• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ജയിലില്‍നിന്ന് ഇറങ്ങിയ ആള്‍ വീട് കുത്തിത്തുറന്നു

News18 Malayalam
Updated: April 2, 2018, 9:37 PM IST
ജയിലില്‍നിന്ന് ഇറങ്ങിയ ആള്‍ വീട് കുത്തിത്തുറന്നു
Representation image/reuters
News18 Malayalam
Updated: April 2, 2018, 9:37 PM IST
പാലക്കാട്: മോഷണക്കുറ്റത്തിന് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ആള്‍ വീടു കുത്തിത്തുറന്ന കേസില്‍ വീണ്ടും പിടിയിലായി. പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് താമസിച്ചുവരുന്നതിനിടെയാണ് ചെര്‍പ്പുളശേരി കാറല്‍മണ്ണ കൈതക്കല്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ വീണ്ടും പൊലീസ് പിടിയിലായത്. ജനുവരി 30 വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ശിക്ഷ കഴിഞ്ഞ പുറത്തിറങ്ങിയ ഉണ്ണികൃഷ്ണന്‍ ഷൊര്‍ണൂര്‍ പൊതുവാള്‍ ജംഗ്ഷനിലെ ഡോ. മാത്യൂവിന്‍റെ വീട് കുത്തിത്തുറന്ന് അതില്‍ താമസിച്ചുവരികയായിരുന്നു. പൂട്ടിയിട്ട വീട്ടിലെ ആള്‍പെരുമാറ്റത്തെക്കുറിച്ച് സമീപത്ത് താമസിക്കുന്ന ഡോ. മാത്യൂവിന്‍റെ അമ്മ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഷൊര്‍ണൂര്‍ പൊലീസ് സ്ഥലത്തെത്തി ഉണ്ണികൃഷ്ണനെ പിടികൂടുകയായിരുന്നു. ജോലിസംബന്ധമായ ആവശ്യവുമായി ഡോ. മാത്യൂ ഏറെക്കാലമായി നാട്ടിലില്ല. നേരത്തെ ചെമ്പ് കമ്പി മോഷ്ടിച്ച കേസിലാണ് ഉണ്ണികൃഷ്ണന്‍ ശിക്ഷ അനുഭവിച്ചത്. വീണ്ടും പൊലീസ് പിടിയിലായ ഉണ്ണികൃഷ്ണനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
First published: February 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...