നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Facebook ഫേസ്ബുക്കിൽ പരിചയപ്പെട്ട് വിവാഹം കഴിച്ച 53കാരിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

  Facebook ഫേസ്ബുക്കിൽ പരിചയപ്പെട്ട് വിവാഹം കഴിച്ച 53കാരിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

  അടുത്തിടെ അവധിക്ക് നാട്ടിലെത്തിയ പരാതിക്കാരിയെ ക്ഷേത്രത്തിന് മുന്നിലെ കൊടിമരച്ചുവട്ടിൽ വെച്ച് താലി കെട്ടുകയും തുടർന്ന് അഞ്ചാലുംമൂട്ടിലെ ഒരു വാടകവീട്ടിൽ ഒരുമിച്ച് താമസിക്കുകയും ചെയ്തു.

  Pradeep_nair

  Pradeep_nair

  • Share this:
   തിരുവനന്തപുരം: വിദേശത്ത് നിന്ന് നാട്ടിലെത്തിയ 53കാരിയെ വിവാഹം കഴിച്ചെന്ന് വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ(Nude Photos) പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിലായി. ചിറ്റയം പ്രശാന്ത് ഭവനിൽ പ്രദീപ് നായർ(44) എന്നയാളാണ് അറസ്റ്റിലായത്. കൊല്ലം അഞ്ചാലുമൂട് പൊലീസാണ്(Kerala police) ഇയാളെ അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി ചെയ്തിരുന്ന സ്ത്രീ, വിവാഹ ബന്ധം വേർപെടുത്തിയ ശേഷമാണ് പ്രദീപ് നായരുമായി അടുക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ സ്ത്രീയുടെ പരാതിയിൽ അറസ്റ്റ് ചെയ്ത പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

   സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഫേസ്ബുക്ക് വഴിയാണ് പ്രദീപ് നായർ 53കാരിയുമായി അടുക്കുന്നത്. ഇവരുടെ പരിചയം പ്രണയമായി വളരുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയുമായിരുന്നു. എന്നാൽ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്ന വിവരം മറച്ചുവെച്ചാണ് പ്രദീപ് നായർ യുവതിയ്ക്ക് വിവാഹ വാഗ്ദാനം നൽകിയത്.

   അടുത്തിടെ അവധിക്ക് നാട്ടിലെത്തിയ പരാതിക്കാരിയെ ക്ഷേത്രത്തിന് മുന്നിലെ കൊടിമരച്ചുവട്ടിൽ വെച്ച് താലി കെട്ടുകയും തുടർന്ന് അഞ്ചാലുംമൂട്ടിലെ ഒരു വാടകവീട്ടിൽ ഒരുമിച്ച് താമസിക്കുകയും ചെയ്തു. ഇവിടെ വെച്ചും തിരുവനന്തപുരത്തുള്ള പരാതിക്കാരിയുടെ വീട്ടിൽവെച്ചും ഇരുവരും ശാരീരികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. അതിനിടെ പരാതിക്കാരിയുമായുള്ള സ്വകാര്യ നിമിഷങ്ങൾ രഹസ്യമായി പ്രദീപ് നായർ മൊബൈലിൽ ചിത്രീകരിച്ചിരുന്നു.

   അടുത്തിടെ അവധി കഴിഞ്ഞ വിദേശത്ത് മടങ്ങിയെത്തിയപ്പോഴാണ് പ്രദീപ് നായർക്ക് ഭാര്യയും രണ്ടു കുട്ടികളും ഉണ്ടെന്ന വിവരം പരാതിക്കാരി അറിയുന്നത്. ഇതേക്കുറിച്ച് പ്രദീപ് നായരോട് ചോദിച്ചപ്പോൾ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിൽ പ്രകോപിതനായ പ്രദീപ് നായർ, പരാതിക്കാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ വാട്സാപ്പ് വഴി പ്രചരിപ്പിക്കുകയായിരുന്നു. ഈ വിവരം അറിഞ്ഞതോടെയാണ് 53കാരി പൊലീസിൽ പരാതി നൽകിയത്.

   പോൺ വീഡിയോ കാണാൻ കമ്പനി അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ ചെലവാക്കി; കാമുകിക്ക് നൽകിയത് 85 ലക്ഷം

   പോൺ വീഡിയോ (Porn Videos) കാണാനായി കമ്പനി അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ പിൻവലിച്ച അക്കൗണ്ടന്റ് പിടിയിൽ. 2019 നും 2020 നും ഇടയ്ക്ക് ഒരു കോടി രൂപയാണ് ഇയാൾ കമ്പനിയുടെ അക്കൗണ്ടിൽ നിന്നും പിൻവലിച്ചത്.

   Also Read-Murder for Sambar | 'സാമ്പാറിന് രുചിയില്ല'; അമ്മയെയും സഹോദരിയെയും യുവാവ് വെടിവെച്ച് കൊലപ്പെടുത്തി

   ഇന്റർനെറ്റിൽ പോൺ വീഡിയോ കാണാനും കാമുകിയുടെ അക്കൗണ്ടിലേക്കുമായാണ് ഇയാൾ പണം ട്രാൻസ്ഫർ ചെയ്തത്. ഇർഫാൻ ഷെയ്ഖ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ അക്കൗണ്ടന്റായ തുഷാർ സേജ്പാൽ ആണ് പൊലീസ് പിടിയിലായത്.

   പോൺ വീഡിയോസിന് അടിമയായ തുഷാർ സേജ്പാൽ അഡൽറ്റ്  വീഡിയോസ് ഇന്റർനെറ്റിൽ കാണാനായി കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് 16 ലക്ഷം രൂപയാണ് ഉപയോഗിച്ചത്. ഇതികൂടാതെ ഓൺലൈനിൽ പരിചയപ്പെട്ട യുവതിയുമായി പ്രണയത്തിലായ ഇയാൾ കാമുകിക്കും കമ്പനി അക്കൗണ്ടിൽ നിന്ന് പണം കൈമാറി.

   ഉത്തർപ്രേദശിലെ ഗാസിയാബാദ് സ്വദേശിയായ യുവതിയുമായാണ് തുഷാർ ഓൺലൈനിലൂടെ പ്രണയത്തിലായത്. യുവതിയുടെ ആവശ്യപ്രാകരം നിരവധി തവണയായി കമ്പനി അക്കൗണ്ടിൽ നിന്നും സേജ്പാൽ പണം ട്രാൻസ്ഫർ ചെയ്ത് നൽകുകയായിരുന്നു. 85 ലക്ഷത്തോളം രൂപ ഇയാൾ കാമുകിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

   സേജ്പാലിന്റെ മേധാവിയായ ഇർഫാൻ രാജ്കോട്ടിൽ ഒരു വീട് വാങ്ങിയിരുന്നു. ഇതിന്റെ മാസ അടവുകൾ നോക്കാൻ സേജ്പാലിനെയായിരുന്നു ഏൽപ്പിച്ചിരുന്നത്. എന്നാൽ മാസം നൽകേണ്ട അടവ് സേജ്പാൽ കാമുകിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
   Published by:Anuraj GR
   First published:
   )}