നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • പ്രേമാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റിൽ

    പ്രേമാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റിൽ

    പ്രണയാഭ്യർഥന നിരസിച്ചതോടെ പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ വാക്കത്തിയുമായെത്തി ഭീഷണിപ്പെടുത്തുകയുമായിരുന്നു

    News18 Malayalam

    News18 Malayalam

    • Share this:
      കോട്ടയം: പ്രേമാഭ്യര്‍ത്ഥന നിരസിച്ചതിന് 16കാരിയായ പെണ്‍കുട്ടിയെ ആയുധംകാട്ടി ഭീഷണിപ്പെടുത്തിയെന്ന് പരാതി. സംഭവത്തിൽ കേസെടുത്ത പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. മണര്‍കാട് തിരുവഞ്ചൂര്‍ മണിയാറ്റിങ്കല്‍ വീട്ടില്‍ അനന്തു മധു (22) വിനെയാണ് അയര്‍ക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

      കഴിഞ്ഞ കുറേ കാലമായി അനന്തു മധു പെൺകുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്തു വരികയായിരുന്നു. പ്രണയാഭ്യർഥന നിരസിച്ചതോടെ പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ വാക്കത്തിയുമായെത്തി ഭീഷണിപ്പെടുത്തുകയുമായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് യുവാവിനെതിരേ കേസെടുത്തത്.

      യുവാവ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു. ഇയാൾ കഞ്ചാവിനും മയക്കുമരുന്നിനും അടിമയാണെന്നും പൊലീസ് വെളിപ്പെടുത്തി. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക്‌ റിമാന്‍ഡ് ചെയ്തു.

      ഇടുക്കിയിൽ പതിന്നാലുകാരി പ്രസവിച്ച സംഭവത്തിൽ ബന്ധു പിടിയിൽ

      പതിനാല് വയസുകാരി പ്രസവിച്ച സംഭവത്തിൽ ബന്ധു പിടിയിൽ പെൺകുട്ടിയുടെ മൊഴിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബൈസൺവാലി സ്വദേശിയായ ബന്ധുവാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ മാസം 29-ാം തീയതിയാണ് പതിനാലുകാരി അടിമാലി താലൂക്ക് ആശുപത്രിയിൽ ആൺ കുട്ടിക്ക് ജന്മം നൽകിയത്.

      സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ പ്രവർത്തകരും പോലീസും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുയിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബൈസൺവാലി സ്വദേശിയായ ബന്ധുവിനെ രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്‌തത്‌. 29-ാം തീയതി മുതൽ പ്രതി പോലീസ് നിരീക്ഷണത്തിലായിയരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലും ബന്ധു കുറ്റം സമ്മതിച്ചതിനെയും തുടർന്നാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. ബന്ധുവിനെതിരേ പോക്സോ നിയമപ്രകാരം രാജാക്കാട് പൊലീസ് കേസ് ചെസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി.

      പെൺകുട്ടിയുടെ അച്ഛൻ മരിച്ചതിന് ശേഷം അമ്മ കോട്ടയത്ത് വീട്ടുജോലിക്ക് പോയി. ഇതോടെ ഒറ്റക്കായ കുട്ടിയെ ബൈസൺവാലിയിലെ ബന്ധുവീട്ടിൽ ആക്കുകയായിരുന്നു. 2020 മുതൽ പെൺകുട്ടി ഇവർക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് ബന്ധു പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞമാസം 28-ാം തീയതി വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും 29-ാം തീയതി ആൺകുട്ടിക്ക് ജന്മം നൽകുകയുമായിരുന്നു.

      അമ്മയുടേയും കുഞ്ഞിന്‍റെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പെൺകുട്ടി ആവശ്യപ്പെടുന്നതനുസരിച്ചു ജില്ലാ ശിശു സംരക്ഷണ സമതിയും ചൈൽഡ് വെൽഫെയർ കമ്മറ്റിയും ഇരുവരുടേയും സംരക്ഷണം ഏറ്റെടുക്കും.

      നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ അമ്മ അറസ്റ്റിൽ; കുഞ്ഞിന്റെ കരച്ചിൽ അസ്വസ്ഥത ഉണ്ടാക്കിയിരുന്നതായി മൊഴി

      നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അമ്മയെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്‌തു. നാല് മാസം മാത്രം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് നിർണായക അറസ്റ്റുമായി പോലീസ് രംഗത്തുവന്നത്.

