടില്‍ റെനിന്‍ വര്‍ഗീസ് (20) ആണ് പിടിയിലായത്. പുനലൂർ പൊലീസാണ് ഇയാളെ പിടികൂടിയത്. പെൺകുട്ടിയെ വശീകരിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തശേഷമാണ് സ്വർണവും പണവും തട്ടിയെടുത്തത്.

    സ്വർണവും പണവും നൽകിയില്ലെങ്കിൽ പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് യുവാവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പുനലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് ഇരയായത്. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

    പ്രണയം ആൺ സുഹൃത്ത് ഭർത്താവിനെ അറിയിച്ചു; യുവതിയുടെ ആത്മഹത്യ ആൺസുഹൃത്തിന് വീഡിയോ സന്ദേശം അയച്ചതിന് പിന്നാലെ

    തിരുവനന്തപുരം: വെള്ളറടയിൽ ഭർതൃമതിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വഴിത്തിരിവ്. നാലുവർഷമായുള്ള പ്രണയബന്ധം ആൺസുഹൃത്ത് ഭർത്താവിനെ അറിയിച്ചതിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ആൺ സുഹൃത്തിന് വീഡിയോ സന്ദേശം അയച്ചതിന് ശേഷമാണ് വെള്ളറട കുന്നത്തുകാല്‍ ചീരംകോട് പള്ളിവാതില്‍ക്കല്‍ വീട്ടില്‍ ഷെറിന്‍ ഫിലിപ്പിന്റെ ഭാര്യ ഗോപിക(29) ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് പൂവാര്‍ പരിണയം സ്വദേശി വിഷ്ണുവിനെ പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് ഗോപികയുടെ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

    വിവാഹിതയും മൂന്ന് വയസുള്ള കുട്ടിയുടെ അമ്മയുമായ ഗോപിക നാല് വര്‍ഷം വിഷ്ണുവുമായി അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ ഗോപികയുമായുള്ള അടുപ്പം സംബന്ധിച്ച് വിഷ്ണു ഗോപികയുടെ ഭർത്താവിന് വാട്സാപ്പ് സന്ദേശം അയച്ചു. ഇതിന്‍റെ സ്ക്രീൻഷോട്ട് ഗോപികയ്ക്കും അയച്ചുനൽകി. ഇതേത്തുടർന്നാണ് ജീവനൊടുക്കാൻ ഗോപിക തീരുമാനിച്ചത്.

    Also Read- Sexual Abuse | 37കാരിയായ വീട്ടമ്മ 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; പോക്സോ കേസെടുത്ത് പൊലീസ്

    താൻ ആത്മഹത്യ ചെയ്യാൻ പോകുന്ന വിവരം വീഡിയോ കോൾ വിളിച്ച് ഗോപിക വിഷ്ണുവിനെ അറിയിച്ചു. ഇതോടെ വിഷ്ണു ഗോപികയുടെ വീട്ടിലെത്തി. എന്നാൽ അപ്പോഴേക്കും തൂങ്ങിനിൽക്കുന്ന നിലയിൽ ഗോപികയെ കണ്ടെത്തുകയായിരുന്നു. ഗോപികയെ വിഷ്ണു തന്നെയാണ് ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അവിടെ എത്തിച്ചശേഷം രക്ഷപെടാൻ ശ്രമിച്ച വിഷ്ണുവിനെ ആശുപത്രി ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയാണ് വിഷ്ണുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
    Published by:Anuraj GR
    First published: