HOME /NEWS /Crime / വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെയും ഭർത്താവിനെയും അപമാനിച്ചു; യുവാവ് അറസ്റ്റിൽ

വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെയും ഭർത്താവിനെയും അപമാനിച്ചു; യുവാവ് അറസ്റ്റിൽ

manoj_arrest

manoj_arrest

ഒരു കൈയ്യിൽ സോഡാ കുപ്പിയും മറ്റേ കൈയ്യിൽ ഒരു നിലവിളക്കുമായി വീടിന്റെ കതക് തള്ളിത്തുറന്ന് പ്രതി അതിക്രമിച്ച് കയറുകയായിരുന്നു...

  • Share this:

    കൊല്ലം: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച പ്രതിയെ കടക്കൽ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കടയ്ക്കൽ വയല പൂച്ചെടി പണയിൽ വീട്ടിൽ മധുവിന്‍റെ മകൻ മനോജ് (25) നെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പ്രതി മദ്യപിച്ചെത്തിയ പ്രതി മുൻ വിരോധത്താൽ ഒരു കൈയ്യിൽ സോഡാ കുപ്പിയും മറ്റേ കൈയ്യിൽ ഒരു നിലവിളക്കുമായി വീടിന്റെ കതക് തള്ളിത്തുറന്ന് അതിക്രമിച്ച് കയറുകയും അജിത്തിനെയും ഭാര്യയെയും ആക്രമിക്കുകയും അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മനോജ് മുൻപും നിരവധി അടിപിടി, മോഷണം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്. കടയ്ക്കൽ ഐ.എസ.എച്ച്.ഒ രാജേഷ്, എസ്.ഐ ഷാജി .റ്റി, എ.എസ്.ഐ ഹരികുമാർ, എ.എസ്.ഐ ബിനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

    വീട്ടിൽ അതിക്രമിച്ചുകയറി ഏഴുവയസുകാരിയെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

    വീട്ടില്‍ അതിക്രമിച്ചു കയറി ഉറങ്ങിക്കിടന്ന ഏഴ് വയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമം. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശി അബൂബക്കർ സിദ്ദിഖ് എന്നയാളെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ തൃശ്ശൂര്‍ ഒല്ലൂര്‍ വിഎംവി അനാഥാലയത്തിലെ അന്തേവാസിയാണ്. കൊച്ചി, അയ്യപ്പന്‍കാവില്‍ വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. തെലങ്കാന സ്വദേശിയായ യുവതിയുടെ ഇളയ മകളെയാണ് അബൂബക്കർ സിദ്ദിഖ് കൊല്ലാൻ ശ്രമിച്ചത്. കാക്കാനാട് സ്മാർട്ട് സിറ്റിയിലെ ജീവനക്കാരനാണ് യുവതിയുടെ ഭർത്താവ്.

    സംഭവത്തെക്കുറിച്ച് പൊലസ് പറയുന്നത് ഇങ്ങനെ. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെ യുവതിയും മൂത്ത മകളും വീടിന്റെ സിറ്റൗട്ടില്‍ ഇരിക്കുമ്പോളാണ് സംഭവം. അക്രമി പാഞ്ഞടുത്തു വരുന്നതു കണ്ട് യുവതി 12 വയസുകാരിയായ മൂത്ത മകളെയും കൂടി നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി. ഈ സമയം അകത്ത് ഉറങ്ങിക്കിടന്ന ഇളയ മകൾ അമ്മയുടെ കരച്ചിൽ കേട്ട് ഉണർന്നു പുറത്തേക്ക് വന്നു. എന്നാൽ അബൂബക്കർ സിദ്ദിഖ് ഈ കുട്ടിയെ വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ടുപോയി കതക് അടയ്ക്കുകയായിരുന്നു. അതിനുശേഷം, ബാത്ത് റൂമിൽ കയറി, കുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചു. ഈ സമയം അക്രമിയുടെ കൈയിൽ കടിച്ചതാണ് കുട്ടിക്ക് രക്ഷയായത്. കൂടാതെ അമ്മയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബഹളമുണ്ടാക്കി. ഇതോടെയാണ് അക്രമി കതക് തുറന്ന് പുറത്തുവന്നത്. ഇയാളെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.

    പൊലീസ് എത്തി അബൂബക്കറിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ തിരുവനന്തപുരം മാനസികാരോഗ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. നിരവധി തവണ ബക്കറ്റിലെ വെള്ളത്തിൽ മുക്കിയ കുട്ടി അക്രമിയുടെ കൈയിൽ കടിച്ചെങ്കിലും പിന്നീട് ബോധരഹിതയാകുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കഴുത്തിൽ പരിക്കേറ്റ കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകിയശേഷം വീട്ടിലേക്ക് വിട്ടു.

    തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിലെ ചികിത്സയ്ക്കുശേഷം അങ്കമാലിയിലായിരുന്ന അബൂബക്കര്‍ കഴിഞ്ഞ ആഴ്ചയാണ് കൊച്ചിയിലെത്തിയത്. നഗരത്തിലൂടെ അലഞ്ഞു നടക്കുന്നതിനിടെയാണ് ഇയാൾ വീട്ടില്‍ കയറി ആതിക്രമം കാട്ടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ വധശ്രമം ഉൾപ്പടെ വിവിധ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.

    First published:

    Tags: Crime news, Kollam