തൃശൂർ: ടിവി സീരിയൽ ബാലതാരത്തിന്‍റെ പേരിൽ അശ്ലീല പ്രചരണം നടത്തിയയാൾ അറസ്റ്റിലായി. കൊല്ലം കണ്ണനെല്ലൂര്‍ അലി മന്‍സിലില്‍ അല്‍ അമീന്‍ (23) എന്ന ആളെയാണ് പോക്‌സോ നിയമപ്രകാരം സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബാലതാരത്തിന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീല ട്രോളുകള്‍ പ്രചരിപ്പിക്കുകയാണ് പ്രതി ചെയ്തിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുക്കാൻ പൊലീസിനോട് നിർദേശിക്കുകയായിരുന്നു.
2019 മുതല്‍ അല്‍ അമീന്‍ മലയാളത്തിൽ ജനപ്രിയമായ ഒരു ചാനൽ പരിപാടിയിലെ വനിതാ അഭിനേതാക്കളുടെ ചിത്രങ്ങള്‍ അശ്ലീല ട്രോളുകളോടുകൂടി നിര്‍മിച്ച് ഈ അക്കൗണ്ട് വഴി പ്രചരിപ്പിച്ചിരുന്നു. ഇത് അയ്യായിരത്തോളം പേര്‍ ഷെയര്‍ ചെയ്‌തും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. തുടക്കത്തിൽ പ്രതിയെ കണ്ടെത്താൻ പൊലീസ് ഏറെ ബുദ്ധിമുട്ടി. എന്നാൽ ഇരിങ്ങാലക്കുട സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷനിലെ വിദഗ്‌ധര്‍ ഉള്‍പ്പെടുന്ന ടീം വളരെയധികം ഡാറ്റകള്‍ അനലൈസ് ചെയ്‌താണ് പ്രതിയെ കുടുക്കിയത്. മറ്റൊരാളുടെ പേരിലുള്ള മൊബൈല്‍ നമ്പരാണ് പ്രതി ഉപയോഗിച്ചിരുന്നത്. ഇതുകൊണ്ടു തന്നെയാണ് പ്രതിയെ കണ്ടെത്താൻ പൊലീസ് ആദ്യം ബുദ്ധിമുട്ടിയത്.
പൊലീസ് അന്വേഷണം നടക്കുന്ന വിവരം അറിഞ്ഞ് പ്രതി തുടർച്ചയായി കബളിപ്പിക്കാൻ ശ്രമിച്ചു വരികയായിരുന്നു. സംസ്‌ഥാനത്തിന്റെ പലഭാഗങ്ങളില്‍ വീടെടുത്ത് മാറി മാറി താമസിച്ചു വരുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പ്രതി പിടിയിലായത്. പ്രതി പിടിയിലായെങ്കിലും കേസിൽ നടപടി തുടരാനുള്ള ശ്രമത്തിലാണ് പൊലീസ്. അൽ അമീൻ സൃഷ്ടിച്ച അശ്ലീല ട്രോളുകൾ ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്. ഇത്തരത്തിൽ കണ്ടെത്തുവരെയും കേസിൽ പ്രതിചേര്‍ക്കുമെന്നു തൃശൂര്‍ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി അറിയിച്ചു. കോടതിയില്‍ ഹാജാരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.
മകളെ പീഡിപ്പിച്ച പിതാവിന് ആറു വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും
മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ആറു വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. ആറ്റിങ്ങൽ ചേങ്കോട്ടുകോണം സ്വദേശിയായ ഉണ്ണികൃഷ്ണനെയാണ് ശിക്ഷിച്ചത്. ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ ( പോക്സോ) കോടതി ജഡ്ജ് പ്രഭാഷ് ലാല്‍ ആണ് ശിക്ഷ വിധിച്ചത്.
Also Read- മരിക്കുന്നതിന് മുമ്പ് നഗ്നനായി ഓടുന്ന ദൃശ്യം സിസിടിവിയിൽ; കൊച്ചിയിൽ യുവാവിന്‍റെ മരണത്തിൽ ദുരൂഹത
സ്ഥിരം മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നമുണ്ടാക്കിയിരുന്ന ഉണ്ണികൃഷ്ണൻ മകളെ ഉപദ്രവിക്കുകയായിരുന്നു. ഭാര്യയ്ക്കും മകൾക്കും മാനസിക അസ്വാസ്ഥ്യമുള്ള മകനുമൊപ്പം താമസിച്ചുവരവെയാണ് സംഭവം. ഉണ്ണികൃഷ്ണൻ മകളെ പീഡിപ്പിച്ച വിവരം ആദ്യ ഭാര്യയിലെ മകന്‍ ചൈല്‍ഡ് ലൈനില്‍ അറിയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസ് കേസെടുക്കുകയും ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവം നടക്കുമ്പോൾ മകൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ പ്രതിക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Abusive message, Abusive trolls, Crime news, Facebook, Pocso