കണ്ണൂർ: മദ്യഷോപ്പുകളും ബാറുകളും പ്രവർത്തിക്കാത്ത ഡ്രൈ ഡേയിൽ ചിക്കൻ സ്റ്റാളിന്റെ മറവിൽ മദ്യവിൽപന നടത്തിയ യുവാവ് അറസ്റ്റിലായി. കണ്ണൂർ (Kannur) ഇരിക്കൂർ പുലിക്കാട്ടെ ചിക്കൻ സ്റ്റാൾ ഉടമ പുതിയ വീട്ടിൽ വിഷ്ണുവിനെയാണ് പൊലീസ് (Kerala Police) അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഡ്രൈഡേ ആയിരുന്ന തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. റെയ്ഡിൽ കടയിൽനിന്ന് ഒഴിഞ്ഞ മദ്യകുപ്പികളും മദ്യവിൽപന നടത്തി ലഭിച്ച 3960 രൂപയും പൊലീസ് പിടിച്ചെടുത്തു. ഇരിക്കൂർ എസ് ഐ എം.വി ഷിജുന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പവിത്രൻ, സജേഷ്, സുേഷ് എന്നിവടങ്ങുന്ന സംഘമാണ് വിഷ്ണുവിനെ പിടികൂടിയത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
'ബ്രാ ഊരാൻ പറഞ്ഞു; മാറിടത്തിൽ പിടിച്ചു'; പ്രമുഖ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന ആരോപണംകൊച്ചി: കാക്കനാട്ടെ പ്രശസ്ത ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന ആരോപണം. ഇങ്ക്ഫെക്ടഡ് ടാറ്റു സ്റ്റുഡിയോ ഉടമയും അറിയപ്പെടുന്ന ടാറ്റു ആർട്ടിസ്റ്റുമായ സുജീഷ് പി എസിനെതിരെയാണ് റെഡ്ഡിറ്റിലൂടെ ആരോപണം പുറത്തുവന്നത്. ടാറ്റൂ ചെയ്യാൻ പോയപ്പോഴാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് യുവതി പറയുന്നു. ഇതിന് പിന്നാലെ നിരവധി യുവതികൾ സമാന ആരോപണവുമായി രംഗത്തെത്തി. ഇതിൽ രണ്ട് വർഷം മുമ്പുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ഇരുപതുകാരി.
ആദ്യമായി ടാറ്റു ചെയ്യാനെത്തിയപ്പോഴാണ് തനിക്ക് ദുരനുഭവം ഉണ്ടായത്. വാരിയെല്ലിന്റെ ഭാഗത്തായി ടാറ്റു ചെയ്യാനാണ് താൻ സുജീഷിന്റെ അടുത്ത് പോയത്. ആദ്യം തന്നോട് ബ്രാ ഊരാൻ ആവശ്യപ്പെട്ടു. ഇത് കേട്ട് ശരിക്കുമൊന്ന് പകച്ചുപോയി. ആദ്യമായി എത്തിയതുകൊണ്ട് ഇങ്ങനെയായിരിക്കുമെന്ന് കരുതി. എന്നാൽ ശരീരഭാഗം മറയ്ക്കാൻ തുണി നൽകാറുണ്ടെന്ന കാര്യം പിന്നീടാണ് അറിഞ്ഞത്. ടാറ്റു ചെയ്യുന്നതിനിടെ അയാൾ തന്റെ മാറിടത്തിൽ പിടിച്ചതായും യുവതി പറഞ്ഞു. ഈ സമയം വല്ലാത്ത അസ്വസ്ഥതയുണ്ടായി. രണ്ട് വർഷം മുമ്പുണ്ടായ അനുഭവം താൻ ലൈംഗിക പീഡനത്തിന് ഇരയായതിന് സമാനമാണെന്ന് ഇപ്പോൾ തിരിച്ചറിയുന്നതായും യുവതി പറഞ്ഞു. നിരവധി പേർക്ക് സമാനമായ അനുഭവം ഉണ്ടായതായും യുവതി ചൂണ്ടിക്കാണിക്കുന്നു.
Also Read-
വ്ലോഗറുടെ മരണത്തിൽ ദുരൂഹത; മുറിയിൽ ലഹരിമരുന്ന് കണ്ടെത്തി; ഒപ്പം താമസിച്ചിരുന്ന യുവാവിനായി അന്വേഷണംഅതേസമയം റെഡ്ഡിറ്റിലൂടെ ആദ്യം പുറത്തുവന്ന യുവതിയുടെ അനുഭവവും വ്യത്യസ്തമല്ല. ടാറ്റു ചെയ്യുന്നതിനിടെ സുജീഷ് സ്വകാര്യ ഭാഗങ്ങളിൽ മനപൂർവ്വം സ്പർശിച്ചതായാണ് യുവതി ആരോപിക്കുന്നത്. ഒരാഴ്ച മുമ്പാണ് ടാറ്റു ചെയ്യാനായി സുജീഷിന്റെ അടുത്ത് പോയത്. നിരവധി സെലിബ്രിറ്റികൾ ഇവിടെ ടാറ്റു ചെയ്തശേഷം നല്ല അനുഭവം പങ്കുവെച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് താനും അവിടെ പോകാൻ കാരണമെന്ന് യുവതി പറയുന്നു. റെഡ്ഡിറ്റിൽ എഴുതിയ കുറിപ്പിൽ സുജീഷിന്റെ ഇൻസ്റ്റാഗ്രാം ഐഡി ഉൾപ്പടെ യുവതി പങ്കുവെച്ചിട്ടുണ്ട്. ഈ കുറിപ്പ് വന്നതോടെയാണ് നിരവധി പേർ സുജീഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
ചിറകുള്ള വജൈനയുടെ ചിത്രമാണ് ടാറ്റു ചെയ്യാനായി താൻ വന്നതെന്ന് യുവതി വ്യക്തമാക്കുന്നു. ടാറ്റുവിന്റെ അർത്ഥം ചോദിച്ച് മനസിലാക്കിയ സുജീഷ്, സെക്സ് ഇഷ്ടപ്പെടുന്നതുകൊണ്ടാണ് ഈ ടാറ്റു ചെയ്യുന്നതെന്ന് ചോദിച്ചു. പിന്നീട് ടാറ്റു ചെയ്യുന്നതിനിടെ തന്റെ രഹസ്യഭാഗങ്ങളിലെല്ലാം സ്പർശിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു. കൈയിൽ സൂചിയുള്ളതിനാൽ തനിക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും യുവതി പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.