നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • മറ്റൊരാളെ വിവാഹം കഴിച്ചതിന് കാമുകിയുടെ വീടിന് തീയിട്ടു; യുവാവ് അറസ്റ്റിൽ

    മറ്റൊരാളെ വിവാഹം കഴിച്ചതിന് കാമുകിയുടെ വീടിന് തീയിട്ടു; യുവാവ് അറസ്റ്റിൽ

    കുറച്ചുനാൾ മുമ്പ് തൃശൂരിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിച്ച പെൺകുട്ടി അവിടെവെച്ച് ഒപ്പം ജോലി ചെയ്തിരുന്നയാളുമായി അടുപ്പത്തിലായി. പിന്നീട് ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകുകയും ചെയ്തു

    akhil_arrest

    akhil_arrest

    • Share this:
      കൊല്ലം: മറ്റൊരാളെ വിവാഹം കഴിച്ചതിന്‍റെ ദേഷ്യത്തിൽ പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ വീടിന് തീയിട്ട യുവാവ് അറസ്റ്റിലായി. കൊല്ലം കിളികൊല്ലൂർ തട്ടാര്‍കോണം മേലൂട്ട്കാവ് ക്ഷേത്രത്തിന് സമീപം മനക്കര തൊടിയില്‍ അഖിലാണ് (26) പിടിയിലായത്. മറ്റൊരാളെ വിവാഹം കഴിച്ചതിന്‍റെ പ്രതികാരമായി യുവാവ് കാമുകിയുടെ വീടിന് തീയിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

      വീടിന് അടുത്തുള്ള പെൺകുട്ടിയുമായി അഖിൽ പ്രണയത്തിലായിരുന്നു. എന്നാൽ കുറച്ചുനാൾ മുമ്പ് തൃശൂരിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിച്ച പെൺകുട്ടി അവിടെവെച്ച് ഒപ്പം ജോലി ചെയ്തിരുന്നയാളുമായി അടുപ്പത്തിലായി. പിന്നീട് ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകുകയും ചെയ്തു. വിവാഹശേഷം യുവതി വയനാട്ടിൽ ഭർത്താവിനൊപ്പം താമസമാക്കി.

      വിവാഹം കഴിഞ്ഞ ശേഷം ഇക്കഴിഞ്ഞ മാർച്ച് എട്ടിന് യുവതിയും ഭർത്താവും കൊല്ലം കിളിക്കൊല്ലൂരിലെ വീട്ടിലെത്തി. ഈ വിവരം അറിഞ്ഞ അഖിൽ രാത്രി മദ്യപിച്ചെത്തി പെൺകുട്ടിയുടെ വീടിന് തീയിടുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസം കിളികൊല്ലൂരിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. അഖിൽ കിളികൊല്ലൂരിൽ എത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

      പെൺകുട്ടികളെ മയക്കാൻ 'ആനന്ദഗുളിക' സംസ്ഥാനത്തും; യുവാവ് അറസ്റ്റിൽ

      ഡിജെ പാർട്ടിക്കിടെ പെൺകുട്ടികളെ മയക്കി ലൈംഗികചൂഷണത്തിന് ഉപയോഗിക്കുന്ന മെത്തഡിൻ എന്ന ഗുളികകൾ കേരളത്തിലും വ്യാപകമാകുന്നു. ഹാപ്പിനസ് പിൽസ് എന്നറിയപ്പെടുന്ന ഈ ഗുളികകണക്ക് മണമോ രുചിയോ ഇല്ല എന്നതാണ് പ്രത്യേകത. ഈ ഗുളികകൾ ജ്യൂസിലോ മദ്യത്തിലോ കലക്കി നൽകിയാണ് പെൺകുട്ടികളെ കെണിയിൽ വീഴ്ത്തുന്നത്. ബംഗളുരുവിൽ ഡിജെ പാർട്ടികളിലും മറ്റും ഉപയോഗിക്കുന്ന ഈ ഗുളിക ഇതാദ്യമായി സംസ്ഥാനത്ത് പിടികൂടി. വൻ വില ഈടാക്കിയാണ് ഈ ഗുളിക കേരളത്തിൽ വിറ്റതെന്നും വിവരം ലഭിച്ചിട്ടുണ്ട്.

      കഴിഞ്ഞ ദിവസം തൃശൂരില്‍ അറസ്റ്റിലായ യുവാവിനെ ചോദ്യം ചെയ്തതിൽനിന്നാണ് മെത്തഡിൻ ഗുളിക കേരളത്തിൽ വിറഅറഴിക്കുന്നതായി വിവരം ലഭിച്ചത്. മാടക്കത്തറ വെള്ളാനിക്കര മൂലേക്കാട്ടില്‍ വൈഷ്ണവാണ് (25) തൃശൂര്‍ സിറ്റി പൊലീസിന്റെ പിടിയിലായത്. 50 ഗുളികയും ക്രിസ്റ്റല്‍ പാക്കറ്റും ഇയാളില്‍നിന്ന് പിടികൂടി. കൊച്ചിയിലും തൃശൂരിലുമുള്ള ടാറ്റു ചെയ്യുന്ന സ്ഥാപനങ്ങൾ വഴിയാണ് ഈ ഗുളിക വിറ്റവിക്കുന്നത്.





      Also Read- സ്ത്രീകളെ അപഹസിച്ച് പ്രാങ്ക് വീഡിയോ; അശ്ലീല ചേഷ്ടകൾ കാട്ടിയ യൂട്യൂബർ അറസ്റ്റിൽ

      ഹാപ്പിനസ് പിൽസ് പിടികൂടിയതോടെ ഇതേക്കുറിച്ച് പൊലീസും എക്സൈസും വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മറ്റെവിടെയൊക്കെ ഗുളിക വിറ്റിട്ടുണ്ടെന്നും, എത്രത്തോളം പെൺകുട്ടികൾ ഇതിൽ ഇരയായിട്ടുണ്ടെന്നും പരിശോധന തുടങ്ങി. മെത്തഡിൻ ഗുളികകളുടെ ഉപയോഗം അതിമാരകമാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നത്. തുടർച്ചയായി ഉയർന്ന അളവിൽ ഇത് ഉപയോഗിച്ചാൽ അത് വൃക്കകളെയും ഹൃദയത്തെയും തകരാറിലാക്കുമെന്നും മരണത്തിന് ഇടയാക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.
      Published by:Anuraj GR
      First published:
      )}