തൃശൂർ: അതിരപ്പിള്ളി ചാട്ട് കല്ലുന്തറയിൽ ഭർത്താവ് ഭാര്യയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു.
പ്രതിയെ നാട്ടുക്കാർ പിടി കൂടി പോലീസിൽ ഏൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിരപ്പിള്ളി ചാട്ട് കല്ലുന്തറ സ്വദേശിനിയായ 30 വയസ്സുകാരി രാജിയെയാണ് 34 കാരൻ ഭർത്താവ് അനീഷ് കുത്തി പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 യോടെയാണ് സംഭവം.
കഴിഞ്ഞ കുറച്ചുകാലമായി രാജിയും അനീഷും വേർപിരിഞ്ഞാണ് താമസം. അനീഷ് സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനെന്ന രീതിയിൽ അനീഷ് രാജിയുടെ വീട്ടിൽ എത്തി. സംസാരിച്ച് വാക്കുതർക്കത്തിലെത്തിയതോടെ കയ്യിൽ കരുതിയ കത്തിയെടുത്ത് അനീഷ് രാജിയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
കൈയിലും വയറിലും പുറത്തും കുത്തേറ്റ രാജിയെ നാട്ടുകാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
രക്ഷപ്പെടാൻ ശ്രമിച്ച അനീഷിനെ നാട്ടുകാർ പിടികൂടി അതിരപ്പിള്ളി പോലിസിന് കൈമാറി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.