• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | സ്ത്രീവേഷം ധരിച്ച് വനിതാ ഹോസ്റ്റലിൽ മോഷണം പതിവാക്കി; ഒടുവിൽ കുടുങ്ങി

Arrest | സ്ത്രീവേഷം ധരിച്ച് വനിതാ ഹോസ്റ്റലിൽ മോഷണം പതിവാക്കി; ഒടുവിൽ കുടുങ്ങി

മൊബൈൽഫോണിനും ലാപ്ടോപ്പിനും പുറമെ സ്ത്രീകളുടെ വസ്ത്രങ്ങളും ഇയാൾ മോഷ്ടിച്ചു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  കോയമ്പത്തൂർ: സ്ത്രീവേഷം ധരിച്ച് സർവകലാശാല വനിതാ ഹോസ്റ്റലിലെത്തി മോഷണം നടത്തിയയാൾ അറസ്റ്റിലായി. ഭാരതിയാർ സർവകലാശാലയിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം. കൽവീരംപാളയം മാരിയമ്മൻ കോവിൽ വീഥിയിലെ മാരിമുത്തുവിന്‍റെ മകൻ സുരേന്ദ്രനെ(19)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുതുക്കോട്ട തിരുവാൻകുടിയിൽ താമസിച്ചുവരുന്ന സുരേന്ദ്രൻ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ ആറു മാസമായി സർവകലാശാല വനിതാ ഹോസ്റ്റലിൽ അജ്ഞാതർ പ്രവേശിക്കുന്നുണ്ടെന്ന പരാതി നിലവിലുണ്ട്. ഇതിനിടെ നിരവധി പേരുടെ ലാപ്ടോപ്പും മൊബൈൽ ഫോണും മോഷണം പോയിരുന്നു.

  മോഷണം പതിവായെങ്കിലും നടപടിയെടുക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. ഇതേത്തുടർന്ന് ഹോസ്റ്റലിലെ അന്തേവാസികൾ കഴിഞ്ഞ മാസം അവസാനം ഹോസ്റ്റൽ കവാടത്തിൽ സമരം നടത്തിയിരുന്നു. ഇതേത്തുടർന്ന് ഹോസ്റ്റലിന് കാവൽ ഏർപ്പെടുത്തിയിരുന്നു. ഹോസ്റ്റലിൽനിന്ന് മോഷണം പോയ മൊബൈൽ ഫോണിലെ ഐഎംഇ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുരേന്ദ്രൻ അറസ്റ്റിലായത്.

  പ്രതിയെക്കുറിച്ച് സൂചന നടത്തിയ പൊലീസ് ഇയാളുടെ താമസസ്ഥലത്തു നടത്തിയ പരിശോധനയിൽ മോഷ്ടിച്ച സാധനങ്ങൾ കണ്ടെടുക്കുകയായിരുന്നു. മൊബൈൽഫോണിനും ലാപ്ടോപ്പിനും പുറമെ സ്ത്രീകളുടെ വസ്ത്രങ്ങളും ഇയാൾ മോഷ്ടിച്ചു. അഴുക്കുചാലിലൂടെയാണ് സുരേന്ദ്രൻ ഹോസ്റ്റലിന് സമീപം എത്തിയിരുന്നത്. അവിടെ എത്തിയ ശേഷം പെൺകുട്ടികൾ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുത്ത് ധരിക്കും. അതിനുശേഷം ഹോസ്റ്റലിൽ ചുറ്റിക്കറങ്ങി മോഷണം നടത്തുകയും, രാത്രിയോടെ വീട്ടിലേക്ക് മടങ്ങുകയുമാണ് ഇയാൾ ചെയ്തിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

  മരപ്പൊത്തിൽ കഞ്ചാവ് പൊതികൾ ഒളിപ്പിച്ച് വിൽപന; കൊല്ലം ഇടമൺ സ്വദേശി പിടിയിൽ

  പുനലൂരിൽ കഞ്ചാവ് വിൽപ്പന നടത്തിയയാളെ പൊലീസ് പിടികൂടി. ഇടമൺ സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. വീടിനോട് ചേർന്നുള്ള മരപ്പൊത്തിലാണ് ഇയാൾ കഞ്ചാവ് (Cannabis)പൊതികൾ ഒളിപ്പിച്ചുവച്ച് വിൽപ്പന നടത്തി വന്നത്. പുനലൂർ ഡി.വൈ.എസ്.പി ക്കു കിട്ടിയ രഹസ്യ വിവരത്തത്തെ തുടർന്നായിരുന്നു പരിശോധന.

  പുനലൂർ ഡി.വൈ.എസ്.പി നേതൃത്വത്തിലുള്ള പ്രത്യക സംഘമാണ് ഷാജിയെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ അമിൻ, സി.പി.ഒ ശബരീഷ് എന്നിവരാണ് പ്രത്യേക സ്ക്വാഡിലെ അംഗങ്ങൾ.

  കാസർഗോഡ് വൻ മയക്കുമരുന്ന് വേട്ട

  200 ഗ്രാം എം ഡി എം എയുമായി നാലുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയിൽ പത്തുലക്ഷത്തിലേറെ രൂപ വില വരും. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്.

  Also Read-കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും പോലീസിൻറെ സ്വർണവേട്ട; ഇത്തവണ പിടികൂടിയത് രണ്ടര കിലോയിലധികം സ്വർണ്ണം

  ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ സീറ്റിനിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. സംഭവവുമായി ബന്ധപ്പെട്ട്
  കാസർഗോഡ് സ്വദേശികളായ സമീർ, ഷെയ്ക്ക് അബ്ദുൽ നൗഷാദ്, ഷാഫി, ദക്ഷിണ കന്നഡ ബണ്ട്വാൾ സ്വദേശി അബൂബക്കാർ സിദ്ദിക്ക് എന്നിവരാണ് അറസ്റ്റിലായത്.
  Published by:Anuraj GR
  First published: