നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • പതിനാറുകാരിയുടെ കട്ടിലിനടിയിൽ 'കാമുകൻ'; കള്ളനെന്ന് കരുതി അമ്മ അലറിനിലവിളിച്ചു; യുവാവ് അറസ്റ്റിൽ

    പതിനാറുകാരിയുടെ കട്ടിലിനടിയിൽ 'കാമുകൻ'; കള്ളനെന്ന് കരുതി അമ്മ അലറിനിലവിളിച്ചു; യുവാവ് അറസ്റ്റിൽ

    പ്രായപൂർത്തിയാകാത്ത കാമുകിയുടെ കട്ടിലിനടിയിൽനിന്ന് കാമുകനെ പിടികൂടിയ മറ്റൊരു സംഭവം ഈ വർഷമാദ്യം കോട്ടയം ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു...

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കോട്ടയം: രാത്രിയിൽ മകളുടെ മുറിയിൽ എത്തിയ അമ്മ കട്ടിലിനടിയിൽനിന്ന് ശബ്ദം കേട്ട് നോക്കിയപ്പോൾ കണ്ടത് ഒരു യുവാവിനെ. കള്ളനെന്ന് കരുതി അലറി നിലവിളിച്ച് നാട്ടുകാർ ഓടിക്കൂടിയപ്പോഴാണ്, കണ്ടത് കള്ളനല്ലെന്നും മകളുടെ കാമുകനാണെന്നും മനസിലായത്. ഒടുവിൽ അമ്മ തന്നെ പൊലീസിനെ വിളിപ്പിച്ച് യുവാവിനെ കൈമാറുകയായിരുന്നു.

      കോട്ടയം വൈക്കത്താണ് സംഭവം. അച്ഛൻ വീട്ടിൽ ഇല്ലാത്ത പെൺകുട്ടിയുടെ വീട്ടിൽ അമ്മ ജോലിക്കു പോകുന്നതോടെയാണ് കാമുകന്‍റെ സന്ദർശനം. മിക്ക ദിവസങ്ങളിലും യുവാവ് പെൺകുട്ടി മാത്രമുള്ള വീട്ടിൽ എത്താറുണ്ട്. അമ്മ ജോലി കഴിഞ്ഞ് എത്തുന്നതിന് മുമ്പ് തന്നെ യുവാവ് വീട്ടിൽ നിന്ന് പോകുകയും ചെയ്തിരുന്നു.

      എന്നാൽ ഇക്കഴിഞ്ഞ ബുധനാഴ്ച അസുഖത്തെ തുടർന്ന് പെൺകുട്ടിയുടെ അമ്മ നേരത്തെ വീട്ടിലെത്തി. ഇതോടെ വീട്ടിൽ നിന്ന് പുറത്തു കടക്കാൻ കഴിയാതെയിരുന്ന യുവാവ് പെൺകുട്ടിയുടെ മുറിയിലെ കട്ടിലിനടിയിൽ ഒളിച്ചു. രാത്രിയിൽ സ്ഥലം വിടാമെന്നാണ് കരുതിയത്. എന്നാൽ ഏഴു മണിയോടെ മകളുടെ മുറിയിലെത്തിയ അമ്മ, കട്ടിലനടിയിൽ നിന്ന് ശബ്ദം കേട്ടു. ഇതോടെ കട്ടിലനടിയിലേക്ക് ടോർച്ച് അടിച്ചു നോക്കുകയായിരുന്നു.

      മകളുടെ കട്ടിലിനടിയിൽ യുവാവിനെ കണ്ടെത്തിയതോടെ, അമ്മ, കള്ളൻ കള്ളൻ, ഓടി വരണേ എന്നു അലറി നിലവിളിച്ചു. ഇതു കേട്ടു അയൽക്കാർ ഓടിയെത്തി. ഇതിനിടെ യുവാവ് ഇറങ്ങി ഓടാൻ ശ്രമിച്ചെങ്കിലും പെൺകുട്ടിയുടെ അമ്മ ഇയാളെ തടഞ്ഞു വെക്കുകയായിരുന്നു. അയൽക്കാർ എത്തി വിവരങ്ങൾ ചോദിച്ചതോടെയാണ് താൻ കള്ളനല്ലെന്നും പെൺകുട്ടിയുമായി ഇഷ്ടത്തിലാണെന്നും പറഞ്ഞത്. ഇതോടെ പെൺകുട്ടിയുടെ അമ്മ തന്നെ പൊലീസിൽ വിളിപ്പിച്ച് യുവാവിനെ കൈമാറുകയായിരുന്നു.

