നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

  ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

  ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ആളില്ലാതിരുന്ന സമയത്ത് വീട്ടിൽ എത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊച്ചി: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കോട്ടയം സ്വദേശിയായ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കോട്ടയം അകലക്കുന്നം, തുരുത്തിപ്പള്ളികാവ് ഭാഗത്ത്, മേളകുന്നേല്‍ വീട്ടില്‍ ശ്രീജിത്ത് രാജ് (20)നെയാണ് പെരുമ്പാവൂർ പോലിസ് അറസ്റ്റ് ചെയ്തത്.

   ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ആളില്ലാതിരുന്ന സമയത്ത് വീട്ടിൽ എത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെരുമ്പാവൂർ പൊലീസ് പറഞ്ഞു. വിവാഹം വാഗ്ദാനം നൽകിയാണ് പ്രതി, പെൺകുട്ടിയെ പീഡിപ്പിച്ചത്. എന്നാൽ പിന്നീട് പെൺകുട്ടി വിവരം വീട്ടിൽ പറഞ്ഞതോടെയാണ്, പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

   അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പെരുമ്പാവൂര്‍ ഡി വൈ എസ് പി എന്‍ ആര്‍ ജയരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ വീട്ടിലെത്താനും, സംഭവശേഷം ഒളിവിൽ പോകാനും പ്രതിയെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നും പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

   You may also like:വയനാട്ടിൽ മുഖംമൂടി സംഘത്തിന്റെ ആക്രമണം; ഭർത്താവിന് പിന്നാലെ പരിക്കേറ്റ വീട്ടമ്മയും മരിച്ചു

   മറ്റൊരു സംഭവത്തിൽ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ടിക് ടോക്കിലൂടെ ശ്രദ്ധേയനായ യുവാവ് അറസ്റ്റിൽ. വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പില്‍ വിഘ്‌നേഷ് കൃഷ്ണ(അമ്പിളി-19) ആണ് പീഡനക്കേസിൽ അറസ്റ്റിലായത്.

   ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തുനിന്ന് യുവാവിനെ അറസ്റ്റ് ചെയ്തത്.
    സിഐ എംകെ മുരളിയുടെ നിര്‍ദേശപ്രകാരം എസ്‌ഐ ഉദയകമാര്‍, സിപിഒമാരായ അസില്‍, സജീവ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

   ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനായ ആളാണ് അമ്പിളി എന്നറിയപ്പെടുന്ന വിഘ്നേഷ് കൃഷ്ണ. ഇയാളുടെ നിരവധി വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

   വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി കഞ്ചാവ് വിൽപന; രണ്ടുപേർ എക്സൈസ് പിടിയിൽ

   വാട്സാപ്പ് ഗ്രൂപ്പ് വഴി കഞ്ചാവ് വിൽപന നടത്തിയ യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇടുക്കി നെടുംകണ്ടം വണ്ടന്‍മേട് ശിവന്‍കോളനി സരസ്വതി വിലാസത്തില്‍ രാംകുമാര്‍, പുളിയന്‍മല കുമരേശഭവനില്‍ അജിത്ത് എന്നിവരെയാണ് ഉടുമ്പന്‍ചോല എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. കൂട്ടാളിയായ ഹേമക്കടവ് പുതുപറമ്പില്‍ ലിജോ ഓടി രക്ഷപ്പെട്ടു.

   കൗമാരക്കാര്‍ ഉള്‍പ്പെടെ ഇവരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നുവെന്നാണ് വിവരം. കഞ്ചാവ് ഉപയോഗിക്കുന്നവരെ തേടിപ്പിടിച്ചാണ് സംഘം വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയത്. ഗ്രൂപ്പിലൂടെ ആളുകള്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ച് സംഘം കഞ്ചാവ് എത്തിച്ച് നല്‍കും. രാംകുമാറിന്റെ പക്കല്‍ നിന്ന് 23 ഗ്രാം കഞ്ചാവും അജിത്ത് ഉപയോഗിച്ചിരുന്ന ഓട്ടോയില്‍ നിന്ന് 74 ഗ്രാം കഞ്ചാവും ലിജോയുടെ ഉപയോഗിച്ചിരുന്ന ഇന്‍ഡിക കാറില്‍ നിന്ന് 123 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. രണ്ട് വാഹനങ്ങളും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.
   Published by:Anuraj GR
   First published:
   )}