തിരുവനന്തപുരം നഗരത്തില്‍ വീണ്ടും സ്ത്രീകള്‍ക്ക് നേരെ നഗ്നതാ പ്രദർശനം. തിരുവനന്തപുരം ലോ കോളേജ് ജങ്ഷനിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ പ്രതി പിടിയിലായി. ചാക്ക സ്വദേശി പ്രകാശിനെയാണ് മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
ഹോസ്റ്റലിലെ താമസക്കാരായ പെണ്‍കുട്ടികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രകാശിനെ പിടികൂടിയത്. ഇയാള്‍ സ്ഥിരമായി ഇത്തരം വൈകൃതങ്ങള്‍ നടത്തുന്ന വ്യക്തിയാണെന്നാണ് പോലീസ് പറഞ്ഞു.
ALSO READ- തിരുവനന്തപുരത്ത് ലേഡീസ് ഹോസ്റ്റലിന് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം; ഓട്ടോ ഡ്രൈവർ പിടിയിൽ
കഴിഞ്ഞ ദിവസം വഴുതക്കാട് വനിതാ ഹോസ്റ്റലിന് മുന്നിലും സമാനമായ സംഭവമുണ്ടായിരുന്നു. തിരുവനന്തപുരം പാറ്റൂരില്‍ വീട്ടമ്മയെ ആക്രമിച്ച സംഭവത്തില്‍ ഇതുവരെ പ്രതിയെ പിടികൂടാന്‍ പോലീസിനായിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Showing nudity, Thiruvananthapuram