നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | യുവാവിന്‍റെ മരണം കൊലപാതകം; സഹോദരൻ അറസ്റ്റിൽ

  Murder | യുവാവിന്‍റെ മരണം കൊലപാതകം; സഹോദരൻ അറസ്റ്റിൽ

  അനിയന്‍ പെട്ടെന്ന് കുഴഞ്ഞുവീണു എന്ന് പറഞ്ഞാണ് ശ്രീനാഥിനെ ചേട്ടന്‍ ശ്രീകാന്ത് ആശുപത്രിയിൽ എത്തിച്ചത്...

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊച്ചി: കുഴഞ്ഞുവീണെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ച യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് (Murder) തെളിയിച്ച് പൊലീസ് (Kerala Police). സംഭവത്തിൽ സഹോദരൻ അറസ്റ്റിലായി.  പുത്തൻകുരിശ് മറ്റക്കുഴി ഐരാറ്റില്‍ വീട്ടില്‍ ശ്രീകാന്ത് (33) നെയാണ് പുത്തന്‍കുരിശ് പോലിസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 16ന് രാത്രി എട്ട് മണിയോടെയാണ് ശ്രീകന്തിന്‍റെ സഹോദരൻ ശ്രീനാഥ് മരിച്ചത്. അനിയന്‍ പെട്ടെന്ന് കുഴഞ്ഞുവീണു എന്ന് പറഞ്ഞാണ് ശ്രീനാഥിനെ ചേട്ടന്‍ ശ്രീകാന്ത് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശ്രീകാന്ത് പോലിസ് സ്‌റ്റേഷനില്‍ അറിയിച്ചതും ഇതു തന്നെയാണ്. ഇന്‍ക്വസ്റ്റിനിടയ്ക്ക് പോലിസിന്റെ ശ്രദ്ധയില്‍പ്പെട്ട മുറിവാണ് കൂടുതൽ അന്വേഷണത്തിന് പ്രേരകമായത്.

   ഇതോടെ ശ്രീനാഥിന്‍റെ മൃതദേഹം മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിൽ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്തിരുന്നു. ഹൃദയത്തിന്റെ വാല്‍വിനേറ്റ മുറിവാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടത്തിൽ വ്യക്തമായത്. ഇതോടെ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച്‌ അന്വേഷണം നടത്തി. പൊലീസിന്‍റെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ശ്രീകാനത് പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ശ്രീകാന്ത് കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മയെ ശ്രീനാഥ് ഉപദ്രവിക്കുന്നത് കണ്ട് ചെറിയ കത്രികയെടുത്ത് ശ്രീകാന്ത് സഹോദരന്‍റെ നെഞ്ചിൽ കുത്തുകയായിരുന്നു. വലുപ്പം കുറഞ്ഞ കത്രിക ഉപയോഗിച്ച് ആഴത്തിൽ കുത്തേറ്റതോടെ രക്തം വരാൻ തുടങ്ങി. കുത്തേറ്റ ഉടൻ ശ്രീനാഥ് കുഴഞ്ഞുവീഴുകയും അബോധാവസ്ഥയിലാകുകയും ചെയ്തു. തുടർന്ന് നെഞ്ചിലെ രക്തം തുടച്ചുകളയുകയും ചെയ്തു. ചെറിയ കത്രികയായിരുന്നതിനാല്‍ നെഞ്ചിലെ മുറിവ് ഒറ്റനോട്ടത്തിൽ ശ്രദ്ധയിൽപ്പെടുന്നത് ആയിരുന്നില്ല.

   ശ്രീനാഥ് അനക്കമറ്റ് കിടന്നതോടെ പ്രതി വസ്ത്രങ്ങൾ മാറ്റിയശേഷം ആംബുലൻസ് വരുത്തിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കത്രികയും രക്തം പുരണ്ട വസ്ത്രങ്ങളും വീട്ടില്‍ നിന്നും കണ്ടെടുത്തു. എസ് പി കെ കാര്‍ത്തിക്ക്, ഡിവൈഎസ്പി ജി അജയ്‌നാധ്, ഇന്‍സ്‌പെക്ടര്‍ ടി ദിലീഷ്, എസ് ഐ ഏലിയാസ് പോള്‍, എഎസ്‌ഐ മാരായ ജിനു പി ജോസഫ്, മനോജ് കുമാര്‍ , എസ്‌സിപി ഒമാരായ ബി ചന്ദ്രബോസ്, ഡിനില്‍ ദാമോധരന്‍, ഗിരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

   മലയാള സീരിയൽ നടിയുടെ വീട്ടിൽ പട്ടാപ്പകൽ കവർച്ച; 15 പവൻ സ്വർണം മോഷ്ടിച്ചു

   കണ്ണൂര്‍: പ്രശസ്ത സീരിയൽ താരം ശ്രീകല ശശിധരന്‍റെ വീട്ടിൽ പട്ടാപ്പകൽ മോഷണം നടന്നു. താരത്തിന്‍റെ കണ്ണൂര്‍ ചെറുകുന്നിലെ വീട്ടിലാണ് മോഷണം നടന്നത്. 15 പവന്‍ സ്വര്‍ണം കവർന്നിട്ടുണ്ട്. പട്ടാപ്പകല്‍ പിന്‍വാതില്‍ തല്ലിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ വീട്ടില്‍ കടന്നത്. ഭര്‍ത്താവും സോഫ്റ്റ് വെയര്‍ എഞ്ചിനിയറുമായ വിപിനും മകനുമൊത്ത് ശ്രീകല യുകെയില്‍ ആയിരുന്ന സമയത്താണ് മോഷണം നടന്നത്.

   Also Read- കോട്ടയത്ത് റിട്ടേയേര്‍ഡ് ഹെഡ്മാസ്റ്ററുടെ പക്കല്‍ നിന്നും രണ്ടേമുക്കാല്‍ ലക്ഷം രൂപ തട്ടിപ്പറിച്ച പ്രതികളെ പിടികൂടി പോലീസ്‌

   കോവിഡിനെ തുടർന്ന് ശ്രീകലയും കുടുംബവും നാട്ടിലെത്തിയിരുന്നു. കുറച്ചുനാൾ മുമ്പാണ് ശ്രീകലയും കുടുംബവും നാട്ടിലെത്തിയതെങ്കിലും ചെറുകുന്നിലെ വീട്ടിൽ മോഷണം നടന്ന വിവരം ഇവർ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. 15 പവൻ സ്വർണം നഷ്ടമായതായി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പൊലീസും വിരൽ അടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

   ശ്രീകലയുടെ വീടുമായി അടുപ്പമുള്ളവർക്ക് കവർച്ചയിൽ പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. വീടുമായി അടുപ്പമുള്ളവരുടെ മൊഴി ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതികൾ വൈകാതെ പിടിയിലാകുമെന്നുമാണ് പൊലീസ് പറയുന്നത്.
   Published by:Anuraj GR
   First published:
   )}