തിരുവനന്തപുരം: വീട്ടമ്മയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭർവത്താവ് അറസ്റ്റിൽ. നാവായിക്കുളം ഡീസന്റ്മുക്ക് പറണ്ടയില്‍ പൊയ്കവിള വീട്ടില്‍ ഷീജ (42) യാണ് മരിച്ചത്. ഗാര്‍ഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസെടുത്ത പൊലീസ് ഷീജയുടെ ഭര്‍ത്താവ് ഹാഷിമിനെ(46) അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞദിവസം വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഹാഷിം ഷീജയെ ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവദിവസം ഉച്ചയോടെ ഹാഷിം മദ്യപിച്ച് വീട്ടിലെത്തി 10000 രൂപ ആവശ്യപ്പെട്ട് ഭാര്യയെ ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിച്ചു. ഇതോടെയാണ് ഷീജ ആത്മഹത്യ ചെയ്തതെന്ന് മാതാവ് പറകുന്ന് സ്വദേശി സുബൈദാബീവിയും ബന്ധുക്കളും ആരോപിക്കുന്നു. ഇവർ കല്ലമ്പലം പൊലീസിൽ പരാതിയും നൽകി. ഈ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയാണ് പൊലീസ് ഹാഷിമിനെ കസ്റ്റഡിയിലെടുത്തതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയതും.
വിദേശത്തായിരുന്ന ഹാഷിം രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. വരുന്ന 12 ന് തിരികെ പോകേണ്ടതായിരുന്നു. 8 ദിവസം മുന്‍പാണ് ഇവരുടെ മൂത്തമകന് ആഷിക് വിദേശത്ത് ജോലിയ്ക്കായി പോയത്. സംഭവം നടക്കുമ്പോൾ ഇളയ മകന് അജ്മല്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മകന്റെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഷീജയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മദ്യപിച്ചെത്തി വീടിന് തീവെച്ചു; കൊല്ലത്ത് 48കാരൻ പിടിയില്ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് മദ്യപിച്ചെത്തി വീട് തീവെച്ച് നശിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പാരിപ്പള്ളി എഴിപ്പുറം അഫ്സല് മന്‍സിലില്‍ അസിം (48) ആണ് പിടിയിലായത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഇയാൾ വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവായിരുന്നു. പാരിപ്പള്ളി എഴിപ്പുറത്തുള്ള വീട്ടിൽ താമസിച്ചുവരികയായിരുന്നു ഇയാൾ.
Also Read-യുവതി തോർത്ത് എത്തിക്കാൻ വൈകി; ഭർത്താവ് മർദിച്ച് ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടതായി പരാതിമദ്യപിച്ച് ഭാര്യയുമായി വഴക്കുണ്ടാക്കുകയും ഭാര്യയെയും മക്കളെയും മര്‍ദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം മദ്യപിച്ചെത്തി ഇവര്‍ താമസിച്ചിരുന്ന വീടിന് തീവെക്കുകയായിരുന്നു. തുടർന്ന് ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ പാരിപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്തകേസിലാണ് പ്രതി പിടിയിലായത്. പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ചർ എ അൽ ജബ്ബാറിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ സുരേഷ് കുമാർ, സാബുലാൽ, എഎസ്ഐ ഷാജഹാൻ, സിപിഒ നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.