      Also Read- ഭർത്താവുമായി പിണങ്ങി കഴിഞ്ഞ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; 23കാരൻ പിടിയിൽ

      കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോയുടെ ഭാര്യ സൂസനെയാണ് (24) കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കോട്ടയം സ്പെഷ്യൽ ജയിലിൽ റിമാൻഡിലാണ് ഇവർ.

      മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാനസികരോഗ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തശേഷമാണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് യുവതി നേരത്തെ പൊലീസിന്  മൊഴി നൽകിയിരുന്നു. ഇതോടെ പോലീസ് കൊലപാതക കുറ്റത്തിന് കേസെടുക്കുകയായിരുന്നു. യുവതിയുടെ ഭർത്താവ്, ഭർത്താവിന്റെ പിതാവ്, ചികിത്സിച്ച ഡോക്ടർ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

      കഴിഞ്ഞ ശനിയാഴ്ചയാണ് കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോ കെ. ബാബു-സൂസൻ ദമ്പതിമാരുടെ മകൻ ഇഹാനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയും, മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന അമ്മയും വീട്ടിൽ തനിച്ചുള്ളപ്പോഴായിരുന്നു സംഭവം. അമ്മ തന്നെയാണ് കുട്ടിയുടെ പിതാവ് റിജോയെ കുട്ടിക്ക് അനക്കമില്ലാതെ കിടക്കുകയാണെന്ന് വിളിച്ച് അറിയിക്കുന്നത്. തുടർന്ന് വാർഡ് മെമ്പർക്കൊപ്പം വീട്ടിലെത്തി  പിതാവ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു എന്ന് മനസ്സിലാകുകയായിരുന്നു.

      കൊലപാതക സമയത്ത് അമ്മക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് പൊലീസ് കണ്ടെത്തിയത്. ഡോക്ടർമാരുടെ പരിശോധനയ്ക്കു ശേഷമാണ് പൊലീസ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയത്. അമ്മയ്ക്ക് ബോധം ഉള്ളതുകൊണ്ടാണ് പിതാവിനെ വിളിച്ച് വിവരമറിയിച്ചത് എന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നിർണായക പരിശോധനാ വിവരങ്ങളും ഇക്കാര്യത്തിൽ നിർണായകമായി.

      കുട്ടിയെ അമ്മ നോക്കിയിരുന്നില്ല എന്നാണ് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. കുഞ്ഞ് രാത്രി ഉറങ്ങിയിരുന്നത് ഭർത്താവിന്റെ അച്ഛന്റെ ഒപ്പം ആണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. കുഞ്ഞ് കരയുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സൂസന് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഇതിൽ സൂസൻ ഏറെ അസ്വസ്ഥയായിരുന്നു.

      കുഞ്ഞിന് കൃത്യമായ സമയം ഭക്ഷണം നൽകുന്നതിന് സൂസൻ തയ്യാറായിരുന്നില്ല എന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. പോസ്റ്റ്മോർട്ടം പരിശോധനയിൽ കുഞ്ഞിന്റെ വയറ്റിൽ ഭക്ഷണപദാർത്ഥങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നും വ്യക്തമായി. കുഞ്ഞ് ഭക്ഷണത്തിനു വേണ്ടി കരഞ്ഞപ്പോൾ ആകാം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ്  വിലയിരുത്തുന്നു. ചില സമയങ്ങളിൽ മാനസികരോഗത്തിന് മരുന്നു കഴിച്ചിരുന്നു എങ്കിലും സ്ഥിരമായും ഇവർക്ക് മാനസികപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് പോലീസ് പറയുന്നത്. അതുകൊണ്ടുതന്നെ ബോധപൂർവം നടത്തിയ കൊലപാതകം എന്നാണ് പൊലീസ് വിലയിരുത്തിയത്.

      ഈ സാഹചര്യം പരിഗണിച്ചാണ് അമ്മയ്ക്കെതിരെ കൊലപാതകക്കുറ്റത്തിന് പൊലീസ് കേസ് എടുത്തത്. സംഭവത്തിൽ ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേസ് തെളിയിക്കാനാണ് പൊലീസ് നീക്കം നടത്തുന്നത്. ഇക്കാര്യത്തിൽ മാനസികാരോഗ്യ വിദഗ്ധരുടെ മൊഴി അടക്കം നിർണായകമാണ്. ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ.
      Published by:Anuraj GR
      First published:
      )}