കാസർകോട്: എട്ടുവയസ്സുള്ള മകള്‍ക്ക് ബിയര്‍ നല്‍കിയ സംഭവത്തിൽ കുട്ടിയുടെ അച്ഛൻ അറസ്റ്റിലായി. കാഞ്ഞങ്ങാട് സ്വദേശിയായ 45-കാരനെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
ബിയർ കുടിക്കുന്നതിനിടെയാണ് പ്രതി മകൾക്കും കൂടി നൽകിയത്. ബിയർ കുടിച്ച കുട്ടിക്ക് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനുശേഷം ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇന്ത്യന്‍ ശിക്ഷാ നിയമം 328, ബാലനീതിനിയമം 75, 77 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
അതിനിടെ തലശ്ശേരിയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ വ്യവസായി അറസ്റ്റിൽ. തലശ്ശേരി സ്വദേശിയും പ്രമുഖ വ്യവസായിയുമായ ഷറഫുദ്ദീൻ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മാർച്ചിലാണ് കേസിന് ആസ്പദമായ സംഭവം.
വെഞ്ഞാറമൂട് സിപിഎമ്മിൽ വീണ്ടും കൊഴിഞ്ഞു പോക്ക്; സിപിഐയിലെത്തിയത് നാൽപ്പതോളം പേർപെൺകുട്ടിയുടെ അമ്മയുടെ സഹോദരിയും ഭർത്താവും വ്യവസായിയുടെ അടുത്ത് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. യാത്രാമധ്യേ ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു.
തുടർന്ന് ധർമ്മടം പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. ഇതിന് പിന്നാലെയാണ് അറസ്റ്റ്. സഹോദരി ഭർത്താവും പീഡിപ്പിക്കാൻ ശ്രമിച്ചതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇതിനെ തുടർന്ന് സഹോദരി ഭർത്താവിനെ കതിരൂർ പൊലീസും അറസ്റ്റ് ചെയ്തു.
മറ്റൊരു സംഭവത്തിൽ ചാലിശ്ശേരിയിൽ പതിനാറുകാരി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് 45കാരൻ അറസ്റ്റിൽ. പെണ്‍കുട്ടിയുമായി സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടിലൂടെ സൗഹൃദം സ്ഥാപിച്ച എറണാകുളം കളമശ്ശേരി കൈപ്പടിയില്‍ ദിലീപ് കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ദിലീപ് കുമാർ തനിക്ക് 22 വയസാണെന്നായിരുന്നു പെൺകുട്ടിയോട് പറഞ്ഞിരുന്നത്. സെന്‍റ് ആൽബർട്സ് കോളജ് വിദ്യാർഥിയാണെന്ന് കുട്ടിയെ ധരിപ്പിച്ച ഇയാൾ, വിശ്വാസ്യത ഉറപ്പാക്കുന്നതിനായി ബന്ധുവായ 24 കാരന്‍റെ ചിത്രങ്ങളാണ് അയച്ചു നൽകിയിരുന്നത്.
മാതാപിതാക്കൾ ബാങ്ക് ഓഫീസർമാരാണെന്ന് പറഞ്ഞ് പെൺകുട്ടിയെ വിശ്വസിപ്പിച്ചിരുന്നു. ഈ കള്ളം കൂടുതൽ ഉറപ്പാക്കുന്നതിനായി ബന്ധുവായ യുവതിയെക്കൊണ്ട് കുട്ടിയെ വിളിപ്പിക്കുകയും ചെയ്തിരുന്നു. വാക്കുകൾ വിശ്വസിച്ച് ഇയാളുമായി സൗഹൃദത്തിലായ പെൺകുട്ടിയെ പിന്നീട് ചൂഷണം ചെയ്ത് ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയുടെ ചിത്രങ്ങൾ കൈക്കലാക്കിയ ദിലീപ് കുമാർ ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്.
Also Read-
പന്ത്രണ്ടുകാരിക്ക് പ്രണയലേഖനം നൽകി അധ്യാപകൻ; നാട്ടുകാർ 24കാരന്‍റെ മുഖത്ത് കരിഓയിൽ ഒഴിച്ചുസൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് ചാലിശ്ശേരി പൊലീസ് ദിലീപ് കുമാറിനെ പിടികൂടിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പതിനാറുകാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ഫോൺ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് ദിലീപ് കുമാർ കുടുങ്ങിയത്. പിടിക്കപ്പെടാതിരിക്കാൻ മറ്റൊരു സ്ത്രീയുടെ പേരിലെടുത്ത സിം കാർഡായിരുന്നു പ്രതി ഉപയോഗിച്ചിരുന്നത്. മറ്റൊരു യുവതിയുമായും ഇയാൾ സമാന തരത്തിൽ സൗഹൃദം സ്ഥാപിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.