നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കൊല്ലത്ത് റേഷൻ വാങ്ങാൻ വച്ച പണം മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

  കൊല്ലത്ത് റേഷൻ വാങ്ങാൻ വച്ച പണം മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

  കഴിഞ്ഞ 24ന് മത്സ്യബന്ധനം കഴിഞ്ഞ് ശക്തികുളങ്ങര കല്ലുംപുറം കായിക്കര കടവില്‍ കെട്ടിയിരുന്ന ബോട്ടില്‍ നിന്നും അര്‍ദ്ധരാത്രിയില്‍ മോഷണം നടത്തുകയായിരുന്നു

  Jobin arrest

  Jobin arrest

  • Share this:
   കൊല്ലത്ത് റേഷൻ വാങ്ങാൻ വച്ച പണം മോഷ്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി. മത്സ്യത്തൊഴിലാളി ബോട്ടില്‍ നിന്നാണ്  പണം കവർന്നത്. ഫിഷിംഗ് ബോട്ടില്‍ നിന്നും പണവും പവര്‍ബാങ്കും മോഷ്ടിച്ച യുവാവിനെ ശക്തികുളങ്ങര പോലീസ് പിടികൂടി. ശക്തികുളങ്ങര മെര്‍ലിന്‍ വില്ലയില്‍ മെര്‍ലിന്‍ മകന്‍ ജോബിന്‍ (24) ആണ് പോലീസ് പിടിയിലായത്. ശക്തികുളങ്ങര സ്വദേശിയായ ആന്റണിയുടെ ഉടമസ്ഥതയിലുളള ക്യൂന്‍ ഓഫ് റൊസാരി ബോട്ടല്‍ നിന്നുമാണ് മോഷണം നടത്തിയത്.

   കഴിഞ്ഞ 24ന് മത്സ്യബന്ധനം കഴിഞ്ഞ് ശക്തികുളങ്ങര കല്ലുംപുറം കായിക്കര കടവില്‍ കെട്ടിയിരുന്ന ബോട്ടില്‍ നിന്നും അര്‍ദ്ധരാത്രിയില്‍ മോഷണം നടത്തുകയായിരുന്നു. തൊഴിലാളികള്‍ക്ക് റേഷന്‍ വാങ്ങാനായി കരുതിയിരുന്നതാണ് തുക. ബോട്ടിന്റെ വീല്‍ഹൗസിലെ ഡ്രായറില്‍ സൂക്ഷിച്ചിരുന്ന രൂപയും ഒരു പവര്‍ബാങ്കുമാണ് മോഷ്ടിച്ചത്.

   പുലര്‍ച്ചെ ജോലിക്കായി എത്തിയ തൊഴിലാളികളാണ് പണം നഷ്ടപ്പെട്ട വിവരം പോലീസില്‍ അറിയിച്ചത്. സമീപ കാലത്തായി സ്ഥലത്തും പരിസരത്തും സമാന സ്വഭാവത്തില്‍ മോഷണം നടത്തിയവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാള്‍ പിടിയിലാകുകയായിരുന്നു. നാല് മാസങ്ങള്‍ക്ക് മുമ്പ് സമീപത്തെ ഐസ്പ്ലാന്റില്‍ മോഷണം നടത്തിയിരുന്നു. ഈ കേസിൽ പിടിയിലായ ഇയാള്‍ അടുത്തകാലത്താണ് ജയില്‍ മോചിതനായത്.

   പ്രതിയിൽ നിന്നും 10700 രൂപയും പവര്‍ബാങ്കും പോലീസ് കണ്ടെടുത്തു. ശക്തികുളങ്ങര ഇന്‍സ്പെക്ടര്‍ യൂ. ബിജൂവിന്റെ നേതൃത്വത്തില്‍, സബ്ബ് ഇന്‍സ്പെക്ടര്‍ അനീഷ്.വി, എ.എസ്.എെമാരായ സുനില്‍കുമാര്‍, വസന്തന്‍, അനില്‍കുമാര്‍ സി.പി.ഒ സൗമ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

   സ്റ്റേഷനിൽവെച്ച് പൊലീസുകാരെ മർദ്ദിച്ചയാൾ അറസ്റ്റിൽ; സംഭവം ഭാര്യയുടെ പരാതിയിൽ വിളിച്ചുവരുത്തിയപ്പോൾ

   പൊലീസ് സ്റ്റേഷനില്‍ അതിക്രമം കാട്ടിയയാൾ അറസ്റ്റിൽ. ഭാര്യയുടെ പരാതിയിൽ വിളിച്ചുവരുത്തിയപ്പോൾ സ്റ്റേഷനിൽവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊലീസുദ്യോഗസ്ഥരെ മര്‍ദിക്കുകയും ചെയ്ത കുട്ടമംഗലം പിറക്കുന്നം മാറച്ചേരിയില്‍ വീട്ടില്‍ ജോണി (57) എന്ന ആളെയാണ് അറസ്റ്റ് ചെയ്തത്. ജോണി ജോലി സ്ഥലത്ത് എത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി കഴിഞ്ഞ ദിവസം ഭാര്യ കോതമംഗലം പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഇതേത്തുടർന്നാണ് ജോണിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്.

   Also Read- യുവതി വിഷക്കായ കഴിച്ച് മരിച്ച സംഭവം; ഭർത്താവും കുടുംബവും അറസ്റ്റിൽ

   എന്നാൽ ഭാര്യയുടെ പരാതിയെക്കുറിച്ച് ചോദച്ച് അറിയുന്നതിനിടെ ജോണി എസ്.ഐയെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ആയിരുന്നു. തടയാനെത്തിയ രണ്ട് പൊലീസുദ്യോഗസ്ഥര്‍ക്കും മര്‍ദ്ദനമേറ്റു. തുടർന്ന് ഇയാൾ പൊലീസ് സ്റ്റേഷനിലെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഏറെ ശ്രമപ്പെട്ടാണ് ജോണിയെ പൊലീസുകാർ കീഴടക്കിയത്. ഭാര്യയെ ഭീഷണിപ്പെടുത്തിയതിനും, സ്റ്റേഷനില്‍ അക്രമം കാണിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
   Published by:Anuraj GR
   First published:
   )}