മലപ്പുറം: ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്കി യുവതിയെ പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പറപ്പൂര് മുല്ലപ്പറമ്പ് തൈവളപ്പില്‍ സക്കരിയ(33)നെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റുചെയ്തത്. കുറ്റിപ്പുറത്തുവെച്ച് നിക്കാഹ് ചെയ്തതായി വിശ്വസിപ്പിച്ച് ലൈംഗിക പീഡനത്തിരയാക്കിയെന്നാണ് യുവതിയുടെ പരാതി
കൊല്ലം സ്വദേശിനിയും കോട്ടയ്ക്കലില്‍ താമസക്കാരിയുമായ 27 കാരിയാണ് കോട്ടക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. ജനുവരി രണ്ടിന് വയനാട്ടിലുള്ള മേക്കപ്പ്മാന്റെ വീട്ടില്‍ വെച്ചും ആറിന്പെരിന്തല്മണ്ണയിലെ റെസിഡന്‍സിയിലും 16ന് കോഴിക്കോട് വെച്ചും പലദിവസങ്ങളില്‍ പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു.
അന്വേഷണത്തിനിടയില്‍ യുവാവ് കോട്ടയത്തുണ്ടെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കലിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. ഷൈലേഷ് കുമാറും സംഘവും കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Sexual Abuse | വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; 22കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തി. ഒരാൾ അറസ്റ്റിലായി. കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കല്ലറ, മിതൃമ്മല നീർമൺകടവ് തറുതലക്കുന്ന് ശ്രുതി ഭവനിൽ വൈശാഖ് (22) ആണ് അറസ്റ്റിലായത്. യുവാവുമായി ഉണ്ടായിരുന്ന അടുപ്പത്തിൽനിന്ന് പെൺകുട്ടി പിൻമാറാൻ ശ്രമിച്ചപ്പോൾ കടത്തിക്കൊണ്ട് പോയി മർദ്ദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
റൂറൽ എസ്.പി ദിവ്യ ഡി.ഗോപിനാഥിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആറ്റിങ്ങൽ ഡിവൈ. എ സ്.പി സുനീഷ് ബാബുവിന്റെ നിർദേശാനുസരണം കിളിമാനൂർ സ്റ്റേഷൻ ഓഫീസർ എസ്.സനൂജ്, എസ്.ഐ വിനീത് കെ. നായർ, എ.എസ്.ഐ ഷജിം, എസ്.സി. പി.ഒ രഞ്ജിത്ത് രാജ്, സി.പി.ഒ മഹേഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതി യെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.