പത്തനംതിട്ട: സഹോദരനെ കൊലപ്പെടുത്തിയ സംഭവത്തിൽ ജ്യേഷ്ഠന് അറസ്റ്റിലായി. തണ്ണിത്തോട് മൂഴി കുഞ്ഞിനാംകുഴി കോട്ടയ്ക്ക് സമീപം ചരിവുകാല പുത്തന്‍വീട്ടില്‍ ജസ്റ്റിന് സി.എബി (28) ആണ് അറസ്റ്റിലായത്. ജസ്റ്റിന്റെ സഹോദരൻ ജെറിന് (23) മരിച്ച സംഭവത്തിലാണ് അറസ്റ്റ്. വിറകു കൊണ്ട് തലയ്ക്ക് അടിച്ചായിരുന്നു കൊലപാതകം. തലയ്ക്കു അടിയേറ്റ് ഗുരുതരാവസ്ഥലിയാ ജെറിൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഫെബ്രുവരി 25നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണാകാൻ ജെറിൻ ആഗ്രഹിച്ചിരുന്നു. ഈ വിഷയത്തെ ചൊല്ലി ജെറിനും ജസ്റ്റിനും തമ്മിൽ വാക്കേറ്റമുണ്ടായി. ഈ സമയം വീട്ടില്‍ അച്ഛനും അമ്മയും ഇല്ലായിരുന്നു. വാക്കുതർക്കത്തിന് ഒടുവിൽ ജസ്റ്റിൻ സമീപത്തുണ്ടായിരുന്ന വിറകെടുത്ത് ജെറിനെ തലയ്ക്കു അടിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ ജെറിന് ബോധരഹിതനായി മറിഞ്ഞു വീഴുകയായിരുന്നു.
ഈ സംഭവത്തിനു ശേഷം ജസ്റ്റിൻ ജെറിനെ കുളിപ്പിച്ചു കിടത്തി. പിന്നീട് ഒന്നും സംഭവിക്കാത്തതുപോലെ പുറത്തേക്കു പോകുകയും ഇടയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിക്കുകയും ചെയ്തു. ഈ സമയമെല്ലം ജസ്റ്റിൻ ബോധരഹിതനായി വീട്ടിൽ കിടക്കുകയായിരുന്നു. തണ്ണിത്തോട് ബസ് സ്റ്റാന്‍ഡില്‍ കട നടത്തുന്ന മാതാപിതാക്കള്‍ വൈകിട്ട് എത്തിയപ്പോള്‍ ജെറിൻ ബോധരഹിതനായി കിടക്കുന്നതാണ് കണ്ടത്. ഈ സമയത്ത് ജസ്റ്റിൻ അവിടെ ഇല്ലായിരുന്നു. അപസ്മാരം വന്നതാകാമെന്നു കരുതി സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ നിന്ന് കോന്നി താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യ നില അതീവ ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. അവിടെ ചികിത്സയിലിരിക്കെ ഈ മാസം അഞ്ചിനാണ് ജെറിന്റെ മരണം സംഭവിച്ചത്.
Also Read-
'ലൈംഗികമായി സഹകരിച്ചാൽ സർട്ടിഫിക്കറ്റ് നൽകാം'; റവന്യൂ ഉദ്യോഗസ്ഥന്റെ കരണത്തടിച്ച് യുവതിയുടെ പ്രതികരണം
ജെറിൻ മരിക്കുന്നതുവരെ ജസ്റ്റിൻ സാധാരണപോലെ ആശുപത്രിയിൽ വരുകയും പോകുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംഭവത്തിൽ വഴിത്തിരിവ് ഉണ്ടായത്. ജെറിന്റെ തലയ്ക്കേറ്റ ക്ഷതത്തിന്റെ ആഘാതത്തിലാണു മരണമെന്നു കണ്ടെത്തിയിരുന്നു. ഇതോടെയാണ് സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയത്. സംഭവ ദിവസം വീട്ടിലുണ്ടായിരുന്ന ജസ്റ്റിനെ ചോദ്യം ചെയ്തതോടെ പരസ്പരവിരുദ്ധമായ മൊഴിയാണ് ഇയാൾ നൽകിയത്. തുടർന്നു നടത്തിയ പരിശോധനയിൽ ജെറിന്റെ തലയ്ക്ക് അടിക്കാന്‍ ഉപയോഗിച്ച വിറക് വീട്ടിലെ അലമാരയുടെ മുകളില്‍നിന്നു പൊലീസ് കണ്ടെടുക്കുകയും ചെയ്തു. ഇതോടെ ജസ്റ്റിൻ കുറ്റം സമ്മതിച്ചു.
വിവിധ വകുപ്പുകൾ ചേർത്ത് ജസ്റ്റിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ ജസ്റ്റിനെ പൊലീസ് റിമാൻഡ് ചെയ്തു. സ്റ്റേഷൻ ഹൌസ് ഓഫീസർ ടി. ബിനുകുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ ബിബിന്‍ പ്രകാശ്, എ എസ് ഐമാരായ ജോയി, അഭിലാഷ്, ദിലീപ് ഖാന്, സിപിഒമാരായ അരുണ്‍, സന്തോഷ്, സുമേഷ്, ഡബ്ല്യു സി പി ഒ ഷീജ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.