നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ആത്മഹത്യ ചെയ്ത ആദിവാസി പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നു: യുവാവ് അറസ്റ്റിൽ

  ആത്മഹത്യ ചെയ്ത ആദിവാസി പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നു: യുവാവ് അറസ്റ്റിൽ

  കഴിഞ്ഞ ജൂൺ 9നാണ് പതിനേഴുകാരിയായ പെൺകുട്ടിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  കണ്ണൂർ: ആദിവാസി പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് യുവാവിനെ അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് മാങ്ങാട്ടിടം സ്വദേശി ജിതിനെ (29) ആണ് അറസ്റ്റിലായത് . പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം പ്രണയബന്ധത്തിൽ നിന്ന് പിന്തിരിഞ്ഞതാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് വ്യക്തമാക്കുന്നു.

  Also Read- സഹോദരനും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചത്

  കഴിഞ്ഞ ജൂൺ 9നാണ് പതിനേഴുകാരിയായ പെൺകുട്ടിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിൽ ആണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായത്. പ്രായമാകാത്ത പെൺകുട്ടി ആയതിനാൽ പോലീസ് കേസ് വിശദമായി അന്വേഷിച്ചു.

  പെൺകുട്ടിയുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ പറ്റിയുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്. അമ്മൂമ്മയുടെ വീട്ടിൽ താമസിക്കുന്ന ഘട്ടത്തിലാണ് അവിടെ എത്തി ജിതിൻ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.

  ചെറുപുഴ പൊലീസ് പെൺകുട്ടിയുടെ  ഫോൺ വിശദാംശങ്ങൾ സൈബർസെല്ലിന്റെ സഹായത്തോടെയാണ് പരിശോധിച്ചത്. പെൺകുട്ടി നിരന്തരം ബന്ധപ്പെട്ട് മൂന്ന് നമ്പറുകളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ജിതിൻ പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിൽ  പെൺകുട്ടി കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നത് ചാറ്റുകളിൽനിന്ന് പോലീസിനെ വ്യക്തമായി.

  ചെറുപുഴ സ്റ്റേഷൻ ഹൗസ് ഓഫീസർ ഉണ്ണികൃഷ്ണനും സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയതിനാൽ പോക്സോ നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പയ്യന്നൂർ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കണ്ണൂർ ടൗൺ പോലീസ് രജിസ്റ്റർ ചെയ്ത സമാനമായ മറ്റൊരു കേസിൽ കൂടി ജിതിൻ പ്രതിയാണെന്ന് എന്ന് ചെറുപുഴ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

  Also Read യൂട്യൂബ് ചാനൽ വഴി അശ്ലീലം; യൂട്യൂബർ പബ്ജി മദന്‍ അറസ്റ്റിലായി; പരാതിയുമായെത്തിയത് 159 സ്ത്രീകള്‍

  മറ്റൊരു സംഭവത്തിൽ രണ്ടു വർഷം മുൻപ് കൊഴിഞ്ഞാംപാറയിൽനിന്ന് കാണാതായ 14കാരിയെ കണ്ടെത്തി. മധുരയിലെ വാടക വീട്ടിൽ നിന്നും നാല് മാസം പ്രായമുള്ള പെൺകുഞ്ഞിനൊപ്പമാണ് പെൺകുട്ടിയെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. ഒപ്പം താമസിച്ച യുവാവിനായി തിരച്ചിൽ തുടങ്ങിയതായി ഡിവൈ.എസ്.പി സി.ജോൺ വ്യക്തമാക്കി.

  പെൺകുട്ടിയെ 2019ലാണ് കാണാതാകുന്നത്. അന്ന് പതിനാല് വയസ് മാത്രം പ്രായമുണ്ടായിരുന്ന പെൺകുട്ടി ചില ബന്ധുക്കളുടെ അറിവോടുകൂടിയാണ് യുവാവിനൊപ്പം പോയതെന്ന സൂചന ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവർ ഭാര്യ ഭർത്താക്കന്മാരായി മധുരയിൽ താമസിക്കുകയായിരുന്നു.

  lso Read- യൂട്യൂബ് ചാനലിലൂടെ സ്ത്രീകളോട് അശ്ലീല പ്രയോഗം; ചാനലുടമ പബ്ജി മദന്‍ ഒളിവിൽ, ഭാര്യ പിടിയിൽ
  Published by:Anuraj GR
  First published:
  )}