കൽപ്പറ്റ: വയനാട് സ്വദേശിനിയായ യുവതിയുടെ ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ച സംഭവത്തിൽ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ 21കാരൻ അറസ്റ്റിലായി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനന്ദു (21) ആണ് അറസ്റ്റിലായത്. മാനന്തവാടിയിലുള്ള 22കാരിയായ യുവതിയുടെ ചിത്രമാണ് പ്രതി മോർഫു ചെയ്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.
സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, മാനന്തവാടി സ്വദേശിനിയായ യുവതിയുടെ ചിത്രം മോർഫ് ചെയ്തു വീഡിയോയായി പ്രചരിപ്പിക്കുകയായിരുന്നു. മോര്‍ഫ് ചെയ്ത വീഡിയോ അശ്ലീല വെബ് സൈറ്റിലും ഇന്റര്‍നെറ്റ് നമ്പര്‍ ഉപയോഗിച്ചു നിര്‍മ്മിച്ച വാട്‌സ്‌ആപ്പിലും പെണ്‍കുട്ടിയുടെ തന്നെ പേരില്‍ വ്യാജമായി സൃഷ്ടിച്ച ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ വഴിയുമാണ് പ്രതി പ്രചരിപ്പിച്ചത്.
വയനാട് സൈബര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നെടുമങ്ങാട് നിന്നാണ് അനന്ദുവിനെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെയും അശ്ലീല സൈറ്റുകളുടെയും ഐപി അഡ്രസ് വിശകലനം ചെയ്താണ് സൈബര്‍ പോലിസ് പ്രതിയെ വലയിലാക്കിയത്.
പ്രതിയെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ച വയനാട്ടിൽനിന്നുള്ള പൊലീസ് സംഘം നെടുമങ്ങാട് എത്തുകയായിരുന്നു. പോലീസിനെകണ്ട് വീട്ടില്‍നിന്ന് ഇറങ്ങി ഓടിയ പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതിക്കെതിരേ ഐ ടി ആക്‌ട് അടക്കമുള്ളവ ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Also Read-
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കാമുകനും 24 സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചുകഴിഞ്ഞ ദിവസം ഭോപ്പാലിൽ ഉണ്ടായ മറ്റൊരു സംഭവത്തിൽ അഞ്ച് വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയതിന് 13കാരനെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഭോപ്പാല്‍ സ്വദേശിയായ ആൺകുട്ടിക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പെണ്‍കുട്ടിയുടെ അയൽവീട്ടിലെ ആണ്‍കുട്ടിയ്ക്കെതിരെയാണ് പരാതി നൽകിയത്. പെണ്‍കുട്ടി മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുന്നതിനിടെ ആൺകുട്ടി ലൈംഗികമായി അതിക്രമം നടത്തിയെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. മകളുടെ വസ്ത്രം നീക്കിയ ശേഷം സ്വകാര്യഭാഗത്തു സ്പര്‍ശിച്ചുവെന്നാണ് അമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ സമയം പെൺകുട്ടിയുടെ അമ്മ ഇതു കണ്ടുകൊണ്ടു വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവം.
ശരീരത്തില്‍ അയൽവീട്ടിലെ ആൺകുട്ടി സ്പര്‍ശിച്ച കാര്യം പെണ്‍കുട്ടി അമ്മയോട് വെളിപ്പെടുത്തിയതായി പൊലീസ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 13 കാരനെതിരെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
മറ്റൊരു സംഭവത്തിൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് വിവാഹവാഗ്ദാനം നൽകി സുഹൃത്തുക്കളുമായി ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. യുവാവും 24 സുഹൃത്തുക്കളും ചേർന്നാണ് തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്ന് യുവതി പരാതിയിൽ പറയുന്നു. മെയ് മൂന്നിനാണ് സംഭവം നടന്നത്. ഒമ്പത് ദിവസത്തിനു ശേഷമാണ് യുവതി പൊലീസിൽ പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകിയ ശേഷം മാതാപിതാക്കളെ കാണാനെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് തന്നെ വിളിച്ചു വരുത്തിയതെന്നും യുവതി പറയുന്നു.
ഡൽഹിയിൽ സ്വകാര്യ സ്ഥാപനത്തിന് കീഴിൽ ഹോമെയ്ഡ് ആയി ജോലി ചെയ്യുന്ന യുവതി നാലു വർഷം ഡൽഹി നഗരത്തിൽ താമസം തുടങ്ങിയത്. ഈ വർഷം ജനുവരിയിൽ യുവതി സാഗർ എന്ന വ്യക്തിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു. ഇരുവരും ഫോൺ നമ്പറുകൾ കൈമാറി. സൌഹൃദം പിന്നീട് പ്രണയമായി മാറി. കുറച്ചുകാലത്തിനുശേഷം, സാഗർ യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി. തുടർന്ന് തന്‍റെ മാതാപിതാക്കളെ പരിചയപ്പെടുത്താൻ വേണ്ടി യുവതിയെ സാഗർ ഒരു ഹോഡൽ എന്ന നഗരപ്രാന്ത പ്രദേശത്തേക്കു വിളിച്ചു വരുത്തുകയായിരുന്നു.
Also Read-
ഓട്ടിസം ബാധിച്ച മകനെ ക്രൂരമായി മർദ്ദിച്ച അച്ഛനെതിരെ വധശ്രമത്തിന് കേസ്മെയ് മൂന്നിന് സാഗറിനെ കാണാൻ യുവതി ഹോഡലിലേക്കു പോയി. തുടർന്ന് അവർ അവിടെനിന്ന് രാംഗഢ് ഗ്രാമത്തിലെ ആളൊഴിഞ്ഞ പ്രദേശത്തു എത്തി. അവിടെ സാഗറിന്‍റെ സഹോദരനും ഒരു കൂട്ടം സുഹൃത്തുക്കളും വനപ്രദേശത്തോട് ചേർന്ന ഒരു ഫാംഹൌസിൽ ഇരുന്നു മദ്യപിക്കുകയായിരുന്നു. തുടർന്ന് തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ഓരോരുത്തരായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.