      യുവാവിനെതിരെ പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിക്കുന്നതിന് എതിരായുള്ള പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. ജനവാസമേഖലയിൽ തങ്ങൾ അറിയാതെ, എങ്ങനെ യുവാവ് പെൺകുട്ടിയുടെ വീട്ടിൽ പകൽ സമയത്തു വന്നുപോയെന്ന ആകാംക്ഷയിലാണ് അയൽക്കാർ.

      വീട്ടിൽനിന്ന് മുങ്ങി രാത്രി കാലങ്ങളിൽ കാമുകിയുടെ വീട്ടിൽ ഒരാഴ്ചയോളം ഒളിച്ചു താമസിച്ച 22 കാരൻ അറസ്റ്റിലായ സംഭവം ഇക്കഴിഞ്ഞ ജനുവരി 28ന് റിപ്പോർട്ട് ചെയ്തിരുന്നു. പാലാ പൂവരണി സ്വദേശിയായ അഖിൽ എന്ന യുവാവാണ് അറസ്റ്റിലായത്.15 കാരിയായ പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയതോടെ യുവാവിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ പൊൻകുന്നം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

      സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അഖിലിനെ ആറു ദിവസമായി കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പൂവരണി പൊൻകുന്നം റൂട്ടിൽ അഞ്ചു കിലോമീറ്ററോളം അകലെ ഒരു വീട്ടിൽ ഉണ്ടെന്ന വിവരം ഡി.വൈ. എസ്. പി സാജു വർഗീസിന് ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി. പൊലീസിനെ കണ്ട് കട്ടിലിനടിയിൽ നിന്ന് ഓടിയ ഇയാളെ പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

      കഴിഞ്ഞ കുറച്ചു കാലമായി പെൺകുട്ടിയുമായി അഖിൽ അടുപ്പത്തിലായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർക്കും ഈ ബന്ധത്തിൽ എതിർപ്പ് ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പെൺകുട്ടിയുടെ വീട്ടുകാരുമായി അഖിൽ നല്ല ബന്ധം പുലർത്തിയിരുന്നു. നാലു ദിവസമായി വീട്ടിൽനിന്ന് ഇറങ്ങിയ അഖിൽ പകൽ സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. പകൽ വീട്ടുകാരുമായി സംസാരിച്ച് ഇരിക്കും. അവിടെ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്ന ഇയാള്‍ വൈകുന്നേരത്തോടെ അവിടെ നിന്ന് ഇറങ്ങും.

      You May Also Like- പീഡിപ്പിച്ചു ഗർഭിണിയാക്കിയ 16 കാരിയെ വിവാഹം കഴിക്കാമെന്ന് യുവാവ്; പോക്സോ കേസിൽ ജാമ്യം

      എന്നാൽ ഇരുട്ടിക്കഴിയുമ്പോൾ വീട്ടുകാർ അറിയാതെ ഇയാൾ വീണ്ടും പെൺകുട്ടിയുടെ വീട്ടിൽ എത്തും. പെൺകുട്ടിയുടെ മുറിയിലെ കട്ടിലിനടിയിലായിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്. എല്ലാവരും ഉറങ്ങിയശേഷം ഇയാൾ കട്ടിലിനടിയിൽനിന്ന് എഴുന്നേറ്റ് പെൺകുട്ടിക്കൊപ്പം ചെലവഴിക്കും.

      You may also like:ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന കേസ്: കൊമേഡിയൻ മുനവർ ഫാറൂഖിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

      ഇയാളുടെ പിതാവിന്റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പകൽ സമയത്ത് പെൺകുട്ടിയുടെ വീട്ടിലുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി പൊലീസ് ഇവിടെയെത്തി തിരച്ചിൽ നടത്തിയത്. ഇതോടെയാണ് കട്ടിലിനടിയിൽ ഉണ്ടായിരുന്ന യുവാവ് ഇറങ്ങി ഓടിയത്.

      You may also like:തിരക്കുപിടിച്ച റോഡിൽ ലാൻഡ് ക്രൂയിസർ ഓടിച്ച് അഞ്ചു വയസ്സുകാരൻ; വീഡിയോ വൈറൽ

      പെൺകുട്ടിയെ വൈദ്യപരിശോധന നടത്തിയതിൽ നിന്നാണ് ലൈംഗിക പീഡനം നടന്നതായി വ്യക്തമായി. എന്നാൽ കേസെടുക്കരുതെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിനോട് അഭ്യർഥിച്ചു. പക്ഷേ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് വൈദ്യപരിശോധനയിൽ തെളിവുള്ളതിനാൽ പൊലീസ് പോക്സോ ചുമത്തി കേസെടുക്കുകയായിരുന്നു.
      Published by:Anuraj GR
      First published:
      )}